Strawberry Supermoon on June 14: എന്താണ് സ്ട്രോബെറി സൂപ്പർമൂൺ? എവിടെ, എപ്പോൾ എങ്ങനെ കാണാം, അറിയേണ്ടതെല്ലാം

Strawberry Moon 2022: ആകാശ വിസ്മയങ്ങള്‍ പലപ്പോഴും അത്ഭുതങ്ങള്‍ നിറഞ്ഞവയാണ്.  ഇന്ന് അതായത് ജൂൺ 14 ചൊവ്വാഴ്ച സ്‌ട്രോബെറി മൂണ്‍ എന്ന ആകാശ വിസ്മയം ഒരുങ്ങുകയാണ്.

Written by - Ajitha Kumari | Last Updated : Jun 14, 2022, 09:36 AM IST
  • ജ്യോതിഷത്തില്‍ സ്‌ട്രോബെറി മൂണിന് നല്ല പ്രാധാന്യമുണ്ട്
  • സ്‌ട്രോബെറി വിളവെടുപ്പ് സമയമാണിത് അതുകൊണ്ടാണ് ഇതിനെ സ്‌ട്രോബെറി മൂണ്‍ എന്ന് പറയുന്നത്
  • ഇന്ത്യയില്‍ ജൂണ്‍ മാസത്തിലെ പൂര്‍ണ്ണചന്ദ്രനെ വടപൂര്‍ണ്ണിമ എന്ന് പറയുന്നു
Strawberry Supermoon on June 14:  എന്താണ് സ്ട്രോബെറി സൂപ്പർമൂൺ? എവിടെ, എപ്പോൾ എങ്ങനെ കാണാം, അറിയേണ്ടതെല്ലാം

Full Moon June 2022: ആകാശ വിസ്മയങ്ങള്‍ പലപ്പോഴും അത്ഭുതങ്ങള്‍ നിറഞ്ഞവയാണ്.  ഇന്ന് അതായത് ജൂൺ 14 ചൊവ്വാഴ്ച സ്‌ട്രോബെറി മൂണ്‍ എന്ന ആകാശ വിസ്മയം ഒരുങ്ങുകയാണ്. ഓരോ സമയവും നടക്കുന്ന മാറ്റങ്ങള്‍ നിരീക്ഷിക്കുന്നതിന് നമ്മുടെ ശാസ്ത്രലോകം സജ്ജമാണ്. ജൂണ്‍ മാസത്തിലെ പൂര്‍ണ ചന്ദ്രനെയാണ് സ്‌ട്രോബെറി മൂണ്‍ എന്ന് പറയുന്നത്.

എന്നാല്‍ ചന്ദ്രന് സ്‌ട്രോബെറിയുടെ ആകൃതി ഉണ്ടാകും അതുകൊണ്ടാണ് ഇതിനെ സ്‌ട്രോബെറി മൂണ്‍ എന്ന് പറയുന്നത് എന്നാണ് നിങ്ങൾ കരുതുന്നത് എങ്കിൽ അങ്ങനെയല്ല കേട്ടോ.  അമേരിക്കയിലേയും കാനഡനയിലേയും പാരമ്പര്യവും സംസ്‌കാരവും ചേർന്നാണ് ഇതിന് ഈ പേര് ലഭിച്ചിരിക്കുന്നത്.  അതായത് ഇവിടങ്ങളിലെ ഗോത്രവിഭാഗമായ അല്‍ഗോന്‍ക്വീന്‍ ആണ് ഈ ചന്ദ്രനെ സ്‌ട്രോബെറി മൂണ്‍ എന്ന് വിളിച്ചത്. കാരണം ഈ ദിനങ്ങളിലാണ് ഇവിടങ്ങളില്‍ സ്‌ട്രോബെറി വിളവെടുപ്പ് നടത്തുന്നത് അതുകൊണ്ടിതിനെ സ്‌ട്രോബെറി മൂണ്‍ എന്ന് അറിയപ്പെടുന്നു. 

Also Read: കൃത്യം 1 മാസത്തിനുള്ളിൽ ഈ രാശിക്കാരിൽ ശനി നാശം വിതയ്ക്കും, രക്ഷനേടാൻ ഈ ഉപായം ചെയ്യൂ!

നാസയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം സ്‌ട്രോബെറി മൂണ്‍ അഥവാ മീഡ് മൂണ്‍ അല്ലെങ്കില്‍ ഹണിമൂണ്‍ എന്നൊക്കെ ഈ ആകാശ വിസ്മയത്തെ പറയുന്നുണ്ട്. ഇന്ത്യയില്‍ ജൂണ്‍ മാസത്തിലെ പൂര്‍ണ്ണചന്ദ്രനെ വടപൂര്‍ണ്ണിമ എന്ന് പറയുന്നുണ്ട്. ഇത് ഒരു ഉത്സവമായി തന്നെ പല ഇടങ്ങളിലും കൊണ്ടാടാറുണ്ട്. ഇതോടനുബന്ധിച്ചാണ് വടസാവിത്രി വ്രതം അനുഷ്ഠിക്കുന്നതെന്നുമാണ് വിശ്വാസം. കേരളത്തില്‍ ഇങ്ങനോരു ആഘോഷം ഇല്ല എങ്കിലും മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത് എന്നിവിടങ്ങളില്‍ വിവാഹിതരായ സ്ത്രീകള്‍ വടസാവിത്രി വ്രതം അനുഷ്ഠിച്ച് ആഘോഷിക്കാറുണ്ട്.  

എന്താണ് സ്‌ട്രോബെറി മൂണ്‍? (What is Strawberry Moon?)

ജ്യോതിഷത്തില്‍ സ്‌ട്രോബെറി മൂണിന് നല്ല പ്രാധാന്യമുണ്ട്.  ഈ ദിനം ഐശ്വര്യം കൊണ്ടുവരുമെന്നാണ് പറയപ്പെടുന്നത്. എന്തുകൊണ്ടാണ് ഇതിനെ സ്‌ട്രോബെറി മൂണ്‍ എന്ന് പറയുന്നതെന്നാൽ സ്‌ട്രോബെറി വിളവെടുപ്പ് സമയമാണിത് അതുകൊണ്ടാണ് ഈ ദിനത്തെ സ്‌ട്രോബെറി മൂണ്‍ എന്ന് പറയുന്നത്.

Also Read: അടുക്കള നിര്‍മ്മിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ, സമ്പത്തും പുരോഗതിയും അടിക്കടി വര്‍ദ്ധിക്കും

2022-ല്‍ പൂര്‍ണ്ണ സ്‌ട്രോബെറി മൂണ്‍ എപ്പോള്‍ എവിടെ കാണാം? 

ജൂണ്‍ 14 ആയ ഇന്നാണ് ഈ സുദിനം.  7:52 ന് സ്‌ട്രോബെറി മൂൺ അതിന്റെ ഉച്ചസ്ഥായിയിലെത്തുന്നു. ഇത് രാത്രി മുഴുവന്‍ അതേ ശോഭയോടെ ജ്വലിക്കും. പിങ്ക് കലര്‍ന്ന നിറത്തിലായിരിക്കും ചന്ദ്രന്‍ കാണപ്പെടുന്നത്. ലോകമെമ്പാടുമുള്ളവര്‍ക്ക് ഈ ദൃശ്യം കൗതുകമുണര്‍ത്തും. ഏറ്റവും വലുതായും ഏറെ തിളക്കത്തോടെയും ചന്ദ്രനെ കാണാം എന്നതാണ് ഈ ദിനത്തിന്റെ  പ്രത്യേകത.  

നക്ഷത്ര നിരീക്ഷകർക്ക് ആകർഷകമായ ഈ ആകാശ ഇവന്റ് ഓൺലൈനിൽ സൗജന്യമായി കാണാൻ കഴിയും. ഇറ്റലിയിലെ സെക്കാനോയിലെ വെർച്വൽ ടെലിസ്‌കോപ്പ് പ്രോജക്റ്റ് ഇന്ന് പൂർണ്ണ ചന്ദ്രന്റെ സൗജന്യ ലൈവ് സ്ട്രീം ഹോസ്റ്റുചെയ്യും.  വെബ്‌കാസ്റ്റ് 3.15 ന്  ആരംഭിക്കും എന്നാണ് റിപ്പോർട്ട്.  ഇത് റോമിന് മുകളിൽ ഉയരുമ്പോൾ പൂർണ്ണ ചന്ദ്രന്റെ തത്സമയ കാഴ്ചകൾ കാണാൻ സാധിക്കും. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News