Kartik Purnima 2021: കാർത്തിക പൂർണിമയിൽ ഈ തെറ്റുകൾ ചെയ്യരുത്

Kartik Purnima 2021:  നവംബർ 19 വെള്ളിയാഴ്ച കാർത്തിക പൂർണിമ (Kartik Purnima 2021) ദിനത്തിൽ ബ്രഹ്മ മുഹൂർത്തത്തിൽ കുളിച്ച് സൂര്യനെ ആരാധിക്കുക.  

Written by - Ajitha Kumari | Last Updated : Nov 12, 2021, 02:41 PM IST
  • നവംബർ 9നാണ് കാർത്തിക പൂർണിമ
  • ഈ ദിവസം ദീപദാനം ചെയ്യുക
  • കാർത്തിക പൂർണിമയിൽ ചില പ്രധാന നിയമങ്ങൾ പാലിക്കുക
Kartik Purnima 2021: കാർത്തിക പൂർണിമയിൽ ഈ തെറ്റുകൾ ചെയ്യരുത്

Kartik Purnima 2021: കാർത്തിക മാസത്തിലെ  (Kartik Month 2021) അമാവാസിയിൽ ദീപങ്ങളുടെ ഉത്സവം ആഘോഷിക്കുമ്പോൾ തന്നെ Devuthani Ekadashi ക്കും കാർത്തിക പൂർണിമയ്ക്കുമുള്ള കാത്തിരിപ്പ് ആരംഭിക്കുന്നു. 

കാർത്തിക പൂർണിമ (Kartik Purnima 2021) എല്ലാ പൗർണ്ണമികളിലേയും  ഏറ്റവും പവിത്രവും പ്രധാനപ്പെട്ടതുമായി കണക്കാക്കപ്പെടുന്നു. കാർത്തിക പൂർണിമ (Kartik Purnima 2021)  നാളിലാണ് വിളക്ക് ദാനം ചെയ്യുന്നത്. 

Also Read: Guru Rashi Parivartan 2021: വ്യാഴം ഈ ദിവസം കുംഭ രാശിയിൽ പ്രവേശിക്കും, ഈ 4 രാശിക്കാർ തിളങ്ങും 

വിഷ്ണുപുരാണം അനുസരിച്ച് കാർത്തിക പൂർണ്ണിമ നാളിലാണ് വിഷ്ണു (Lord Vishnu) മത്സ്യാവതാരം  എടുത്തത്. ഈ ദിവസം പുണ്യനദികളിൽ കുളിക്കും. ഇതുകൂടാതെ മഹാവിഷ്ണുവിനെയും ലക്ഷ്മി ദേവിയെയും ആരാധിക്കും.

കാർത്തിക പൂർണിമ ത്രിപുരാരി പൂർണിമ  (Tripuri Purnima 2021) എന്നും അറിയപ്പെടുന്നു. ഈ ദിവസമാണ് പരമശിവൻ ത്രിപുരാസുരനെ വധിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു, അതിനാൽ ഇതിനെ ത്രിപുരാരി പൂർണിമ 2021 എന്നും വിളിക്കുന്നു. ഈ ദിവസം ദാനധർമ്മങ്ങൾ ചെയ്യുന്നത് വളരെ ഫലദായകമായി കണക്കാക്കപ്പെടുന്നു. ഈ വർഷം നവംബർ 19-നാണ് കാർത്തിക പൂർണിമ.

Also Read: Lunar Eclipse 2021: ചന്ദ്രഗ്രഹണ സമയത്ത് ഒന്നും കഴിക്കരുത്, എന്തുകൊണ്ട്? 

കാർത്തിക പൂർണിമയിൽ കുളിക്കുന്നതിനുള്ള ശുഭ സമയം (The auspicious time to take bath on Kartik Purnima)

2021 നവംബർ 19 വെള്ളിയാഴ്ച ബ്രഹ്മ മുഹൂർത്തം മുതൽ ഉച്ചയ്ക്ക് 02:29 വരെയാണ് 

കാർത്തിക പൂർണിമയിൽ ഈ തെറ്റുകൾ ചെയ്യരുത് (Do not do these mistakes on Kartik Purnima)

മതവും ജ്യോതിഷവും അനുസരിച്ച് കാർത്തിക പൂർണിമ നാളിൽ പുണ്യനദിയിൽ കുളിക്കുകയും ഉദയസൂര്യനെ പ്രാർത്ഥിക്കുകയും ചെയ്യുന്നത് വളരെ ഫലദായകമാണ്. ഇതുകൂടാതെ ഈ ദിവസം ദാനം ചെയ്യുന്നത് നിരവധി പാപങ്ങളെ നശിപ്പിക്കുന്നു. 

ജാതകത്തിൽ ചന്ദ്രൻ ബലഹീനനാണെങ്കിൽ കാർത്തിക പൂർണിമ നാളിൽ അരി ദാനം ചെയ്യുന്നത് വളരെ ഗുണകരമാണ്. ഇതുകൂടാതെ ഈ ദിവസം ദീപദാനം, തുളസി പൂജ എന്നിവ നടത്തുക.

കാർത്തിക പൂർണിമ നാളിൽ എന്തൊക്കെ ചെയ്യണം എന്നറിയുന്നതിനൊപ്പം ഈ ദിവസം എന്തൊക്കെ ചെയ്യാൻ പാടില്ല എന്നതും പ്രധാനമാണ്. ഇതിനും മതത്തിലും ജ്യോതിഷത്തിലും ചില പ്രധാന നിയമങ്ങൾ (Rules) നൽകിയിട്ടുണ്ട്.

Also Read: viral video: തിരകളോട് മല്ലടിക്കുന്ന കൂറ്റൻ പാമ്പ്, വീഡിയോ വൈറൽ 

>> കാർത്തിക പൂർണിമ പോലുള്ള പുണ്യദിനത്തിൽ ആരോടും തർക്കിക്കരുത്. കൂടാതെ, ഒരാളെ അധിക്ഷേപിക്കുന്ന ഒരു തെറ്റ് (Mistake) ചെയ്യരുത്.
>> ഈ ദിവസം നോൺ വെജ്, മദ്യം എന്നിവ കഴിക്കുന്നത് ജീവിതത്തിൽ കുഴപ്പങ്ങളെ വിളിച്ചുവരുത്തുന്നതിന്  തുല്യമാണ്
>> ഈ ദിവസം നിസ്സഹായനെയോ ദരിദ്രനെയോ അപമാനിച്ചാൽ നിങ്ങളിലുള്ള പുണ്യവും നഷ്ടപ്പെടും 
>> ഈ ദിനം നഖം, മുടി എന്നിവ മുറിക്കരുത്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News