IND vs ENG : ഇന്ത്യക്ക് ട്രിപ്പിൾ ജയം, ആവേശം നിറഞ്ഞ അവസാന ഓവറിൽ ഇന്ത്യക്ക് 7 റൺസ് ‌ജയം, 95 റൺസോടെ പൊരുതിയ സാം കറന്റെ പ്രകടനം പാഴായി

ഒരുഘട്ടത്തിൽ തുടർച്ചയായി ക്യാച്ചുകൾ കളഞ്ഞ തോൽക്കുമെന്ന് കരുതിയപ്പോഴാണ് നിർണായകമായ അവസാന ഓവറിൽ കൃത്യതോയോടെ എറിഞ്ഞ് കൈവിട്ട് പോയെന്ന് കരുതിയ പരമ്പര ടി നടരാജൻ തിരികെ ഏൽപ്പിച്ചത്. ഈ പരമ്പര ജയത്തോടെ ഇം​ഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിലെ എല്ലാ മത്സരങ്ങളിലും ജേതാക്കളായി.

Written by - Zee Malayalam News Desk | Last Updated : Mar 28, 2021, 10:55 PM IST
  • ഒരുഘട്ടത്തിൽ തുടർച്ചയായി ക്യാച്ചുകൾ കളഞ്ഞ തോൽക്കുമെന്ന് കരുതിയപ്പോഴാണ് നിർണായകമായ അവസാന ഓവറിൽ കൃത്യതോയോടെ എറിഞ്ഞ് കൈവിട്ട് പോയെന്ന് കരുതിയ പരമ്പര ടി നടരാജൻ തിരികെ ഏൽപ്പിച്ചത്.
  • ഈ പരമ്പര ജയത്തോടെ ഇം​ഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിലെ എല്ലാ മത്സരങ്ങളിലും ജേതാക്കളായി.
  • ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ 329 റൺസിന് പുറത്താകുകയായിരുന്നു.
  • ഓപ്പണർ ശിഖർ ധവാന്റെയും, റിഷഭ് പന്തിന്റെയും ഹാർദിക് പാണ്ഡ്യയുടെയും ഇന്നിങ്സായിരുന്നു ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്
IND vs ENG : ഇന്ത്യക്ക് ട്രിപ്പിൾ ജയം, ആവേശം നിറഞ്ഞ അവസാന ഓവറിൽ ഇന്ത്യക്ക് 7 റൺസ് ‌ജയം, 95 റൺസോടെ പൊരുതിയ സാം കറന്റെ പ്രകടനം പാഴായി

Pune : England നെതിരെയുള്ള അവസാന ഏകദിനത്തിൽ India ക്ക് ഏഴ് റൺസിന് ജയം. ജയത്തോടെ ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കി. ഒരുഘട്ടിത്തിൽ മത്സരം തോൽക്കുമെന്ന് കരുതിയ ഇന്ത്യ അവസാന ഓവറിലാണ് ജയം ഉറപ്പിച്ചത്. 

സ്കോർ ഇന്ത്യ 329 ഓൾ ഔട്ട്, ഇം​ഗ്ലണ്ട് 322ന് 9

ഒരുഘട്ടത്തിൽ തുടർച്ചയായി ക്യാച്ചുകൾ കളഞ്ഞ തോൽക്കുമെന്ന് കരുതിയപ്പോഴാണ് നിർണായകമായ അവസാന ഓവറിൽ കൃത്യതോയോടെ എറിഞ്ഞ് കൈവിട്ട് പോയെന്ന് കരുതിയ പരമ്പര ടി നടരാജൻ തിരികെ ഏൽപ്പിച്ചത്. ഈ പരമ്പര ജയത്തോടെ ഇം​ഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിലെ എല്ലാ മത്സരങ്ങളിലും ജേതാക്കളായി.

ALSO READ : India vs England : Pune ODI പരമ്പരയിൽ Virat Kohli ആ റെക്കോർഡ് മറികടക്കുമോ? ആ നിമിഷം കാത്ത് ആരാധകർ

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ 329 റൺസിന് പുറത്താകുകയായിരുന്നു. ഓപ്പണർ ശിഖർ ധവാന്റെയും, റിഷഭ് പന്തിന്റെയും ഹാർദിക് പാണ്ഡ്യയുടെയും ഇന്നിങ്സായിരുന്നു ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. മൂവരും അ‌ർധ സെഞ്ചുറി നേടി.

ALSO READ : IND vs ENG ODI : പടിക്കൽ കലം ഉടച്ച് ശിഖർ ധവാൻ, ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ സെഞ്ചുറി ഇനിയും അകലെ തന്നെ

330 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് സന്ദർശകർ ഇന്ത്യക്ക് മികച്ച വെല്ലുവിളിയായിരുന്നു ഉയർത്തിയത്. അനായാസം ജയം പ്രതീക്ഷിച്ച ഇന്ത്യയെ വാലറ്റത്തിനൊപ്പം മികച്ച ഇന്നിങ്സ് പടുത്തുയർത്തിയ സാം കറൻ 95 റൺസെടുത്ത് അവസാന ബോൾ വരെ പുറത്താകാതെ നിന്നു. പക്ഷെ സാം കറന്റെ നിൽപ്പ് ഇം​ഗ്ലണ്ടിന് ജയം സമ്മാനിക്കാൻ സാധിച്ചില്ല. സാം കറനെ കൂടാതെ ഡാവിഡ് മലാൻ മാത്രമാണ് മറ്റൊരു ഭേ​ദപ്പെട്ട് ഇന്നിങ്സ് നടത്തിയത്.

ഇന്ത്യക്കായി ഷാർദുൽ താക്കൂർ മൂന്ന് വിക്കറ്റും, ഭുവനേശ്വർ കുമാർ മൂന്ന് വിക്കറ്റുകൾ വീതം നേടി. നടരാജനാണ് മറ്റൊരു വിക്കറ്റ് സ്വന്തമാക്കിയത്. 

ALSO READ : Rohit Sharma യുടെ മുംബൈയിലെ അതിമനോഹരമായ വീട്; വില 30 കോടി മാത്രം

പരമ്പരയിൽ ആദ്യ മത്സരത്തിൽ ഇന്ത്യ ജയിച്ചെങ്കിലും രണ്ടാം മത്സരത്തിൽ സന്ദർശകർ ഇന്ത്യയെ ആറ് വിക്കറ്റ് തോൽപ്പിക്കുകയായിരുന്നു. നിർണായകമായ മൂന്നാം മത്സരത്തിൽ അവസാന ഓവറിൽ വരെ ഇന്ത്യക്ക് തോൽവിയുടെ ഭയം മുന്നിലുണ്ടായിരുന്നു. സാം കറനാണ് മാൻ ഓഫ് ദി മാച്ച്. ജോണി ബെയ്ർസ്റ്റോയാണ് മാൻ ഓഫ് ദി സീരിസും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News