Horoscope: ഇന്നത്തെ സമ്പൂർണ രാശിഫലം; ഈ നാല് രാശിക്കാർ കൂടുതൽ ജാ​ഗ്രത പുലർത്തുക

Astrological predictions: നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കാൻ കഴിയുമെങ്കിൽ നിങ്ങളുടെ പുതിയ പദ്ധതികളും തീരുമാനങ്ങളും കൃത്യമായി നടപ്പിലാക്കാൻ അത് കൂടുതൽ സഹായിക്കും.

Written by - Zee Malayalam News Desk | Last Updated : Jul 25, 2023, 09:38 AM IST
  • മേടം രാശിക്കാർ ഇന്നത്തെ ദിവസം ജാഗ്രതയോടെ പ്രവർത്തിക്കണം
  • പെട്ടെന്ന് സമ്പന്നരാകാനുള്ള പദ്ധതികളെന്ന് വിശ്വസിച്ച് വഞ്ചിക്കപ്പെടരുത്
  • ആരോ​ഗ്യാവസ്ഥയിൽ പുരോ​ഗതിയുണ്ടാകും
  • പ്രൊഫഷണൽ ബന്ധങ്ങൾ പുതുക്കാൻ നല്ല ദിവസമാണിന്ന്
Horoscope: ഇന്നത്തെ സമ്പൂർണ രാശിഫലം; ഈ നാല് രാശിക്കാർ കൂടുതൽ ജാ​ഗ്രത പുലർത്തുക

എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സവിശേഷതകളും വ്യക്തിത്വത്തെ നിർവചിക്കുന്ന പ്രത്യേകതകളും ഉണ്ട്. നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കാൻ കഴിയുമെങ്കിൽ നിങ്ങളുടെ പുതിയ പദ്ധതികളും തീരുമാനങ്ങളും കൃത്യമായി നടപ്പിലാക്കാൻ അത് കൂടുതൽ സഹായിക്കും. ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയാൻ സമ്പൂ‍ർണ രാശിഫലം പരിശോധിക്കാം.

മേടം

പെട്ടെന്ന് സമ്പന്നരാകാനുള്ള പദ്ധതികളെന്ന് വിശ്വസിച്ച് വഞ്ചിക്കപ്പെടരുത്. ആരോ​ഗ്യാവസ്ഥയിൽ പുരോ​ഗതിയുണ്ടാകും. പ്രൊഫഷണൽ ബന്ധങ്ങൾ പുതുക്കാൻ നല്ല ദിവസമാണിത്. ഒരു നല്ല വാർത്ത സന്തോഷിപ്പിക്കും. വിദേശത്ത് നിന്ന് സന്ദർശകർ ഉണ്ടാകും.

ഇടവം

നിങ്ങളുടെ പരിചരണത്തിന്റെ ഫലമായി ഒരു കുടുംബാംഗത്തെ ആരോഗ്യത്തിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയും. യാത്രകൾ പോകാൻ സാധ്യതയുണ്ട്. ഇന്നത്തെ ദിവസം പ്രശ്നങ്ങൾ കുറവായിരിക്കും. ഇടവം രാശിക്കാർക്ക് സമ്മിശ്ര പ്രതികരണമുള്ള ദിവസമായിരിക്കും ഇന്ന്. പണ സംബന്ധമായ കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.

മിഥുനം

ഇന്നത്തെ ദിവസം സാമ്പത്തികമായി അനുകൂലമായിരിക്കും. യോഗയും ധ്യാനവും ചെയ്യുന്നത് ​ഗുണം ചെയ്യും. ദിവസം സന്തോഷകരമായിരിക്കും. വസ്തുക്കൾ വാങ്ങുന്നതിന് അനുകൂലമായ ദിവസമാണ്.

ALSO READ: Horoscope: ഇന്ന് ഭാ​ഗ്യം കടാക്ഷിക്കുന്ന രാശിക്കാർ ഇവരാണ്; അറിയാം ഇന്നത്തെ സമ്പൂർണ രാശിഫലം

കർക്കടകം

ആരോഗ്യത്തിന്റെ കാര്യത്തിൽ നിങ്ങൾ മികച്ച നിലയിലായിരിക്കും. കുടുംബയോഗങ്ങളിൽ പങ്കെടുക്കുന്നത് ചിലർക്ക് വളരെ ആസ്വാദ്യകരമായിരിക്കും. ഒരു ചെറിയ യാത്ര സുഖകരവും ഉന്മേഷദായകവുമായിരിക്കും. അക്കാദമിക് രംഗത്ത് വിജയം ഉണ്ടാകും.

ചിങ്ങം

പ്രൊഫഷണൽ രംഗത്ത് നിങ്ങൾ മുന്നേറ്റം നടത്താൻ സാധ്യതയുണ്ട്. മാതാപിതാക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നുമുള്ള സ്നേഹവും കരുതലും ഉണ്ടാകും. തർക്കമുള്ള വസ്തുവിൽ നിങ്ങൾക്ക് അവകാശം സ്ഥാപിക്കാനാകും.

കന്നി 

നല്ല നിക്ഷേപ തിരഞ്ഞെടുപ്പുകൾ നിങ്ങളുടെ വഴിയിൽ വരികയും നിങ്ങളുടെ സാമ്പത്തിക സ്ഥിതി വളർത്താൻ സഹായിക്കുകയും ചെയ്യും. ആരോഗ്യം നിലനിർത്താൻ നടപടികൾ സ്വീകരിക്കുന്നത് ​ഗുണം ചെയ്യും. വിദൂര സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള സാധ്യതയുണ്ട്. വസ്തു വാങ്ങുന്നതിനുള്ള ഇപാട് പൂർത്തിയാകും.

തുലാം 

നിക്ഷേപങ്ങൾ നടത്തുന്നത് ലാഭം വർധിപ്പിക്കും. സ്വയം അച്ചടക്കം ഉണ്ടാക്കുന്നത് ആരോ​ഗ്യം വർധിപ്പിക്കാൻ സഹായിക്കും. നിങ്ങളുടെ കരിയർ വികസിപ്പിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്ന ഒരാളെ നിങ്ങൾ കണ്ടുമുട്ടിയേക്കാം.

വൃശ്ചികം 

സാമ്പത്തിക പ്രശ്‌നങ്ങളിൽ നിന്ന് നിങ്ങൾക്ക് മുക്തിയുണ്ടാകും. അസുഖങ്ങൾ ഉള്ളവർക്ക് ആശ്വാസം ഉണ്ടാകാം. വസ്തുവകകളിൽ നിന്നും നിക്ഷേപങ്ങളിൽ നിന്നും വരുമാനം ലഭിക്കും. ക്രയവിക്രയങ്ങൾ നടത്തുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്.

ധനു

കടം ഉണ്ടാകാൻ സാധ്യതയുണ്ട്. ദീർഘദൂര യാത്രകൾ നടത്തേണ്ടതായി വന്നേക്കാം. നിങ്ങൾ മറ്റുള്ളവരെ സഹായിക്കുന്നതിൽ നിന്ന് പിന്നോട്ട് പോകില്ല. ധനു രാശിക്കാർക്ക് സമ്മിശ്ര പ്രതികരണമുള്ള ദിവസമാണിന്ന്.

മകരം 

മകരം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. അടിയന്തിരമായി ആവശ്യമായ വായ്പ ഉടൻ പൂർത്തീകരിക്കും. ജോലിസ്ഥലത്ത് കുറച്ച് സമയം കൂടുതൽ ചിലവഴിച്ചേക്കാം. സുഹൃദ് ബന്ധങ്ങൾ നിങ്ങളുടെ ജീവിതത്തിൽ സന്തോഷം കൊണ്ടുവരും.

കുംഭം 

ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്ക് ആശ്വാസം ഉണ്ടാകും. നിങ്ങളിൽ ചിലർക്ക് നിങ്ങളുടെ പങ്കാളിയുടെ ഷെഡ്യൂൾ അനുസരിച്ച് കാര്യങ്ങൾ ആസൂത്രണം ചെയ്യേണ്ടതായി വന്നേക്കാം. അക്കാദമിക രം​ഗത്ത് കൂടുതൽ മികവ് പുലർത്തും.

മീനം

ആരോഗ്യം മികച്ചതായിരിക്കും, ഇന്ന് നിങ്ങളെ ഉണർവുള്ളവരും സജീവവുമായി നിലനിർത്തും. ചിലർക്ക് ജോലി മാറ്റം ഉണ്ടാകും. ഭവന പ്രശ്നത്തെ ചുറ്റിപ്പറ്റിയുള്ള തെറ്റിദ്ധാരണകൾ നിങ്ങളുടെ ഉത്കണ്ഠയ്ക്ക് കാരണമാകും. ദീർഘനാളായി ശ്രമിക്കുന്നവർക്ക് വിദേശപഠനത്തിന് അവസരം ലഭിക്കും. വ്യക്തിപരമായ ചില ആശയങ്ങൾ ആത്മീയതയിലേക്ക് നയിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News