Samsung Galaxy F02 ഇന്ത്യയിലെത്തുന്നു; വിലയെത്ര? സവിശേഷതകൾ എന്തൊക്കെ?
3 ജിബി റാം, 32 ജിബി സ്റ്റോറേജ് വേരിയന്റും 4 ജിബി റാം 64 ജിബി സ്റ്റോറേജ് വേരിയന്റും ആണ് ഫോണിന് ഉള്ളത്, ഫോണിന് 6.5 ഇഞ്ച് 720പി ഡിസ്‌പ്ലേയാണ് ഉള്ളത്.
സാംസങ് ഗാലക്സി എഫ് (Samsug Galaxy) സീരിസിന്റെ ഏറ്റവും പുതിയ മോഡലായ ഗാലക്സി എഫ് 02 ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗത്ത് കൊറിയൻ കമ്പനിയായ സാംസങ് എഫ് സീരീസിൽ ഉൾപ്പെടുന്ന സാംസങ് ഗാലക്സി എഫ് 62 ഈ വർഷം പുറത്തിറക്കിയിരുന്നു. സാംസങ് ഗാലക്സി എഫ് 62 ന്റെ വില 23,999 രൂപ ആയിരുന്നു. പുതിയ ഫോണിന്റെ കൂടുതൽ വിവരങ്ങൾ സാംസങ് പുറത്ത് വിട്ടിട്ടില്ല.
സാംസങ് ഗാലക്സി എഫ് 02 വിന്റെ വില 8,999 രൂപയിൽ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോണിന് 2 വേരിയന്റുകൾ ഉണ്ടായിരിക്കും. 3 ജിബി റാം, 32 ജിബി സ്റ്റോറേജ് (Storage) വേരിയന്റും 4 ജിബി റാം 64 ജിബി സ്റ്റോറേജ് വേരിയന്റും ആണ് ഫോണിന് ഉള്ളത്, 4 ജിബി റാം 64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 9,999 രൂപയായിരിക്കും. ക്വാൽകോം സ്നാപ്ഡ്രാഗൺ 450 ചിപ്സെറ്റ് പ്രോസസ്സർ ആണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്.
ഫോണിന് 6.5 ഇഞ്ച് 720പി ഡിസ്‌പ്ലേയാണ് (Display) ഉള്ളത്. ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിനുള്ളത്. പ്രൈമറി റിയർ കാമറ സെൻസർ 13 മെഗാപിക്സലാണ്. ഇതോടൊപ്പം 2 മെഗാപിക്സൽ മാക്രോ സെൻസറും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ക്രമീകരിച്ചിട്ടുണ്ട്. സെൽഫികൾക്കായി 5 മെഗാപിക്സൽ ഫ്രന്റ് ക്യാമെറായാണ് ക്രമീകരിച്ചിരിക്കുന്നത്.
അതെ സമയം Samsung Galaxy S20 FE 5ജി സപ്പോർട്ടോട് കൂടി അടുത്ത ആഴ്ച്ച ഇന്ത്യൻ വിപണിയിലെത്തും. ഈ സ്മാര്‍ട്ട്ഫോണ്‍ (Smart phone) 6 ജിബി റാം + 128 ജിബി, 8 ജിബി + 128 ജിബി, 8 ജിബി + 256 ജിബി എന്നീ സ്റ്റോറേജ് വേരിയന്റുകളില്‍ ലഭ്യമാകും. ഗാലക്‌സി എസ്20 എഫ്‌ഇ ആന്‍ഡ്രോയിഡ് 10 ബേസ്ഡ് യുഐ 2.0ലാണ് പ്രവര്‍ത്തിക്കുന്നത്. Samsung Galaxy S20 FE 5 ജി സപ്പോർട്ടില്ലത്തെ അവതരിപ്പിച്ചപ്പോൾ വില 49,999 ആയിരുന്നു. 5ജി ഫോണും ഇതേ വിലയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.