Napier : മഴയും മറ്റ് പ്രതികൂല സാഹചര്യങ്ങൾ ഒക്കെ വരുമ്പോൾ നടന്നു കൊണ്ടിരിക്കുന്ന മത്സരങ്ങൾ അൽപ നേരത്തേക്ക് നിർത്തി വെക്കാറുണ്ട്. പക്ഷെ വിജയലക്ഷ്യം എന്താണെന്ന് അറിയാതെ നടന്നു കൊണ്ടിരുക്കുന്ന മത്സരം പെട്ടന്ന് നിർത്തിവെക്കുന്ന സാഹചര്യം വിചിത്രമാണ്. അങ്ങനെ ഒരു വിചിത്രമായിരുന്നു ഇന്നലെ നടന്ന New Zealand Bangladesh തമ്മിലുള്ള രണ്ടാം Twenty20 മത്സരത്തിൽ ഉണ്ടായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ക്രിക്കറ്റിലെ ഡക്ക്വേർത്ത് ലൂയിസ് നിയമത്തിനെതിരെ നിരവധി വിമർശനങ്ങൾ ഉയർത്തിട്ടുണ്ട്. നിയമത്തിന്റെ സങ്കേതികപരമായ കുറവുകൾ വിജയലക്ഷ്യം നിർണയിക്കുന്നതിനുള്ള അപാകതകളെ ചൂണ്ടിക്കാട്ടി പലപ്പോഴായി പല തരത്തിൽ വിമർശനങ്ങളാണ് ഉയർന്നിട്ടുള്ളത്. എന്നാൽ അതുമൂലം മത്സരം തന്നെ നിർത്തിവെക്കാനുള്ള സാഹചര്യ ആദ്യമായിട്ടാണ് ഇന്നലെ ന്യൂസിലാൻഡിലെ നേപ്പിയറിൽ ഉണ്ടായത്.


ALSO READ : India vs England : Shreyas Iyer ടെ പരിക്ക് ​ഗുരുതരം, താരത്തിന് IPL ല്ലും നഷ്ടമാകും, Rishabh Pant Delhi Capitals ക്യാപ്റ്റനാകും


സംഭവം എന്താണെന്ന് വച്ചാൽ ന്യൂസിലാൻഡും ബം​ഗ്ലദേശും തമ്മിലുള്ള മൂന്ന് ട്വന്റി മത്സരങ്ങളുടെ പരമ്പരിയിലെ രണ്ടാമത്തെ കളി മഴയെ തുടർന്ന് 17.5 ഓവറിലേക്ക് ചുരുക്കിയ ഇന്നിങ്സിൽ ആതിഥേയർ 173 റൺസെടുത്തു. മഴ ഇടയ്ക്ക വീണ്ടും വന്നപ്പോൾ ഓവറുകൾ പുനഃനിർണയിച്ച് 16 ഓവറാക്കി  പക്ഷെ കൃത്യമായ വിജയലക്ഷ്യം എന്താണെന്ന് മാത്രം രണ്ടാമത് ബാറ്റിങിനായി ഇറങ്ങുന്നു ബം​ഗ്ലാദേശ് താരങ്ങൾ അറിഞ്ഞില്ല. 


ബം​ഗ്ലാ താരങ്ങളും മാത്രമല്ല ന്യൂസിലാൻഡ് താരങ്ങളും ഫീൽഡിൽ ഉണ്ടായിരുന്ന അമ്പയർമാരും,  മാച്ച് റഫറിയും ആർക്കും വിജയലക്ഷ്യം കൃത്യം എത്രയാണെന്ന് നിശ്ചയമില്ലായിരുന്നു. എന്നിട്ടും  ബംഗ്ലേദശിന്റെ ബാറ്റിങ് ഇന്നിങ്സ് ആരംഭിച്ചു. ഒന്നാമത്തെ ഓവർ പിന്നിട്ടു അമ്പയർമാർക്ക് എന്തോ ചെറിയ കൺഫ്രൂഷൻ. രണ്ടാമത്തെ ഓവർ മൂന്ന് ബോൾ പിന്നിട്ടപ്പോഴാണ് ഫീൽഡ് അമ്പയർമാർ കളിക്കാരുടെ പക്കൽ നിന്ന് ബോൾ തിരികെ വാങ്ങി മത്സരം നിർത്തിവെച്ചു.


ALSO READ : IND vs ENG : ഇന്ത്യക്ക് ട്രിപ്പിൾ ജയം, ആവേശം നിറഞ്ഞ അവസാന ഓവറിൽ ഇന്ത്യക്ക് 7 റൺസ് ‌ജയം, 95 റൺസോടെ പൊരുതിയ സാം കറന്റെ പ്രകടനം പാഴായി


തുടർന്ന് ഫീൽഡ് അമ്പയർമാരായ ക്രിസ് ബൗണും ക്രിസ് ​ഗാഫാനെയും മാച്ച് റഫറി ജെഫ് ക്രോയും ചേർന്ന് ചർച്ച തുടങ്ങി.  ഏകദേശം അഞ്ച് മിനിട്ടിൽ അധികമായി ചർച്ച നടത്തിയ ശേഷമാണ് ബം​ഗ്ലദേശിന്റെ വിജയലക്ഷ്യം മാച്ച് ഓഫിഷ്യൽസ് നിർണയിക്കുന്നത്. ബം​ഗ്ലദേശ് 16 ഓവറിൽ 170 റൺസെടുക്കണമെന്ന്. എന്നാൽ യഥാർഥിൽ ബം​ഗ്ലദേശ് ടീം സ്വന്തം കണക്ക് കൂട്ടലിൽ 148 റൺസാണ് വിജയലക്ഷ്യമാണെന്ന് കരുതിയാണ് ബാറ്റിങിനിറങ്ങിയത്.


അങ്ങനെയാണങ്കിലും അതെ മത്സരത്തിൽ തന്നെ വീണ്ടും ഒരു പ്രാവിശ്യം കൂടി വിജയലക്ഷ്യം മാച്ച് ഓഫഷ്യൽസ് പുനഃനിർണയിക്കുകയും ചെയ്തത് മറ്റൊരു വിചിത്രമായ സംഭവമായിരുന്നു. മത്സരത്തിന്റെ 13 ഓവറിലാണ് വിജയലക്ഷ്യം 170ത് അല്ല 171 റൺസാണെന്ന് മാച്ച് റഫറി അറിയിച്ചത്.  


ഈ സംഭവം എല്ലാവരും ശ്രദ്ധിച്ചത് ന്യൂസിലാൻഡിന്റെ തന്നെ ഓൾറൗണ്ടറായ ജിമ്മി നീഷത്തിന്റെ ട്വീറ്റ് പുറത്ത് വന്നതിന് ശേഷമാണ്. ലക്ഷ്യം എന്താണെന്ന് അറിയാതെ എങ്ങനെ ലക്ഷ്യത്തെ പിന്തുടരാൻ സാധിക്കുമെന്നാണ് നീഷം ട്വീറ്റ് ചെയ്തത്.



ALSO READ : India vs England : Pune ODI പരമ്പരയിൽ Virat Kohli ആ റെക്കോർഡ് മറികടക്കുമോ? ആ നിമിഷം കാത്ത് ആരാധകർ


എന്തായാലും മത്സരത്തിൽ ബം​ഗ്ലേദശ് തോൽക്കുകയും ചെയ്തു.‍ 16 സന്ദർശകർക്ക് 142 റൺസ് മാത്രമെ എടുക്കാൻ സാധിച്ചുള്ളു. മഴ നിയമത്തിന്റെ അടിസ്ഥാനത്തിൽ ആതിഥേയരായ ന്യൂസിലാൻഡ് 28 റൺസിന് ജയിച്ചു. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ച ന്യൂസിലാൻഡ് പരമ്പര സ്വന്തമാക്കുകയും ചെയ്തു. നാളെയാണ് പരമ്പയിലെ അവസാനത്തെ മത്സരം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക