Ram Navami 2021: രാംനവമി ദിനത്തിൽ അറിയാം രാമന്റെ ഈ 4 ഗുണങ്ങൾ

ഏപ്രിൽ 21 ബുധനാഴ്ചയായ ഇന്ന് രാജ്യത്തുടനീളം രാം നവമി ആഘോഷിക്കുന്നു. ഈ ദിവസം നിരവധി ശുഭകരമായ കാര്യങ്ങളും നടക്കുന്നുണ്ട്.  അതിനാലാണ് ഈ ദിവസത്തിന് കൂടുതൽ പ്രാധാന്യം.  മാത്രമല്ല ശ്രീരാമന്റെ ജീവിതത്തിൽ നിന്ന് നിങ്ങൾക്ക് എന്ത് ഗുണങ്ങൾ പഠിക്കാനാകും എന്നതിനെക്കുറിച്ചും അറിയാം.   

Written by - Ajitha Kumari | Last Updated : Apr 21, 2021, 10:25 AM IST
  • അഞ്ച് ഗ്രഹങ്ങളുടെ അതിശയകരമായ സംയോജനം രാംനവമിയിൽ നടക്കുന്നു
  • ആരാധനയ്ക്കും സാധനങ്ങൾ വാങ്ങുന്നതിനും രാം നവാമി ദിനം ശുഭമാണ്
  • ശ്രീരാമിന്റെ ജീവിതത്തിൽ നിന്നും എന്തെല്ലാം ഗുണങ്ങൾ പഠിക്കാം, അറിയാം
Ram Navami 2021: രാംനവമി ദിനത്തിൽ അറിയാം രാമന്റെ ഈ 4 ഗുണങ്ങൾ

ന്യൂഡൽഹി: മതവിശ്വാസമനുസരിച്ച് ദശരഥ രാജാവിന്റെയും കൗസല്യയുടെയും മകനായി ശ്രീരാമചന്ദ്രൻ (Lord Ram)ചൈത്ര മാസത്തിലെ ശുക്ലപക്ഷത്തിന്റെ നവമി തീയതിയിൽ ജനിച്ചുവെന്നാണ് വിശ്വാസം. അതിനാൽ രാമന്റെ ജന്മദിനമായ ഇന്ന് രാംനവമിയായി (Ram Navmi)ആഘോഷിക്കുന്നു. 

ഇന്ന് ഏപ്രിൽ 21 ബുധനാഴ്ച രാജ്യത്ത് രാം നവമി ആഘോഷിക്കുന്നു. നാം ജ്യോതിഷത്തിൽ വിശ്വസിക്കുന്നുവെങ്കിൽ ഈ വർഷം രാം നവമിയുടെ അവസരത്തിൽ അഞ്ച് ഗ്രഹങ്ങളുടെ വളരെ നല്ലൊരു സംയോജനം നടക്കുന്നു. ഈ ശുഭ സംയോഗത്തിന്റെ മഹത്വവും ശ്രീരാമിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നതെന്തെന്നും അറിയാം.  

Also Read: Rama Navami: ഈ ദിനം ശ്രീരാമനെ ഭജിക്കുന്നത് ഉത്തമം

രാംനവമിയിൽ ഗ്രഹങ്ങളുടെ ശുഭ സംയോജനം

ജ്യോതിഷമനുസരിച്ച്  (Jyotish Shastra) ശ്രീ രാമന്റെ ജനനം കർക്കടക ലഗ്നത്തിലെ അഭിജിത്ത് മുഹൂർത്തത്തിൽ  (Jyotish Shastra) ഉച്ചയ്ക്ക് 12 മണിക്കായിരുന്നു.   ഏപ്രിൽ 21 ന് രാംനവമി വരുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോൾ ഈ ദിവസം രാവിലെ 8 മണി വരെ പുഷ്യ നക്ഷത്രവും (Pushya Nakshatra) തുടർന്ന് ദിവസം മുഴുവൻ അശ്ലേശ നക്ഷത്രവുമാണ് (Ashlesha Nakshatra). ഗ്രഹങ്ങളുടെ സ്ഥാനം ഈ ദിവസത്തെ അങ്ങേയറ്റംശുഭകരവുമാക്കുന്നു (Auspicious day). ഈ ശുഭസമയത്ത് ചെയ്യുന്ന ആരാധനയും ഷോപ്പിംഗും ഭക്തർക്ക് വളരെ ശുഭവും ഫലപ്രദവുമാണ്.

പ്രഭു ശ്രീരാമന്റെ ജീവിതത്തിൽ നിന്നും എന്താണ് പഠിക്കേണ്ടത്

1. ശാന്തത കാത്തുസൂക്ഷിക്കുക- ഇന്നത്തെ കാലഘട്ടത്തിൽ നമുക്കെല്ലാവർക്കും വേഗത്തിൽ ദേഷ്യം വരുന്നു.  മാത്രമല്ല ക്ഷമയും ധൈര്യവും (Patience and Austerity) നഷ്ടപ്പെടുകയും തെറ്റായ വഴിയിലേക്ക് നാം പോകുകയും ചെയ്യുന്നു. എന്നാൽ എങ്ങനെ സംയമനത്തോടെ കഷ്ടതകളെ അഭിമുഖീകരിക്കണമെന്ന് പ്രഭു ശ്രീരാമന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. രാവണൻ സീതാദേവിയെ Goddess Sita) തട്ടിക്കൊണ്ടുപോയപ്പോൾ ശ്രീരാമിന്റെ ലങ്കയിലേക്കുള്ള പാതയിലെ ഏറ്റവും വലിയ തടസ്സമായിരുന്നു കടൽ. ശ്രീരാമൻ ഒന്നു വിചാരിച്ചാൽ മാത്രം മതിയായിരുന്നു കടലിനെ വറ്റിക്കാൻപക്ഷേ അദ്ദേഹം അങ്ങനെ ചെയ്തില്ല.  പകരം ധൈര്യത്തോടെയും ക്ഷമയോടേയും സമുദ്രത്തോട് വഴി താരൻ അപേക്ഷിക്കുകയായിരുന്നു.   

Also Read: തൊഴിൽ പ്രശ്നങ്ങൾ മാറാൻ മഹാവിഷ്ണുവിനെ അഭയം പ്രാപിക്കുന്നത് ഉത്തമം

2. വിനയം- ശ്രീരാമന്റെ മറ്റൊരു പ്രധാന ഗുണം വിനയം ആണ്. അദ്ദേഹം ഒരിക്കലും അഹങ്കാരിച്ചിരുന്നില്ല. നിഷാദ്-രാജിനെപ്പോലുള്ള ഒരു പാവപ്പെട്ട സുഹൃത്തിനെ ആലിംഗനം ചെയ്തു, ശബരി കടിച്ചിട്ട് നൽകിയ പഴം കഴിച്ചു.  വാനര സൈന്യത്തെ ബഹുമാനിച്ചു. കടലിനോട് ലങ്കയിലേക്ക് പോകാൻ വഴി ചോദിച്ചപ്പോഴും നമുക്ക് ഭഗവാന്റെ ആ വിനയം കാണാമായിരുന്നു.  

3. ത്യാഗത്തിന്റെ ചൈതന്യം- ത്യാഗത്തിന്റെ (Sacrifice) മനോഭാവം ഉള്ളിൽ വളർത്തിയ ഏതൊരു വ്യക്തിയും കഷ്ടപ്പാടുകളെ അതിജീവിക്കുമെന്നാണ് പറയപ്പെടുന്നത്. ശ്രീരാമന്റെ കിരീടധാരണത്തിനുള്ള ഒരുക്കങ്ങൾ നടന്നുകൊണ്ടിരുന്ന സമയത്താണ് അദ്ദേഹത്തിനോട് വനവാസത്തിന് പോകാൻ ആവശ്യപ്പെട്ടത്.  എന്നാൽ ആദേശം ശിരസാവഹിച്ചുകൊണ്ട് അദ്ദേഹം കാട്ടിലേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു.  അച്ഛന്റെ വാക്ക് പാലിക്കാൻ രാമൻ കിരീടധാരണം ഉപേക്ഷിക്കുകയായിരുന്നു.  

Also Read: Kamakhya ക്ഷേത്രത്തിന്റെ രഹസ്യം അറിഞ്ഞാൽ ശരിക്കും നിങ്ങൾ ഞെട്ടും

4. സാഹചര്യത്തെ എങ്ങനെ അഭിമുഖീകരിക്കാം- ശ്രീരാമിന്റെ ജീവിതത്തിൽ പോലും ഒന്നും ലളിതമായിരുന്നില്ലെന്നും ആരുടെയും ജീവിതത്തിൽ എല്ലാം എല്ലായ്പ്പോഴും നല്ലതായിരിക്കില്ല.  അതുകൊണ്ടുതന്നെ ഏതൊരു സാഹചര്യത്തെയും എങ്ങനെ അഭിമുഖീകരിക്കണം എന്നത് നമുക്ക് ശ്രീരാമനിൽ നിന്നും പഠിക്കേണ്ടതാണ്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

More Stories

Trending News