ധാക്ക ആക്രമണം നടത്തിയ ഭീകരരുടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ വിസ്സമ്മതിച്ച് ബന്ധുക്കള്‍

ബംഗ്ലാദേശിലെ ധാക്ക ആക്രമണം നടത്തിയ ഭീകരരുടെ മൃതദേഹങ്ങള്‍  ഏറ്റെടുക്കാന്‍ വിസ്സമ്മതിച്ച്  ബന്ധുക്കള്‍. ആറ് തീവ്രവാദികളുടേയും മൃതദേഹങ്ങള്‍ ഇപ്പോള്‍ ബംഗ്ലാദേശ് മിലിട്ടറി ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Last Updated : Jul 11, 2016, 06:30 PM IST
ധാക്ക ആക്രമണം നടത്തിയ ഭീകരരുടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ വിസ്സമ്മതിച്ച്  ബന്ധുക്കള്‍

ധാക്ക: ബംഗ്ലാദേശിലെ ധാക്ക ആക്രമണം നടത്തിയ ഭീകരരുടെ മൃതദേഹങ്ങള്‍  ഏറ്റെടുക്കാന്‍ വിസ്സമ്മതിച്ച്  ബന്ധുക്കള്‍. ആറ് തീവ്രവാദികളുടേയും മൃതദേഹങ്ങള്‍ ഇപ്പോള്‍ ബംഗ്ലാദേശ് മിലിട്ടറി ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

നിബ്രാസ് ഇസ്ലാം, രോഹന്‍ ഇംത്യാസ് , മീര്‍ സബേഹ് മുബാഷീര്‍, ഖെയ്‌റുള്‍ ഇസ്ലാം പായേല്‍, സെയ്ഫുള്‍ ഇസ്ലാം എന്നിവരുടെ മൃതദേഹങ്ങളാണ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്.

അതേസമയം, സെയ്ഫുള്ളിന്‍റെ മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ താല്‍പര്യം കാണിച്ചെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ നിയമപരമായ അപേക്ഷകള്‍ ഒന്നും ലഭിച്ചിട്ടില്ല.

Trending News