രണ്ടാം ടെസ്റ്റും കൈവിട്ട് ഇന്ത്യ... പരമ്പര സന്തമാക്കി ന്യൂസിലാന്‍ഡ്‌...!!

പരമ്പര അവസാനിക്കാന്‍ രണ്ടുദിവസം കൂടി ശേഷിക്കേ ഏഴ് വിക്കറ്റ്‌ ജയം നേടി സീരീസ് സ്വന്തമാക്കി ന്യൂസിലാന്‍ഡ്‌... !!

Last Updated : Mar 2, 2020, 10:03 AM IST
രണ്ടാം ടെസ്റ്റും കൈവിട്ട് ഇന്ത്യ... പരമ്പര സന്തമാക്കി ന്യൂസിലാന്‍ഡ്‌...!!

ക്രൈസ്റ്റ്ചര്‍ച്ച്‌: പരമ്പര അവസാനിക്കാന്‍ രണ്ടുദിവസം കൂടി ശേഷിക്കേ ഏഴ് വിക്കറ്റ്‌ ജയം നേടി സീരീസ് സ്വന്തമാക്കി ന്യൂസിലാന്‍ഡ്‌... !!

രണ്ട് മത്സങ്ങളുടെ പരമ്പയില്‍ പൂര്‍ണ്ണ പരാജയം ഏറ്റുവാങ്ങി ഇന്ത്യ.. പരമ്പര 2-0ന് സ്വന്തമാക്കിയ ന്യൂസിലാന്‍ഡ് ക്രൈസ്റ്റ് ചർച്ചിൽ നടന്ന രണ്ടാം ടെസ്റ്റ് 7 വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. വെല്ലിങ്ടണിൽ നടന്ന ഒന്നാം ടെസ്റ്റ് 10 വിക്കറ്റിനായിരുന്നു ന്യൂസിലാന്‍ഡ് വിജയിച്ചത്.

 132 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗിനിറങ്ങിയ ആതിഥേയര്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു.

കിവീസ് പേസർമാർ മേൽക്കൈ നേടിയപ്പോൾ ഇന്ത്യയുടെ രണ്ടാം ഇന്നി൦ഗ്സ് വെറും 124 റൺസിൽ അവസാനിച്ചിരുന്നു. മൂന്നാം ദിനം 3 വിക്കറ്റ് നഷ്ടത്തിൽ അനായാസം കിവീസ് ബാറ്റ്സ്മാൻമാർ ടീമിനെ വിജയത്തിലെത്തിച്ചു.

ഓപ്പണര്‍മാരായ ടോം ലാഥവും ടോം ബ്ലണ്ടലും കിവീസിനായി അര്‍ധസെഞ്ച്വറി നേടി. ബ്ലണ്ടല്‍ 55 റണ്‍സ് എടുത്തും ലാഥ൦ 52 റണ്‍സും എടുത്താണ് പുറത്തായത്. ഇവര്‍ പുറത്താകുമ്പോള്‍ തന്നെ വിജയം ഏകദേശം ഉറച്ചിരുന്നു. ജമിസണ്‍ ആണ് മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ച്‌ ആയത്.

ഏഴ് റണ്‍സിന്‍റെ ലീഡുമായി രണ്ടാം ഇന്നി൦ഗ്സ്  കളിച്ച ഇന്ത്യയുടെ ബാറ്റി൦ഗ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുകയായിരുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബാറ്റിംഗ് നിരയുടെ സമ്പൂര്‍ണ്ണ പരാജയം കണ്ട മത്സരമായിരുന്നു ന്യൂസിലാഡിലെ രണ്ട് ടെസ്റ്റുകളും.

രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര ന്യൂസിലാന്‍ഡ്‌ തൂത്തുവാരിയതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ആദ്യമായി പരമ്പര നഷ്ടമായി.

അതേസമയം, പരമ്പര നേട്ടത്തോടെ ന്യൂസിലാന്‍ഡ്‌ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനത്തെത്തി.

Trending News