Burned Body In Madras IIT : കത്തിക്കരിഞ്ഞ നിലയിൽ മദ്രാസ് ഐ.ഐ.ടിയിൽ യുവാവിൻറെ മൃതദേഹം, മലയാളിയെന്ന് സംശയം

വ്യാഴാഴ്ച രാത്രി എട്ടു മണിയോടെയാണ് മൃതദേഹം ക്യാമ്പസിലെ ഹോക്കി ഗ്രാൌണ്ടിന് സമീപം കണ്ടെത്തിയത്

Written by - Zee Malayalam News Desk | Last Updated : Jul 2, 2021, 08:53 AM IST
  • അതേസമയം പരിശോധനയിൽ പ്രദേശത്ത് നിന്നും പോലീസിന് കത്തിക്കാനുപയോഗിച്ച സാധനങ്ങളൊന്നും കിട്ടിയിട്ടില്ല.
  • സംഭവം കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.
  • വ്യാഴാഴ്ച രാത്രി എട്ടു മണിയോടെയാണ് മൃതദേഹം ക്യാമ്പസിലെ ഹോക്കി ഗ്രാൌണ്ടിന് സമീപം കണ്ടെത്തിയത്.
Burned Body In Madras IIT : കത്തിക്കരിഞ്ഞ നിലയിൽ മദ്രാസ് ഐ.ഐ.ടിയിൽ യുവാവിൻറെ മൃതദേഹം, മലയാളിയെന്ന് സംശയം

ചെന്നൈ: ദുരൂഹമായ സാഹചര്യത്തിൽ കത്തിക്കരിഞ്ഞ നിലയിൽ യുവാവിൻറെ മൃതദേഹം മദ്രാസ് ഐ.ഐ.ടി പരിസരത്ത് കണ്ടെത്തി. ഐ.ഐ.ടിയിലെ ഗവേഷക വിദ്യാർഥിയുടെ മൃതദേഹമാണ് ഇതെന്നാണ് പോലീസ് നൽകുന്ന സൂചന. ഇയാൾ മലയാളി ആണോ എന്നും സംശയമുണ്ട്.

വ്യാഴാഴ്ച രാത്രി എട്ടു മണിയോടെയാണ് മൃതദേഹം ക്യാമ്പസിലെ ഹോക്കി ഗ്രാൌണ്ടിന് സമീപം കണ്ടെത്തിയത്. തുടർന്ന് കോട്ടൂർപുരം പോലീസെത്തി നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം റോയപ്പേട്ട സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹത്തിലെ തലയുടെ ഭാഗങ്ങളും ശരീരത്തിൻറെ ചില ഭാഗങ്ങളും കത്തിയിട്ടില്ലെന്നാണ് പ്രാഥമിക വിവരം.

ALSO READ : Animal Cruelty : മനുഷ്യത്വമില്ലാത്ത ക്രൂരത, വളർത്തുനായയെ ചൂണ്ടക്കൊളുത്തിൽ കെട്ടി തൂക്കി ക്രൂരമായി തല്ലി കൊന്നു, മർദിക്കുന്ന വീഡിയോ പുറത്ത് [Video]

അതേസമയം പരിശോധനയിൽ പ്രദേശത്ത് നിന്നും പോലീസിന് കത്തിക്കാനുപയോഗിച്ച സാധനങ്ങളൊന്നും കിട്ടിയിട്ടില്ല. സംഭവം കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. എല്ലാ ഗവേഷക വിദ്യാർഥികളുടെയും വിവരങ്ങൾ പോലീസ് ശേഖരിച്ച് വരികയാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News