ടോക്കിയോ: കലാ മൂല്യങ്ങളുടെ പേരില്‍ ലോക ശ്രദ്ധയാകര്‍ശിച്ച ഡാവിഞ്ചിയുടെ മൊണാലിസ ഭക്ഷ്യ ധാന്യങ്ങളിലൂടെ പുനര്‍ജനിച്ചു.
സോകയിലെ ഒരു ജിംനേഷ്യത്തിലാണ് ചിത്രം പുനര്‍ജനിച്ചത്. 24000 ഇനം ഭക്ഷ്യധാന്യങ്ങളുപയോഗിച്ചാണ് ചിത്രം നിര്‍മ്മിക്കപ്പെട്ടത്. 13 മീറ്റര്‍ നീളത്തിലും 9 മീറ്റര്‍ വീതിയിലുമാണ് ചിത്ര൦ നിര്‍മ്മിച്ചിരിക്കുന്നത്.
സോയാ സോസ്, തേയില, പഞ്ചസാര എന്നിവ ചേര്‍ത്ത് ഏഴ് വൈവിധ്യമാര്‍ന്ന നിറങ്ങളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രം കാണികള്‍ക്ക് ദൃശ്യവിരുന്നൊരുക്കി.
ജപ്പാന്‍ നഗരത്തിലെ ഇരുന്നൂറോളം കുടുംബങ്ങളിലെ അംഗങ്ങളാണ് ഈ അപൂര്‍വ്വ കലാസൃഷ്ടിക്ക് നേതൃത്വം നല്‍കിയത്.
ഇതോടെ, ധാന്യമണികള്‍ കൊണ്ട് തയാറാക്കിയ ലോകത്തിലെ ഏറ്റവും വലിയ ചിത്രമെന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും ഈ ചിത്രം സ്വന്തമാക്കി. മേയറുടെ സാന്നിധ്യത്തില്‍ ഗിന്നസ് ഉദ്യോഗസ്ഥര്‍ വേള്‍ഡ് റെക്കോഡ് സാക്ഷ്യപത്രം കൈമാറുകായും ചെയ്തു. .