Seeing Peacock Meaning: ഹിന്ദുമതത്തിൽ മയിലിനെ ഒരു ദൈവികത്വമുള്ള പക്ഷിയായിട്ടാണ് കണക്കാക്കുന്നത്. അതായത് മയിലിനെ കാർത്തികേയന്റെ (മുരുകന്റെ) വാഹനമായാണ് കണക്കാക്കുന്നത്. ചിലപ്പോഴൊക്കെ നിങ്ങൾ മയിലുകളെ കണ്ടിട്ടുണ്ടാകുമെങ്കിലും വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ പെട്ടെന്ന് ഒരു മയിലിനെ കാണുന്നത് വളരെ നല്ല സൂചനയായിട്ടാണ് കണക്കാക്കുന്നത്. മയിലിനെ പെട്ടെന്ന് കാണുന്നതിലൂടെ എന്തൊക്കെ നേട്ടങ്ങൾ ഉണ്ടാകുമെന്ന് നമുക്ക് നോക്കാം..
1. വളരെ വിരളമായി മാത്രമേ നമുക്ക് പറക്കുന്ന മയിലിനെ കാണാൻ സാധിക്കുകയുള്ളു. അതുകൊണ്ടുതന്നെ പറക്കുന്ന മയിലിനെ കാണുന്നത് വളരെയധികം നല്ലതാണ്. ഇത് നല്ലൊരു ശുഭ സൂചനയായിട്ടാണ് പറയുന്നത്.
2. രാവിലെ നിങ്ങളുടെ വീട്ടിൽ പെട്ടെന്ന് ഒരു മയിലിൽ വന്നാൽ എന്തോ നല്ല കാര്യം നിങ്ങളുടെ വീട്ടിൽ നടക്കാൻ പോകുന്നുവെന്ന് മനസിലാക്കുക. ഇത് വളരെ നല്ല ശുഭ ലക്ഷണമാണ്. ഇങ്ങനെ സംഭവിച്ചാൽ നിങ്ങളുടെ ഭാഗ്യം തെളിയാൻ സമയമായി എന്ന് മനസിലാക്കുക.
3. മയിൽ നൃത്തം ചെയ്യുന്നതും അങ്ങനെ എളുപ്പത്തിൽ കാണാൻ കഴിയുന്ന ദൃശ്യമല്ല. ഇങ്ങനൊരു ദൃശ്യം നിങ്ങൾക്ക് ഭാവിയെക്കുറിച്ച് ബോധവാന്മാരാക്കുമെന്നാണ് പറയുന്നത്. അതായത് ഭാവിയിൽ വരാനിരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് അല്ലെങ്കിൽ ജീവിതത്തിൽ എന്തോ പുതിയതായി സംഭവിക്കാൻ പോകുന്നുവെന്നാണ് ഇത്റജിന്റെ അർത്ഥം.
4. രാവിലെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ പെട്ടെന്ന് ഒരു മയിലിനെ കണ്ടാൽ, നിങ്ങളുടെ അന്നത്തെ ദിവസം ശുഭകരമായിരിക്കുമെന്ന് മനസ്സിലാക്കാം. പ്രത്യേകിച്ചും ഓഫീസിലും ബിസിനസിലും ധാരാളം നേട്ടങ്ങൾ ഉണ്ടാകും. അതുപോലെ പുലർച്ചെ മയിലിന്റെ ശബ്ദം കേൾക്കുന്നതും മയിൽപ്പീലി കാണുന്നതും മംഗളകരമായിട്ടാണ് കണക്കാക്കുന്നത്.
Also Read: Mahesh Babu Wig Secret: മഹേഷ് ബാബുവിന്റെ വിഗിന് പിന്നിലെ രഹസ്യം പുറത്ത്...
5. സ്വപ്നത്തിൽ നിങ്ങൾ നൃത്തം ചെയ്യുന്ന മയിലിനെ കാണുന്നത് ഭാവിയെക്കുറിച്ചുള്ള മുന്നറിയിപ്പ് നൽകുന്നു. അതുപോലെ നിങ്ങൾ സ്വപ്നത്തിൽ മയിൽ പീലിവിടർത്തി നിൽക്കുന്നത് കണ്ടാൽ നിങ്ങളുടെ കൈകളിൽ ഒരു വലിയ നേട്ടം ലഭിക്കും അതായത് നിങ്ങൾ ഏറെ നാളായി കാത്തിരിക്കുന്ന ഒരു നേട്ടം ലഭിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...