ജറുസലേം: കൊറോണ വൈറസ് പ്രതിരോധത്തിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്ന കയറ്റുമതി നിയന്ത്രണം ഭാഗികമായി നീക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി പറഞ്ഞ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹൂ. 


COMMERCIAL BREAK
SCROLL TO CONTINUE READING

HCQ മരുന്നുകള്‍ എത്തിച്ച നല്‍കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ട്വിറ്റര്‍  പേജില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് നെതന്യാഹു നന്ദി പറഞ്ഞത്. അഞ്ച് ടണ്‍ വരുന്ന HCQ മരുന്നുകളുള്‍പ്പടെയുള്ള സാധനങ്ങളാണ് ഇന്ത്യ ഇസ്രായേലിലേക്ക് കയറ്റി അയച്ചത്. 


'ഇസ്രായേലിലേക്ക് HCQ മരുന്നുകള്‍ കയറ്റിയയച്ച എന്‍റെ പ്രിയ സുഹൃത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി. ഇസ്രായേലിലെജനങ്ങള്‍ മുഴുവനും നന്ദി പറയുന്നു.' -ഇതായിരുന്നു ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ പോസ്റ്റ്‌. 


കൊറോണ വൈറസ് പ്രതിരോധത്തിനു ഹൈഡ്രോക്സി ക്ലോറോക്വിന്‍ മരുന്നുകള്‍ ഫലപ്രദമാണെന്നാണ് റിപ്പോര്‍ട്ട്. ഇതോടെയാണ്, അമേരിക്ക ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങള്‍ മരുന്ന് നല്‍കണമെന്ന അഭ്യര്‍ത്ഥനയുമായി ഇന്ത്യയെ സമീപിച്ചത്. 


നന്ദിയറിയിച്ച നെതന്യാഹുവിന് മറുപടിയുമായി തൊട്ടുപിന്നാലെ മോദിയും രംഗത്തെത്തി. 'നമ്മള്‍ ഒരുമിച്ച് ഈ മഹാമാരിയെ നേരിടും. സുഹൃത്തുക്കള്‍ക്ക് വേണ്ടി സാധ്യമായ സഹായങ്ങള്‍ ചെയ്യാന്‍ ഇന്ത്യ തയാറാണ്. ഇസ്രയേല്‍ ജനതയുടെ നല്ല ആരോഗ്യത്തിനും ജീവിതത്തിനും എല്ലാ ആശംസകളും.' -മോദി കുറിച്ചു.