Rain Alert: ഇന്നും ശക്തമായ മഴ തുടരും; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala Heavy Rain Alert: കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര, തീരദേശ മേഖലകളിൽ ജാഗ്രത തുടരാൻ നിർദ്ദേശം നൽകി.

Written by - Zee Malayalam News Desk | Last Updated : Jul 8, 2023, 11:16 AM IST
  • പത്തനംതിട്ട തിരുവല്ല മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളം ഇറങ്ങിയിട്ടില്ലാത്തതിനാൽ ആളുകൾ ക്യാംപുകളിൽ തന്നെ തുടരുകയാണ്
  • ​ദേശീയ ദുരന്ത നിവാരണ സേനാ സംഘവും വിവിധ ഭാഗങ്ങളിൽ ക്യാംപ് ചെയ്യുന്നുണ്ട്
Rain Alert: ഇന്നും ശക്തമായ മഴ തുടരും; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര, തീരദേശ മേഖലകളിൽ ജാഗ്രത തുടരാൻ നിർദ്ദേശം നൽകി.

കാസർകോട് പുഴകൾ കരകവിഞ്ഞൊഴുകുന്നു. കടലാക്രമണവും രൂക്ഷമായി തുടരുകയാണ്. കൊച്ചിയിൽ പുലർച്ചെ കനത്ത മഴയാണ് ലഭിച്ചത്. കൊച്ചിയിൽ കടലാക്രമണവും രൂക്ഷമായിരിക്കുകയാണ്. കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിൽ വെള്ളം വെള്ളക്കെട്ട്  രൂക്ഷമാണ്. കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് തുടരുകയാണ്.

ALSO READ: Kerala Rain Update: ജാ​ഗ്രതയോടെ കേരളം; വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരും, 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

കാലവര്‍ഷക്കാറ്റ് ദുര്‍ബലമാകുന്നതിനാല്‍ നാളെ മുതല്‍ മഴ കുറയുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിക്കുന്നത്. നാളെ മുതല്‍ ഒരു ജില്ലകളിലും മുന്നറിയിപ്പുകൾ ഒന്നും നല്‍കിയിട്ടില്ല. അതേസമയം, അപകടസാധ്യതയുള്ള മേഖലകളില്‍ നിന്ന് ആളുകളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിപാര്‍പ്പിക്കുന്നത് തുടരുകയാണ്.

ഇടുക്കി ജില്ലയില്‍ ഹൈറേഞ്ചിലും തൊടുപുഴയിലും ശക്തമായ മഴ തുടരുകയാണ്. പത്തനംതിട്ട തിരുവല്ല മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളം ഇറങ്ങിയിട്ടില്ലാത്തതിനാൽ ആളുകൾ ക്യാംപുകളിൽ തന്നെ തുടരുകയാണ്. ​ദേശീയ ദുരന്ത നിവാരണ സേനാ സംഘവും വിവിധ ഭാഗങ്ങളിൽ ക്യാംപ് ചെയ്യുന്നുണ്ട്.

തീരദേശമേഖലകളിലുള്ളവർക്കുള്ള മുന്നറിയിപ്പുകൾ

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 
2. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. 
3. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം.
4. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News