പലപ്പോഴും ഫോണ്‍ നഷ്ടപ്പെട്ടാല്‍ അത് തിരിച്ച് കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണ് കൂടാതെ ഏറ്റവും വലിയ പ്രശനമാണ് നമ്മുടെ ഫോണിലെ സ്വകാര്യ വിവരങ്ങള്‍ മറ്റുള്ളവരുടെ കൈയില്‍ എത്തിയാല്‍. എന്നാല്‍ നഷ്ടപ്പെട്ട ഫോണ്‍ ഇപ്പോള്‍ നമ്മള്‍ക്ക് കണ്ടുപിടിക്കാം. മറ്റൊരു ആന്‍ഡ്രോയ്ഡ് ഫോണില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആന്‍ഡ്രോയ്ഡ് ഡിവൈസ് മാനേജര്‍ ആപ്പ് ഡൌണ്ലോഡ് ചെയ്താല്‍ മതി.
ആന്‍ഡ്രോയ്ഡ് ഡിവൈസ് മാനേജര്‍ ആപ്പ് വഴി നഷ്ടപ്പെട്ട ഫോണ്‍ കണ്ടുപടിക്കാന്‍ സാധിക്കും. കൂടാതെ ഫോണിലെ സ്വകാര്യ വിവരങ്ങള്‍ തുടച്ചുമാറ്റുകയും ചെയ്യും. ആന്‍ഡ്രോയ്ഡ് ഡിവൈസ് മാനേജര്‍ ആപ്പ് വഴി ഗൂഗിള്‍ അക്കൗണ്ട് ലോഗിന്‍ ചെയുക . നഷ്ടപ്പെട്ട ഫോണില്‍ എങ്ങനെയാണോ ലോഗിന്‍ ചെയ്യുന്നത് അതേപോലെ തന്നെ ലോഗിന്‍ ചെയുക. ആന്‍ഡ്രോയ്ഡ് ഡിവൈസ് മാനേജര്‍ ആപ്പ് നഷ്ടപ്പെട്ട ഫോണിന്‍റെ ലൊക്കേഷൻ അറിയുവാന്‍ സാധിക്കും.