മുംബൈ : ഫ്രഞ്ച് ഫുട്‌ബോള്‍ ഇതിഹാസവും റയല്‍ മാഡ്രിഡിന്‍റെ പരിശീലകനുമായ സിനദിന്‍ സിദാന്‍ ഇന്ത്യയിലെത്തി. മുംബൈ വിമാനത്താവളത്തിലെത്തിയ സിദാന് ആരാധകര്‍ ഊഷ്മള സ്വീകരണമാണൊരുക്കിയത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്‌റ്റേറ്റ് കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറായ സിദാന്‍ കമ്പനിയുമായുള്ള കരാര്‍ അനുസരിച്ചാണ് ഇന്ത്യയിലെത്തിയത്. സുരക്ഷാ അകമ്പടിയോടെയാണ് സിദാന്‍ മുംബൈ വിമാനത്താവള ടെര്‍മിനലില്‍ നിന്നു പുറത്തെത്തിയത്. നാളെ കമ്പനിയുടെ പ്രോജക്ട് സിദാന്‍ അവതരിപ്പിക്കും. തുടര്‍ന്ന് വാര്‍ത്താസമ്മേളനത്തിലും പങ്കെടുക്കും.ഒരു ദിവസം മുംബൈയില്‍ ചെലവഴിക്കുന്ന സിദാന്‍ ജൂണ്‍ 12ന് തിരിച്ച് പോകും.1998 ല്‍ ഫ്രാന്‍സിന് ലോകകപ്പ് സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സിദാന്‍ പരിശീലക കുപ്പായത്തിലും മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. കഴിഞ്ഞ മാസം 28 ന് നടന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ചിര വൈരികളായ അത്ലറ്റിക്കോയെ മലര്‍ത്തിയടിച്ചു റയല്‍ മാഡ്രിഡിന് കിരീടം നേടി കൊടുക്കുന്നതില്‍ 43 ക്കാരനായ സിദാന്‍റെ പരിശീലന തന്ത്രങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട് . സിദാന്‍ എയര്‍ പോര്‍ട്ടില്‍ നിന്നിറങ്ങുന്ന രംഗം കാണാം.
#WATCH: French Football legend Zinedine Zidane arrives at Mumbai airporthttps://t.co/VYf3ODVj7b
— ANI (@ANI_news) June 9, 2016