PM Kisan Nidhi Yojana 11th installment: പ്രധാനമന്ത്രി കിസാൻ നിധിയുടെ 11-ാം ഗഡുവായ 2,000 രൂപ മെയ് 31 ന് വിതരണം ചെയ്‌തിരുന്നു. പ്രധാനമന്ത്രി കിസാൻ സമ്മാൻ യോജനയ്ക്ക് കീഴിൽ രാജ്യത്തെ ഏകദേശം 10 കോടി കർഷകരുടെ അക്കൗണ്ടുകളിലേക്കാണ് പണം എത്തിയത്.
എന്നാല്‍, ചില കര്‍ഷകര്‍ക്ക് പണം ലഭിച്ചില്ല എന്ന പരാതിയും ഉയരുന്നുണ്ട്. അതായത്, പ്രധാനമന്ത്രി കിസാൻ നിധിയുടെ 11-ാം ഗഡു വിതരണം നടന്നിട്ട് 7 ദിവസമായിട്ടും നിങ്ങളുടെ അക്കൗണ്ടിൽ പണം വന്നില്ല എങ്കില്‍ അതിനുള്ള കാരണങ്ങളും അത് എങ്ങിനെ പരിഹരിക്കാം എന്നും അറിയാം.
നിങ്ങളുടെ അക്കൗണ്ടിൽ പ്രധാനമന്ത്രി കിസാൻ നിധിയിലൂടെ ലഭിക്കുന്ന 2,000 രൂപ എത്തിയില്ല എങ്കില്‍ ഈ മൊബൈൽ നമ്പറുകളിലും ഹെൽപ്പ് ലൈൻ നമ്പറുകളിലും വിളിച്ച് കാരണം അറിയാന്‍ സാധിക്കും. അതിനായി 011-24300606 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ വിളിക്കാം. പ്രധാനമന്ത്രി കിസാൻ നിധിയി രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് ഈ നമ്പരില്‍ വിളിച്ച് പരാതിപ്പെടാം.
പലരുടെയും പേരുകൾ മുൻ പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും പുതിയ പട്ടികയിൽ ഉണ്ടായിരുന്നില്ല. കഴിഞ്ഞ തവണ പണം വന്നെങ്കിലും ഇത്തവണ വന്നില്ല. പല കാരണങ്ങള്‍ കൊണ്ടാകാം നിങ്ങള്‍ക്ക് ഒരു പക്ഷേ പണം ലഭിക്കാത്തത്. പ്രധാനമന്ത്രി കിസാൻ സമ്മാൻ എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ പരാതി നൽകുന്നത് വഴി ഇത് പരിഹരിക്കപ്പെടും.
കൂടാതെ മന്ത്രാലയവുമായും ബന്ധപ്പെടാം. അതിനു സഹായിയ്ക്കുന്ന ടോൾ ഫ്രീ നമ്പരുകള്‍ ചുവടെ: -
പിഎം കിസാൻ ടോൾ ഫ്രീ നമ്പർ: 18001155266
പിഎം കിസാൻ ഹെൽപ്പ് ലൈൻ നമ്പർ:155261
പിഎം കിസാൻ ലാൻഡ്‌ലൈൻ നമ്പർ: 011-23381092, 23382401
പിഎം കിസാന്റെ പുതിയ ഹെൽപ്പ് ലൈൻ: 011-24300606
പിഎം കിസാന് മറ്റൊരു ഹെൽപ്പ് ലൈൻ ഉണ്ട്: 0120-6025109
ഇ-മെയിൽ ഐഡി: pmkisan-ict@gov.in
കര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമായ ഒരു പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന. പദ്ധതിയ്ക്ക് കീഴില്‍ ഗുണഭോക്താക്കളായ കർഷക കുടുംബങ്ങൾക്ക് 2,000 രൂപ വീതം മൂന്ന് തുല്യ ഗഡുക്കളായി 6,000 രൂപ ധനസഹായം വര്‍ഷം തോറും കേന്ദ്ര സര്‍ക്കാര്‍ നൽകുന്നു. ഈ തുക ഗുണഭോക്താവിന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടാണ് കൈമാറുന്നത്.
യോജനയുടെ 11-ാം ഗഡു മെയ് 31 ന് ഷിംലയിൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കർഷകരുടെ അക്കൗണ്ടിലേക്ക് കൈമാറി. രാജ്യത്തെ 10 കോടി കർഷകര്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...