Lunar Eclipse 2021: ഗ്രഹണം മെയ് 26-ന്, നക്ഷത്രക്കാർ സൂക്ഷിക്കണം

ഉച്ചയ്ക്ക് 14:17 മുതല്‍ വൈകുന്നേരം 19:19 വരെ ആണ് പഞ്ചാംഗ പ്രകാരം ഗ്രഹണത്തിൻറെ ദൈർഘ്യം

Written by - Zee Malayalam News Desk | Last Updated : May 24, 2021, 06:25 AM IST
  • വൈശാഖ പൂര്‍ണിമയിലെ ആദ്യ ദിവസത്തിലാണ് ഗ്രഹണം നടക്കുന്നത്.
  • ഗൃഹണം പൂർണമായും വൃശ്ചികം രാശി അനിഴം അനിഴം നക്ഷത്രം എന്നിവരെ പ്രധാനമായും ബാധിക്കും.
  • കിഴക്കന്‍ ഏഷ്യയിലും, ഓസ്ട്രേലിയ, പസഫിക് സമുദ്രം, അമേരിക്ക എന്നിവിടങ്ങളിലും പൂർണമായും കാണപ്പെടും
  • മൂര്‍ച്ചയുള്ള വസ്തുക്കള്‍ ഗ്രഹണ സമയത്ത് ഉപയോഗിക്കാൻ പാടില്ല
Lunar Eclipse 2021: ഗ്രഹണം മെയ് 26-ന്, നക്ഷത്രക്കാർ സൂക്ഷിക്കണം

ഇത്തവണത്തെ ആദ്യ ചന്ദ്ര ഗ്രഹണം (Lunar Eclipse) മെയ് 26-ന് നടക്കും.ഉച്ചയ്ക്ക് 14:17 മുതല്‍ വൈകുന്നേരം 19:19 വരെ ആണ് പഞ്ചാംഗ പ്രകാരം ഗ്രഹണത്തിൻറെ ദൈർഘ്യം.  വൈശാഖ പൂര്‍ണിമയിലെ ആദ്യ ദിവസത്തിലാണ് ഗ്രഹണം നടക്കുന്നത്.

ഇത്തവണത്തെ ഗൃഹണം പൂർണമായും വൃശ്ചികം രാശി അനിഴം അനിഴം നക്ഷത്രം എന്നിവരെ പ്രധാനമായും ബാധിക്കും. ഈ ഗ്രഹണം കിഴക്കന്‍ ഏഷ്യയിലും, ഓസ്ട്രേലിയ, പസഫിക് സമുദ്രം, അമേരിക്ക എന്നിവിടങ്ങളിലും പൂർണമായും കാണപ്പെടും. ഗ്രഹണം മുതല്‍  ജോലിയോ മറ്റോ ചെയ്യരുത്. പരമാവധി പാചകം ചെയ്യുന്നതും ഒഴിവാക്കുക.

ALSO READ : ഒടുവിൽ മൻമോഹൻ ബംഗ്ലാവിൽ ആൻറണി രാജു,ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി തന്നെ -മന്ത്രിമാരും അവരുടെ വീടുകളും ഇതാണ്

മൂര്‍ച്ചയുള്ള വസ്തുക്കള്‍ ഗ്രഹണ സമയത്ത് ഉപയോഗിക്കാൻ പാടില്ല.  ഉറങ്ങുന്നതും പരമാവധി ഒഴിവാക്കാം. ഈ സമയം ധ്യാനം, ഭഗവാനെ പ്രാര്‍ത്ഥിക്കുക എന്നിവ ചെയ്യുക. രാഹു കേതുക്കളെ പ്രീതിപ്പെടുത്താനുള്ള മന്ത്രം ചൊല്ലുന്നതും ഉത്തമമാണ്. മാംഗല്യ ദോഷത്തിന് വിധേയരായ രാശിക്കാര്‍ ഗ്രഹണദിവസം സുന്ദരകാണ്ഡം ചൊല്ലുക.

Also ReadMohini Ekadashi 2021: ആഗ്രഹ സാഫല്യത്തിന് മോഹിനി ഏകാദശി വ്രതം ഉത്തമം

ഗ്രഹണത്തിന് ശേഷം അരി,മാവ്,പഞ്ചസാര,ഏഴ് തരം ധാന്യം, കറുത്ത എള്ള്, കറുത്ത തുണി  വെളുത്ത വസ്ത്രങ്ങള്‍ തുടങ്ങിയവ ആളുകൾക്ക് ധാനം ചെയ്യാവുന്നതാണ്. നേരിട്ട് ഗ്രഹണം കാണുന്നത് ഒഴിവാക്കാവുന്നതാണ്.

സൂര്യപ്രകാശത്തിൽ നിന്നുമുള്ള ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതിനാണ് ചന്ദ്രഗ്രഹണം എന്നു പറയുന്നത്. സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ നേർരേഖയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുക. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

Trending News