Kanni Ayilyam: ഇന്ന് ആയില്യം; മക്കളുടെ അഭിവൃദ്ധിക്കായി ഇന്ന് നാഗങ്ങളെ ആരാധിക്കുന്നത് ഉത്തമം

Kanni Ayilyam: പണ്ടുകാലം മുതലേ നാഗദൈവങ്ങളെ ആരാധിച്ചുവരുന്നുണ്ട്.  മിക്ക തറവാടുകളിലും നാഗരരുടെ പ്രതിഷ്ഠയും സന്ധ്യയ്ക്കുള്ള വിളക്ക് തെളിയിക്കലും പതിവാണ്.   

Written by - Ajitha Kumari | Last Updated : Oct 2, 2021, 06:24 AM IST
  • ആയില്യ പൂജകളിൽ ഏറ്റവും പ്രധാനം കന്നി, തുലാം നാളിലെ ആയില്യ പൂജയാണ്
  • ഇത്തവണത്തെ ആയില്യം അതായത് കന്നി ആയില്യം ഒക്ടോബർ 2 ശനിയാഴ്ചയാണ്
  • വ്രത ദിവസം നാഗക്ഷേത്രങ്ങളിലും ശിവക്ഷേത്രങ്ങളിലും ആരാധന നടത്തുന്നതും നാഗപ്രതിഷ്ഠയ്ക്ക് ചുറ്റും 5 തവണ വലം വയ്ക്കുന്നതും ഉത്തമം
  • വ്രതം ആരംഭിക്കുന്ന ദിവസം മുതൽ ഓം നമശിവായ മന്ത്രം 336 തവണ ജപിക്കണം
Kanni Ayilyam: ഇന്ന് ആയില്യം; മക്കളുടെ അഭിവൃദ്ധിക്കായി ഇന്ന് നാഗങ്ങളെ ആരാധിക്കുന്നത് ഉത്തമം

Kanni Ayilyam: പണ്ടുകാലം മുതലേ നാഗദൈവങ്ങളെ ആരാധിച്ചുവരുന്നുണ്ട്.  മിക്ക തറവാടുകളിലും നാഗരരുടെ പ്രതിഷ്ഠയും സന്ധ്യയ്ക്കുള്ള വിളക്ക് തെളിയിക്കലും പതിവാണ്. നഗ്‌നനേത്രങ്ങള്‍ കൊണ്ടുകാണാന്‍ സാധിക്കുന്ന ഈശ്വരശക്തിയായിട്ടാണ് നാഗങ്ങളെ പണ്ടുമുതലേ കണക്കാക്കുന്നത്. 

സന്താന ദോഷം, മാറാവ്യാധികൾ, ശാപദോഷം എന്നിവ മാറുന്നതിന് നാഗാരാധന ഉത്തമം എന്നാണ് അറിവ്. 
നാഗപൂജയ്ക്ക് ഏറ്റവും പ്രധാന്യമുള്ള ദിനമാണ് ആയില്യ ദിവസം.   എല്ലാ മാസവും ആയില്യം നാളിൽ ക്ഷേത്രങ്ങളിലും തറവാടുകളിലും നാഗപൂജയും നൂറും പാലും തുടങ്ങിയ വഴിപാടുകളും നടത്താറുണ്ട്.  

Also read: Horoscope 02 October: ഇന്ന് ഈ രാശികളിൽ ശനി ആധിപത്യം സ്ഥാപിക്കും, ആരോഗ്യത്തെക്കുറിച്ച് ശ്രദ്ധിക്കണം 

ആയില്യ പൂജകളിൽ ഏറ്റവും പ്രധാനം കന്നി, തുലാം നാളിലെ ആയില്യ പൂജയാണ്.  ഇത്തവണത്തെ ആയില്യം അതായത് കന്നി ആയില്യം ഒക്ടോബർ 2 ആയ ഇന്നാണ്.  ആയില്യത്തിന് വ്രതമെടുക്കുന്നവർ തലേദിവസം മുതൽ വ്രതം ആരംഭിക്കണം.  ഈ സമയത്ത് മദ്യം, ലഹരി, മത്സ്യ-മാംസാദികൾ വർജിക്കണം.  

ബ്രഹ്മചര്യം പാലിച്ച് പൂർണ്ണഭക്ഷണം ഉപേക്ഷിച്ച് വ്രതം എടുക്കണം.  അതിന് കഴിയാത്തവർ ലഘുവായ ഭക്ഷണം കഴിച്ച് വ്രതം നോക്കണം.  ആയില്യംകഴിഞ്ഞ് പിറ്റേന്ന് ശിവക്ഷേത്ര ദർശനം നടത്തി അവിടന്ന് ലഭിക്കുന്ന തീർത്ഥം സേവിച്ചുവേണം വ്രതം അവസാനിപ്പിക്കാൻ.  

വ്രത ദിവസം നാഗക്ഷേത്രങ്ങളിലും ശിവക്ഷേത്രങ്ങളിലും ആരാധന നടത്തുന്നതും നാഗപ്രതിഷ്ഠയ്ക്ക് ചുറ്റും 5 തവണ വലം വയ്ക്കുന്നതും നല്ലതാണ്. രാവിലെയാണെങ്കിൽ സൂര്യോദയത്തിന് ശേഷവും വൈകുന്നേരമാണെങ്കിൽ സൂര്യാസ്തമയത്തിന് മുൻപും പ്രദക്ഷിണം ചെയ്യണം.  കൂടാതെ വ്രതം ആരംഭിക്കുന്ന ദിവസം മുതൽ 'ഓം നമശിവായ' മന്ത്രം 336 തവണ ജപിക്കണം.  

Also read: Astrology: വരുന്ന 3 മാസം ഈ രാശിക്കാർക്ക് നല്ല സമയം, കരിയർ തിളങ്ങും

കന്നി മാസത്തിലെ ആയില്യം തൊഴുതാൽ ഒരു വർഷത്തെ ആയില്യപൂജ തൊഴുന്നതിന് തുല്യമാണെന്നാണ് പറയുന്നത്.  നാഗശാപം ഒരാളുടെ നാശത്തിന് കാരണമാകും എന്നാണ് പറയപ്പെടുന്നത്.  ചിലപ്പോൾ അത് അയാളുടെ കുടുംബപരമ്പരയെതന്നെ വേട്ടയാടുകയും ചെയ്യും.  

നാഗ ശാപം മാറാനും പകർച്ചവ്യാധിപ്പോലെയുള്ള രോഗങ്ങൾ മാറുന്നതിനും നാഗരാജ പൂജ നല്ലതാണെന്നാണ് പറയപ്പെടുന്നത്.  അതുപോലെ സർപ്പ സംബന്ധമായ ശാപങ്ങൾ അകറ്റാനുള്ള പരിഹാരമാണ് സർപ്പബലി.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News