ചൈനീസ് കമ്പനിയായ വിവോയുടെ (Vivo) പുതിയ സീരിയസായ X60 ഇന്ത്യയിലെത്തി. സീരിസിലെ വിവോ X60, വിവോ X60 പ്രൊ, വിവോ X60 പ്രൊ പ്ലസ് എന്നീ ഫോണുകളാണ് കമ്പനി ഇന്ത്യയിൽ (India) അവതരിപ്പിച്ചത്. Vivo X60 പ്രോയുടെ ഫസ്റ്റ് ലൂക്കും കമ്പനി പുറത്ത് വിട്ടു. മികച്ച ക്യാമറ സൗകര്യങ്ങൾ മൂലം ജനശ്രദ്ധ നേടിയ X50 സീരിസിന്റെ പിൻഗാമിയായി ആണ് Vivo X60 ഇന്ത്യൻ വിപണിയിലെത്തുന്നത്. ഈ ഫോണിനും മികച്ച ക്യാമറകളാണ് ക്രമീകരിച്ചിരിക്കുന്നത്.
Tell your story to the world through your lens and win an all new vivo X60 from #vivoX60Series co-engineered with @ZEISSLenses.
Choose between the four themes photographed by our four incredible photographers
Vineet Vohra - STREETS@RohanShrestha - PORTRAITS pic.twitter.com/Px9pVZjgIt— Vivo India (@Vivo_India) March 26, 2021
ഇന്ത്യയിൽ ഫോൺ അവതരിപ്പിച്ചെങ്കിലും ആദ്യമായി വിപണിയിൽ എത്തുന്നത് ഏപ്രിൽ 2 നാണ്. ആമസോണിലും ഫ്ലിപ്ക്കാർട്ടിലും ഇപ്പോൾ തന്നെ ഫോൺ ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. Vivo X60 പ്രോയുടെ 12ജിബി റാം 256 ജിബി സ്റ്റോറേജ് വാരിയന്റിന്റെ വില 49,990 രൂപയാണ്. മിഡ്‌നൈറ്റ് ബ്ലാക്ക്, ഷിമ്മർ ബ്ലൂ എന്നീ രണ്ട് നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്.
ALSO READ: Xiaomi Redmi Note 10 Pro ഇനി മാർച്ച് 24 വില്പനയ്‌ക്കെത്തും; അറിയേണ്ടതെല്ലാം
Vivo X60 സീരിസ് ആദ്യം അവതരിപ്പിക്കുന്നത് ഇന്ത്യയിലല്ല. മാർച്ച് 22ന് മലേഷ്യയിലാണ് X60 സീരിസ് ആദ്യം അവതരിപ്പിച്ചത്. X50 സീരിസിന്റെ പിൻഗാമിയായി എത്തുന്ന സീരിസിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണുള്ളത്. ഫോണിലെ ക്യാമറയുടെ (Camera) പ്രധാന സെൻസർ 48 മെഗാപിക്സൽ ആണ്. ഇത് കൂടാതെ 13 മെഗാപിക്സൽ പോട്രെയ്റ് ലെൻസ്, 13 മെഗാപിക്സൽ അൾട്രാവൈഡ് ലെൻസ് എന്നിവ കൂടിയുണ്ട്.
Let the all new #vivoX60Series co-engineered with @ZEISSLenses redefine photography for you!
Xperience the perfect blend of art and revolutionary technology when you get your hands on the next X. #PhotographyRedefined pic.twitter.com/rzmMFDr4qK— Vivo India (@Vivo_India) March 26, 2021
ALSO READ: Motorola യുടെ Moto G60 ഉടനെത്തും; പ്രതീക്ഷിക്കുന്ന സവിശേഷതകൾ എന്തൊക്കെ?
വിവോ X60, വിവോ X60 പ്രൊ എന്നീ ഫോണുകളിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 870 SOC പ്രൊസസ്സറും (Processor) വിവോ X60 പ്രൊ പ്ലസിൽ സ്നാപ്പ്ഡ്രാഗൺ 888 ചിപ്സെറ്റും ഉപയോഗിച്ചിരിക്കുന്നത്. 6.56 ഇഞ്ച് AMOLED ഡിസ്‌പ്ലേയോടും (Display) 120 Hz റിഫ്രഷ് റെറ്റോടും കൂടിയാണ് ഫോണെത്തുന്നത്. വാട്ടർഡ്രോപ് സ്റ്റൈൽ നൊച്ചാണ് ഫോണിനുള്ളത്. 33 W ഫാസ്റ്ചാർജിനോട് കൂടിയ 4,200mAh ബാറ്ററിയാണ് ഫോണിനുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.