Narsinha Jayanti 2021: എല്ലാ ദുരിതങ്ങളിൽ നിന്നും മുക്തി നേടാൻ ഈ ദിനം വ്രതം എടുക്കൂ

Narsinha Jayanti 2021: ഭഗവാൻ വിഷ്ണുവിന്റെ ഏറ്റവും ഉഗ്രവും ശക്തവുമായ അവതാരമായ നരസിംഹത്തിന്റെ ജയന്തി ഇന്നാണ് ആചരിക്കുന്നത്.  വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിലുള്ള ചതുര്‍ത്ഥി ദിനത്തിലാണ് നരസിംഹ ജയന്തി ആഘോഷിക്കുന്നത്.   

Written by - Ajitha Kumari | Last Updated : May 25, 2021, 08:47 AM IST
  • ഭഗവാൻ വിഷ്ണുവിന്റെ ഏറ്റവും ഉഗ്രവും ശക്തവുമായ അവതാരമാണ് നരസിംഹാവതാരം
  • ഇന്നാണ് നരസിംഹ ജയന്തി
  • വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിലുള്ള ചതുര്‍ത്ഥി ദിനത്തിലാണ് നരസിംഹ ജയന്തി ആഘോഷിക്കുന്നത്.
Narsinha Jayanti 2021: എല്ലാ ദുരിതങ്ങളിൽ നിന്നും മുക്തി നേടാൻ ഈ ദിനം വ്രതം എടുക്കൂ

Narsinha Jayanti 2021: വൈശാഖ മാസത്തിലെ ശുക്ല പക്ഷ ചതുര്‍ത്ഥി ദിനത്തിലാണ് നരസിംഹ ജയന്തി ആഘോഷിക്കുന്നത്. ഭഗവാന്‍ മഹാ വിഷ്ണുവിന്റെ നാലാമത്തെ അവതാരമായ നരസിംഹം അസുരനായ ഹിരണ്യകശിപുവിനെ വധിക്കാനായാണ് അവതാരമെടുത്തത്. 

വിധിവിധാനത്തിലൂടെ ഈ ദിനം നരസിംഹ മൂർത്തിയെ ആരാധിക്കുന്നതിലൂടെ ഏറ്റവും വലിയ കഷ്ടപ്പാടുകളെ അതിജീവിക്കാൻ ഭഗവാൻ സ്വയം പ്രത്യക്ഷപ്പെടുന്നുമെന്നാണ് വിശ്വാസം.   നരസിംഹാവതാരത്തെ രാജ്യമെമ്പാടും ആരാധിക്കുന്നു.  

Also Read: Lunar Eclipse 2021: ഗ്രഹണം മെയ് 26-ന്, നക്ഷത്രക്കാർ സൂക്ഷിക്കണം

ആരാണീ നരസിംഹസ്വാമി?

ഭഗവാൻ വിഷ്ണുവിന്റെ നാലാമത്തെ അവതാരമാണ് നരസിംഹം.  അസുര രാജാവായ ഹിരണ്യകശിപുവിന്റെ അഹങ്കാരം നശിപ്പിക്കുന്നതിനും ഒപ്പം തന്റെ ഭക്തനായ പ്രഹ്ളാദനെ  രക്ഷിക്കുന്നതിനും വേണ്ടിയാണ് വിഷ്ണു നരസിംഹ അവതാരം എടുത്തത്.  ഉടൽ പുരുഷനും തല സിംഹവും ആയിട്ടാണ് ഈ  അവതാരം.  അതുകൊണ്ടാണ് വിഷ്ണുവിന്റെ ഈ അവതാരത്തെ നരസിംഹ അവതാരം എന്ന് പറയുന്നത്.   

ദക്ഷിണേന്ത്യയിലെ വൈഷ്ണവ വിഭാഗത്തിലെ ആളുകൾ പ്രതിസന്ധി ഘട്ടങ്ങളിൽ അവരെ സംരക്ഷിക്കുന്ന ഒരു ദൈവമെന്ന നിലയിലാണ് നരസിംഹ മൂർത്തിയെ ആരാധിക്കുന്നത്.  അതുകൊണ്ടുതന്നെ നരസിംഹ ജയന്തി വളരെ വലിയ ആഘോഷത്തോടെയാണ് ഇവർ കൊണ്ടാടുന്നത്.  നരസിംഹ സ്വാമിയെ ശക്തിയുടെയും, രക്ഷകനായും കണക്കാക്കുന്നു.  

വിഷ്ണുവിന്റെ പരമഭക്തനായ പ്രഹ്ളാദനെ അച്ഛനായ ഹിരണ്യകശിപു വളരെയധികം പീഡിപ്പിച്ചിരുന്നു കാരണം പ്രഹ്ളാദൻ ഹിരണ്യകശിപുവിന്റെ നാമത്തിന് പകരം സർവ്വസമയവും വിഷ്ണുവിന്റെ നാമം ചൊല്ലിക്കൊണ്ടേയിരുന്നു എന്നതുകൊണ്ട്.   ഹിരണ്യകശിപുവിന് ഇങ്ങനൊരു വരം ബ്രഹ്മാവിൽ നിന്നും ലഭിച്ചിരുന്നു എന്തെന്നാൽ അദ്ദേഹത്തെ ആർക്കും ഭൂമിയിൽ വച്ചോ ആകാശത്ത് വച്ചോ മനുഷ്യനോ, ദേവനോ,മൃഗങ്ങളായോ, ആയുധമായോ ഒരിക്കലും മരണം സംഭവിക്കില്ല എന്ന്.  

Also Read: Hanuman Chalisa ഇങ്ങനെ ജപിക്കൂ പൂർണ്ണഫലം നിശ്ചയം

ഇക്കാരണത്താൽ തന്നെ സ്വയം അഹങ്കരിച്ചിരുന്ന ഹിരണ്യകശിപു ആരെയും വകവയ്ക്കാത്ത പ്രകൃതമായി മാറുകയായിരുന്നു.  ഒടുവിൽ മഹാവിഷ്ണു നരസിംഹ അവതാരം എടുക്കുകയും ബ്രഹ്മാവിന്റെ വരത്തെ മാനിച്ചുകൊണ്ട് ഹിരണ്യകശിപുവിനെ തന്റെ മടിയിൽ കിടത്തി നഖം കൊണ്ടാണ് നിഗ്രഹിക്കുന്നത്.  

എപ്പോഴാണ് ഭഗവാൻ വിഷ്ണു നരസിംഹത്തിന്റെ അവതാരം എടുത്തത്

ഭക്തനായ പ്രഹ്ളാദനെ രക്ഷിക്കാനായി മഹാവിഷ്ണു വൈശാഖ മാസത്തിലെ ശുക്ല പക്ഷ ചതുര്‍ത്ഥി ദിനത്തിലാണ് നരസിംഹ അവതാരം എടുത്തത്.  ഇക്കാരണത്താലാണ് ഇന്നേദിവസം നരസിംഹ ജയന്തിയായി ആഘോഷിക്കുന്നത്.   

അതുകൊണ്ടുതന്നെ ഇന്നേ ദിവസം നരസിംഹ ജയന്തി വ്രതം എടുക്കുന്നത് എല്ലാത്തരം പ്രതിസന്ധികളിൽ നിന്നും നമ്മെ ഭഗവാൻ സംരക്ഷിക്കുന്നുവെന്നും ഈ ദിവസം ഉപവസിക്കുന്നവർ നരസിംഹ മൂർത്തിയെ ഭക്തിയോടെ ആരാധിച്ചാൽ എല്ലാ പാപങ്ങളിൽ നിന്നും മോചനം നേടാൻ കഴിയും എന്നാണ് വിശ്വാസം. 

മഹാവിഷ്ണുവിന്റെ ഈ അവതാരത്തിന്റെ ഭാവം രൌദ്രമാണ്. ഈ അവതാരത്തിന്റെ രൂപം ശിരസ് സിംഹത്തിന്റെയും ബാക്കി മനുഷ്യന്റെയുമാണ്.   

നരസിംഹ ജയന്തി ആചരണത്തിന്റെ ശുഭ സമയം

നരസിംഹ ജയന്തിയുടെ പൂജ മുഹൂർത്തം ആരംഭിക്കുന്നത്: വൈകുന്നേരം 4: 26 മിനിറ്റ് മുതലാണ്

നരസിംഹ ജയന്തി പൂജ മുഹൂർത്തിന്റെ  അവസാനം: രാത്രി 7:11 മിനിറ്റ് വരെ

പൂജ ദൈർഘ്യം: 2 മണിക്കൂർ 45 മിനിറ്റ്

നരസിംഹ പൂജ വിധി

മെയ് 25 ചൊവ്വാഴ്ച രാവിലെ എഴുന്നേറ്റ് കുളിച്ച് വേണം വ്രതം ആചരിക്കാൻ.  ഈ ദിവസം ചന്ദ്രൻ തുലാം രാശിയിൽ ആയിരിക്കും, അതിനാൽ ആരാധിക്കാനുള്ള ഒരു നല്ല സമയമായിരിക്കും.

നരസിംഹ വിഗ്രഹത്തിൽ പൂക്കൾ, മാലകൾ തുടങ്ങിയവ സമർപ്പിക്കുക.  ദീപം കത്തിച്ച് ആരതി ഉഴിഞ്ഞ് പ്രാർത്ഥിക്കുക.  നരസിംഹ മന്ത്രം ജപിക്കുന്നതും ഉത്തമമാണ്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News