RBI New Rule: ഈ നോട്ടുകൾ നിങ്ങളുടെ കൈയ്യിലുണ്ടെങ്കിൽ ശ്രദ്ധിക്കുക!

Unfit Notes: അസാധുവായ നോട്ടുകൾ സംബന്ധിച്ച് സുപ്രധാന നിർദ്ദേശം എല്ലാ ബാങ്കുകൾക്കും നൽകിയ റിസർവ് ബാങ്ക് യന്ത്രങ്ങളുടെ സഹായത്തോടെ അയോഗ്യമായ നോട്ടുകൾ വേർതിരിക്കാൻ ഉത്തരവിട്ടിരിക്കുകയാണ്. 

Written by - Ajitha Kumari | Last Updated : Jul 5, 2022, 12:09 PM IST
  • അസാധുവായ നോട്ടുകൾ സംബന്ധിച്ച് സുപ്രധാന നിർദ്ദേശം
  • നോട്ടുകളുടെ ഫിറ്റ്നസ് പരിശോധിക്കും
  • ആർബിഐയുടെ ഈ നിർദേശമനുസരിച്ച് ഓരോ മൂന്നുമാസം കൂടുമ്പോഴും നോട്ടുകളുടെ ഫിറ്റ്നസ് പരിശോധിക്കും
RBI New Rule: ഈ നോട്ടുകൾ നിങ്ങളുടെ കൈയ്യിലുണ്ടെങ്കിൽ ശ്രദ്ധിക്കുക!

Reserve Bank Of India New Rule: നോട്ടുകളുടെ കാര്യത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഒരു സുപ്രധാന തീരുമാനമെടുത്തിരിക്കുകയാണ്.  പലപ്പോഴും ആളുകൾ പഴയതും കീറിയതുമായ നോട്ടുകൾ ഉപയോഗിക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. എന്നാൽ ആർബിഐ എടുത്ത ഈ പ്രധാന തീരുമാനത്തിന് ശേഷം നോട്ടുകളുടെ ഫിറ്റ്നസ് പരിശോധിക്കുമെന്നാണ് പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നോട്ടെണ്ണൽ യന്ത്രങ്ങൾക്ക് പകരം  നോട്ടുകളുടെ ഫിറ്റ്നസ് പരിശോധിക്കാൻ യന്ത്രങ്ങൾ ഉപയോഗിക്കണമെന്ന് രാജ്യത്തെ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്. ആർബിഐയുടെ ഈ നിർദേശമനുസരിച്ച് ഓരോ മൂന്നുമാസം കൂടുമ്പോഴും നോട്ടുകളുടെ ഫിറ്റ്നസ് പരിശോധിക്കണം. നിങ്ങളുടെ കയ്യിലുള്ള നോട്ടുകൾ മൂല്യമുള്ളതാണോ അല്ലയോ  അയോഗ്യമാണോ എന്ന് പരിശോധിക്കാൻ ആർബിഐ ചില മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്.

Also Read: RBI New Policy: OTP ഇല്ലാതെയുള്ള ഡെബിറ്റ്-ക്രെഡിറ്റ് കാർഡ് പെയ്മെന്‍റ് പരിധി ഉയര്‍ത്തി

ആർ‌ബി‌ഐയുടെ ഈ നിർദ്ദേശങ്ങൾക്ക് ശേഷം വൃത്തിയുള്ള നോട്ടുകൾ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയും എന്ന് മാത്രമല്ല കീറിയ നോട്ടുകൾ റീസൈക്കിൾ ചെയ്യുന്ന പ്രശ്നം ഒഴിവാക്കാനും കഴിയും.  പുനരുപയോഗത്തിന് കഴിയാത്ത നോട്ടുകളെ അതായത് നോട്ടുകൾ വീണ്ടും ഉപയോഗിക്കാൻ കഴിയാത്തവയെ അൺഫിറ്റ് നോട്ടുകൾ എന്നാണ് പറയുന്നത്. അതുകൊണ്ടുതന്നെ അനുയോജ്യമല്ലാത്ത നോട്ടുകൾ സംബന്ധിച്ച് ആർബിഐ പുറപ്പെടുവിച്ച ആ മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.  

> തീരെ വൃത്തിയില്ലാത്തതും അഴുക്ക് പിടിച്ചിരിക്കുന്നതുമായ നോട്ടുകളെ അയോഗ്യമായി കണക്കാക്കും.  

>> നോട്ട് വിപണിയിൽ ദീർഘകാലം നിലനിൽക്കുകയും അത് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് നിരവധി തവണ കൈമാറുകയും ചെയ്യുന്നതോടെ നോട്ടിന്റെ കട്ടി കുറഞ്ഞു അത് നേർത്തതായി മാറുന്നു. ഇത്തരം നേർത്ത നോട്ടുകളേയും അയോഗ്യമായി കണക്കാക്കുന്നു. 

>> അരികിൽ നിന്നോ നടുവിൽ നിന്നോ കീറിയ നോട്ടുകൾ അയോഗ്യമായി കണക്കാക്കും.

>> 8 ചതുരശ്ര മില്ലീമീറ്ററിൽ കൂടുതൽ ദ്വാരമുള്ള നോട്ടുകളേയും അയോഗ്യമായി കണക്കാക്കും. 

Also Read: RBI New Rule: ബാങ്കിൽ Cheque നൽകുന്നതിനുമുമ്പ് ഇക്കാര്യം ശ്രദ്ധിക്കുക! അല്ലെങ്കിൽ വലിയ നഷ്ടമുണ്ടാകും

>> നോട്ടുകളിലെ ഗ്രാഫിക് മാറ്റങ്ങളെല്ലാം അയോഗ്യമായി കണക്കാക്കും.

>> നോട്ടിൽ ഒരുപാട് കറയോ, മഷിയോ എന്തെങ്കിലും  ഉണ്ടെങ്കിൽ അത്തരം നോട്ടുകളേയും അയോഗ്യ നോട്ടുകളിൽ ഉൾപ്പെടുത്തും. 

>> അതുപോലെ നോട്ടുകളിൽ എന്തെങ്കിലും എഴുതിയിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള നിറം ഉണ്ടെങ്കിൽ അതും അയോഗ്യമാകും. 

>> അതുപോലെ നോട്ടിന്റെ നിറം മങ്ങിയാൽ അത്തരം നോട്ടുകളും അയോഗ്യമാകും.

>> കീറിയ നോട്ടിൽ ഏതെങ്കിലും തരത്തിലുള്ള ടേപ്പോ പശയോ ഉപയോഗിച്ച് ഒട്ടിച്ചാൽ അത്തരം നോട്ടുകളും  അയോഗ്യമായി കണക്കാക്കും.

>> നോട്ടുകളുടെ നിറം മങ്ങുകയോ ഇളം നിറത്തിലാവുകയോ ചെയ്‌താൽ അവയും അൺഫിറ്റ് വിഭാഗത്തിൽ ഉൾപ്പെടും.

Also Read: RBI Update: കറന്‍സി നോട്ടുകളിൽ നിന്ന് മഹാത്മാ ഗാന്ധിയുടെ ചിത്രം മാറ്റുമോ? RBI പറയുന്നത് എന്താണ്?

അനുയോജ്യമല്ലാത്ത നോട്ടുകൾ തിരിച്ചറിയാൻ ആർബിഐ പുതിയ രീതിയിലാണ് യന്ത്രം നിർമ്മിക്കുന്നതെന്നാണ് റിപ്പോർട്ട്. ഈ യന്ത്രം മോശം നോട്ടുകളെ തിരിച്ചറിഞ്ഞ് വിപണിയിൽ നിന്നും നീക്കം ചെയ്യും. ഈ യന്ത്രം കൃത്യമായി ഉപയോഗിക്കണമെന്ന് എല്ലാ ബാങ്കുകൾക്കും ആർബിഐ നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ ഈ മെഷീനിന്റെ പരിചരണം ഗൗരവമായി കാണാനും നിർദ്ദേശമുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

 

Trending News