ലോസ് ആഞ്ചലസ്: സൂപ്പര്‍ഹീറോകളുടെ സൃഷ്ടാവും അമേരിക്കന്‍ കോമിക്സ് കഥാകാരനുമായ സ്റ്റാന്‍ ലീ അന്തരിച്ചു. തൊണ്ണൂറ്റിഅഞ്ച് വയസ്സായിരുന്നു.
സ്‌പൈഡര്‍മാന്‍, അയണ്‍മാന്‍, ഹള്‍ക്ക്, തോര്‍, ഡോക്ടര്‍ സ്‌ട്രേഞ്ച് തുടങ്ങിയ സൂപ്പര്‍ഹീറോകളെ മാര്‍വല്‍ കോമിക്‌സിലൂടെ അവതരിപ്പിച്ചയാളാണ് സ്റ്റാന്‍ ലീ.
ജാക്ക് കേര്‍ബി, സ്റ്റീവ് ഡിറ്റ്‌കോ തുടങ്ങിയ ആര്‍ട്ടിസ്റ്റുകളുമായി ചേര്‍ന്നാണ് സ്റ്റാന്‍ ലീ സൂപ്പര്‍ഹീറോകളെ മാര്‍വല്‍ കോമിക്‌സുകളിലൂടെ രംഗത്തിറക്കിയത്.
ഈ മാര്‍വല്‍ സൂപ്പര്‍ഹീറോകളെ ആധാരമാക്കിയെടുത്ത സിനിമകള്‍ വന്‍ഹിറ്റുകളായി. ഇവയില്‍ മിക്കതിലും മുഖം കാണിച്ചിട്ടുള്ള ലീ ‘അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാറി’ല്‍ ബസ് ഡ്രൈവറായും വേഷമിട്ടിരുന്നു.
റുമാനിയയിൽ നിന്ന് യുഎസിലേക്ക് കുടിയേറിയ ജൂത കുടുംബത്തിൽ 1922 ഡിസംബർ 28നാണ് സ്റ്റാന്‍ ലീ ജനിച്ചത്.
രണ്ടാം ലോക യുദ്ധകാലത്ത് യുഎസ് സേനയിലെ സിഗ്നൽ വിഭാഗത്തിൽ ജോലിക്കു ചേർന്ന ലീ പിന്നീട് പരിശീലന ചിത്രങ്ങൾ തയാറാക്കുന്ന വിഭാഗത്തിലേക്ക് മാറി.
യുദ്ധാനന്തരം പല സ്ഥാപനങ്ങളിലും ജോലി നോക്കിയ ശേഷം മാർവൽ കോമിക്സിൽ എത്തുകയായിരുന്നു.
പരേതയായ നടി ജോണ്‍ ലീയാണ് ഭാര്യ.