Vande Bharat Update: രാജധാനിയുടെ ഇരട്ടി സ്പീഡ്, സ്ലീപ്പർ സൗകര്യം; വന്ദേ ഭാരത് ട്രെയിനില്‍ വന്‍ മാറ്റങ്ങള്‍ ഉടന്‍

Vande Bharat Update:  വന്ദേ ഭാരതിന്‍റെ സവിശേഷതകള്‍ രാജ്യം ചര്‍ച്ച ചെയ്യുന്ന അവസരത്തില്‍ അതിന്‍റെ പുതിയ രൂപകല്പനയും വേഗതയും സംബന്ധിച്ച് റെയിൽവേ ചില കാര്യങ്ങള്‍ പങ്കുവച്ചിരുന്നു. അതായത്, ഈ  പുതിയ ഡിസൈനിലുള്ള കോച്ച് തയ്യാറായാൽ വന്ദേ ഭാരതിന്‍റെ യാത്ര കൂടുതൽ സുഖകരമാകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല

Written by - Zee Malayalam News Desk | Last Updated : May 20, 2023, 12:24 PM IST
  • നിരവധി സവിശേഷതകള്‍ ആണ് വന്ദേ ഭരത് ട്രെയിന് ഉള്ളത്. അത്യധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിതമായ ഈ ട്രെയിന്‍ രാജ്യം ഏറെ സന്തോഷത്തോടെയാണ് വരവേറ്റത്.
Vande Bharat Update: രാജധാനിയുടെ ഇരട്ടി സ്പീഡ്, സ്ലീപ്പർ സൗകര്യം; വന്ദേ ഭാരത് ട്രെയിനില്‍ വന്‍ മാറ്റങ്ങള്‍ ഉടന്‍

Vande Bharat Update: ഇന്ത്യന്‍ നിര്‍മ്മിത വന്ദേ ഭാരത് ട്രെയിൻ രാജ്യമെമ്പാടും വലിയ ചർച്ചയായി മാറിയിരിയ്ക്കുകയാണ്.  മണിക്കൂറില്‍ 160 കിലോമീറ്റര്‍  വേഗതയില്‍ പായുന്ന വന്ദേ ഭാരത് നിലവില്‍ ഇന്ത്യന്‍ ട്രാക്കില്‍ ഓടുന്ന സെമി ഹൈ സ്പീഡ് ട്രെയിന്‍ ആണ്.

Also Read:   IRCTC Update: ട്രെയിന്‍ യാത്രയ്ക്ക് മുന്‍പ് ടിക്കറ്റ് നഷ്ടപ്പെട്ടോ? ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് ലഭിക്കാന്‍ എന്ത് ചെയ്യണം?  
 

നിരവധി സവിശേഷതകള്‍ ആണ് വന്ദേ ഭരത് ട്രെയിന് ഉള്ളത്. അത്യധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിതമായ ഈ ട്രെയിന്‍ രാജ്യം ഏറെ സന്തോഷത്തോടെയാണ് വരവേറ്റത്. അടുത്തിടെ തികച്ചും അപ്രതീക്ഷിതമായി കേരളത്തിനും വന്ദേ ഭരത് ട്രെയിന്‍ ലഭിച്ചിരുന്നു.

Also Read:  Tatkal Ticket Booking: തത്കാൽ ബുക്കിംഗ്, ഇക്കാര്യങ്ങള്‍ അറിഞ്ഞിരുന്നാല്‍ ടിക്കറ്റ് ഈസിയായി ബുക്ക് ചെയ്യാം  
 

അതേസമയം, വന്ദേ ഭാരതിന്‍റെ സവിശേഷതകള്‍ രാജ്യം ചര്‍ച്ച ചെയ്യുന്ന അവസരത്തില്‍ അതിന്‍റെ പുതിയ രൂപകല്പനയും വേഗതയും സംബന്ധിച്ച് റെയിൽവേ ചില കാര്യങ്ങള്‍ പങ്കുവച്ചിരുന്നു. അതായത്, ഈ  പുതിയ ഡിസൈനിലുള്ള കോച്ച് തയ്യാറായാൽ വന്ദേ ഭാരതിന്‍റെ യാത്ര കൂടുതൽ സുഖകരമാകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല...!! 

റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, പുരി-ഹൗറ സ്റ്റെഷനുകള്‍ക്കിടെയില്‍ ഓടുന്ന ആദ്യ വന്ദേ ഭാരത് (Howrah-Puri Vande Bharat Express) യാത്രയ്ക്കിടെ, വന്ദേ ഭാരതിനെക്കുറിച്ചുള്ള പുതിയ പദ്ധതികള്‍ വെളിപ്പെടുത്തി. ഭാരത സര്‍ക്കാര്‍ രാജ്യത്തെ അതിവേഗം മുന്നോട്ടു നയിയ്ക്കുകയാണ് എന്നഭിപ്രായപ്പെട്ട അദ്ദേഹം വന്ദേ ഭരത് ട്രെയിന്‍ സംബന്ധിക്കുന്ന ചില അതി പ്രധാന സൂചനകളും വെളിപ്പെടുത്തി. 

ആധുനിക റെയിൽവേയുടെ ദിശ, വന്ദേ ഭാരത് ട്രെയിന്‍ എത്തിയതോടെ മാറി മറിഞ്ഞതായി അദ്ദേഹം പറഞ്ഞു. വന്ദേ ഭരത് സ്ലീപ്പറിന്‍റെ രൂപരേഖ മാർച്ചോടെ തയ്യാറാകുമെന്ന് ഈ യാത്രയ്ക്കിടെ റെയിൽവേ മന്ത്രി പറഞ്ഞു. വന്ദേ ഭാരതിന്‍റെ പുതിയ ഫീച്ചർ ഹൃദയം കീഴടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
 
വന്ദേ ഭാരത് സ്ലീപ്പറിന്‍റെ പരമാവധി വേഗത മണിക്കൂറിൽ 240 കിലോമീറ്ററായിരിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിലവിലുള്ള വന്ദേ ഭാരത് എക്‌സ്പ്രസിൽ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും സ്ലീപ്പർ വന്ദേ ഭാരത്. ഇന്ത്യയിൽ പുത്തൻ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള കോച്ചായിരിക്കും പുതിയ വന്ദേ ഭരത് സ്ലീപ്പറില്‍ ഉണ്ടാവുക. ഇതിന്‍റെ ഇന്‍റീരിയർ പൂർണ്ണമായും മാറ്റപ്പെടും. രാജധാനി എക്‌സ്‌പ്രസിനേക്കാൾ മെച്ചമായിരിക്കും പുതിയ സ്ലീപ്പർ വന്ദേ ഭാരത് ട്രെയിനില്‍ ലഭിക്കുന്ന സുഖസൗകര്യങ്ങല്‍, അദ്ദേഹം പറഞ്ഞു. വന്ദേ സ്ലീപ്പർ ട്രെയിനിന്‍റെ ശരാശരി വേഗത രാജധാനി എക്സ്പ്രസിനേക്കാൾ 40% കൂടുതലായിരിക്കും, ഇത് നിങ്ങളുടെ യാത്രാ സമയവും  ലാഭിക്കും.

വന്ദേ ഭാരതിന്‍റെ വിജയത്തിനും ജനപ്രീതിക്കും ശേഷം ചെന്നൈയിലെ ഐസിഎഫിൽ വന്ദേ ഭരത് സ്ലീപ്പർ എക്‌സ്പ്രസിന്‍റെ രൂപകല്പനയിൽ റെയിൽവേ വകുപ്പ് പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. അടുത്ത വർഷം അതായത് 2024 മാർച്ചോടെ ഇതിന്‍റെ ഡിസൈൻ അന്തിമമാകുമെന്നാണ് സൂചന. 

വന്ദേ  ഭാരത് സ്ലീപ്പറിന്‍റെ ട്രയല്‍ ഒരു വർഷത്തേക്ക് തുടരും. ഈ സ്ലീപ്പർ ട്രെയിനിന്‍റെ ബോഗിയുടെ ലേഔട്ട് ഡിസൈനിലും ഇന്‍റീരിയറിലും 40 മുതൽ 50% വരെ മാറ്റം ഉണ്ടാകും. വന്ദേ ഭാരത് സ്ലീപ്പർ മണിക്കൂറിൽ 240 കിലോമീറ്റർ വേഗതയിൽ ഓടും. ഘട്ടംഘട്ടമായി ട്രെയിനിന്‍റെ വേഗം കൂട്ടും. ഇതിനായി ട്രാക്ക് നവീകരിക്കുന്ന നടപടികളും ഒപ്പമുണ്ടാകും. മുൻകൂർ സിഗ്നൽ സംവിധാനം ഉണ്ടാക്കി എല്ലാ വാഹനങ്ങളിലും ആന്‍റി കൊളിഷൻ സാങ്കേതികവിദ്യ ഘടിപ്പിക്കുന്ന ജോലികളും പുരോഗമിക്കുകയാണ് എന്നാണ് സൂചന. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News