മാത്യു ചുഴലിക്കാറ്റിനെ ഭയന്ന്‍ അമേരിക്ക; ഇതുവരെ 300ലധികം പേര്‍ മരിച്ചു; ഫ്‌ളോറിഡയില്‍ അടിന്തരാവസ്ഥ പ്രഖ്യാപിച്ചു

മാത്യു ചുഴലിക്കാറ്റില്‍ ഇതുവരെ 300 പേരിലധികം പേര്‍ മരിച്ചു. കൊടുങ്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ അമേരിക്കയിലെ ഫ്‌ളോറിഡയില്‍ അടിന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 140 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന ചുഴലിക്കാറ്റ് ഫ്ലോറിഡയിൽ (അറ്റ് ലാന്‍റിക് തീരം) എത്തിയതായി യു.എസിലെ ദേശീയ ചുഴലിക്കാറ്റ് കേന്ദ്രം അറിയിച്ചു.

Last Updated : Oct 7, 2016, 01:51 PM IST
മാത്യു ചുഴലിക്കാറ്റിനെ ഭയന്ന്‍ അമേരിക്ക; ഇതുവരെ 300ലധികം പേര്‍ മരിച്ചു; ഫ്‌ളോറിഡയില്‍ അടിന്തരാവസ്ഥ പ്രഖ്യാപിച്ചു

കേപ്പ് കനാവറല്‍: മാത്യു ചുഴലിക്കാറ്റില്‍ ഇതുവരെ 300 പേരിലധികം പേര്‍ മരിച്ചു. കൊടുങ്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ അമേരിക്കയിലെ ഫ്‌ളോറിഡയില്‍ അടിന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 140 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന ചുഴലിക്കാറ്റ് ഫ്ലോറിഡയിൽ (അറ്റ് ലാന്‍റിക് തീരം) എത്തിയതായി യു.എസിലെ ദേശീയ ചുഴലിക്കാറ്റ് കേന്ദ്രം അറിയിച്ചു.

ജോര്‍ജിയ, ദക്ഷിണ കരോലൈന, വടക്കന്‍ കരോലൈന എന്നിവിടങ്ങളിൽ ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ദക്ഷിണപൂര്‍വ തീരവാസികളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട്. 

അതേസമയം, ബഹാമാസ് ദ്വീപില്‍ ആഞ്ഞടിച്ച മാത്യു ചുഴലിക്കാറ്റില്‍ മരണസംഖ്യ ഉയര്‍ന്നു. അവസാന റിപ്പോര്‍ട്ട് പ്രകാരം 339 പേര്‍ മരിച്ചതായി അന്താരാഷ്ട്രമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 

റോക് എ ബട്ടാവുവില്‍ മാത്രം 50 പേര്‍ മരിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ജെറിമി പട്ടണത്തില്‍ 80 ശതമാനം വീടുകളും സഡ് പ്രവിശ്യയില്‍ 30,000 ഭവനങ്ങളും നിരവധി ബോട്ടുകളും തകര്‍ന്നു. ജനവാസ മേഖലകള്‍ പലതും വെള്ളത്തിനടിയിലാണ്. 

മണിക്കൂറില്‍ 230 കിലോമീറ്റര്‍ വേഗതയില്‍ വീശിയ കാറ്റ് ക്യൂബയിലും കനത്ത നാശമാണ് വിതച്ചത്. അമേരിക്കയില്‍ മാത്രം 12 കോടിയിലേറെ ആളുകള്‍ക്ക് അപകട മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. വീടുകളില്‍ നിന്ന് ആളുകള്‍ കൂട്ടത്തോടെ ഒഴിഞ്ഞുപോകുന്നത് മൂലം റോഡുകളില്‍ കനത്ത ട്രാഫിക്ക് കുരുക്ക് അനുഭവപ്പെടുന്നുണ്ട്. മിക്ക പ്രദേശങ്ങളിലും ഭക്ഷണ പ്രതിസന്ധിയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

Trending News