Food safety checking: ചാലക്കുടിയിൽ 12 ഹോട്ടലുകളിൽ പരിശോധന; അഞ്ച് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

Food safety department checking in chalakkudy: ഇറച്ചി വിഭവങ്ങൾ, സാലഡുകൾ, ബിരിയാണി റൈസ്, പഴകിയ എണ്ണ, പൊറോട്ട, ചപ്പാത്തി, മുട്ടകൾ, മീൻ, ആട്ട തുടങ്ങിയവയാണ് വിവിധ ഹോട്ടലുകളിൽ നിന്ന് പിടികൂടിയത്.

Written by - Zee Malayalam News Desk | Last Updated : Jan 5, 2023, 02:24 PM IST
  • വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്ക് നോട്ടീസും നൽകി
  • ചാലക്കുടി സെന്റ് ജെയിംസ് ഹോസ്പിറ്റൽ കാന്റീൻ, ആനമല ജംഗ്ഷനിലെ പാരഡൈസ്, മുനിസിപ്പൽ ടൗൺ ഹാളിന് മുൻപിലുള്ള മോഡി ലൈവ് ബേക്സ്, ഹർഷ വർധന ബാർ, കാരിസ് ഫാസ്റ്റ് ഫുഡ്‌, എന്നീ സ്ഥാപനങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്
Food safety checking: ചാലക്കുടിയിൽ 12 ഹോട്ടലുകളിൽ പരിശോധന; അഞ്ച് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

തൃശൂർ: ചാലക്കുടിയിൽ അഞ്ച് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. ആരോഗ്യ വിഭാഗത്തിന്റെ  നേതൃത്വത്തിൽ ചാലക്കുടി നഗരസഭാ പരിധിയിലെ 12 ഹോട്ടലുകളിൽ നടത്തിയ പരിശോധനയിലാണ് അഞ്ച് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടിയത്. ഇറച്ചി വിഭവങ്ങൾ, സാലഡുകൾ, ബിരിയാണി റൈസ്, പഴകിയ എണ്ണ, പൊറോട്ട, ചപ്പാത്തി, മുട്ടകൾ, മീൻ, ആട്ട തുടങ്ങിയവയാണ് വിവിധ സ്ഥലങ്ങളിൽ നിന്ന് പിടികൂടിയത്.

വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്ക് നോട്ടീസും നൽകി. ചാലക്കുടി സെന്റ് ജെയിംസ് ഹോസ്പിറ്റൽ കാന്റീൻ, ആനമല ജംഗ്ഷനിലെ പാരഡൈസ്, മുനിസിപ്പൽ ടൗൺ ഹാളിന് മുൻപിലുള്ള മോഡി ലൈവ് ബേക്സ്, ഹർഷ വർധന ബാർ, കാരിസ് ഫാസ്റ്റ് ഫുഡ്‌, എന്നീ സ്ഥാപനങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്.

ALSO READ: Food poisoning: ഭക്ഷ്യവിഷബാധയേറ്റ് നഴ്സിന്റെ മരണം; കോട്ടയം ന​ഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസറെ സസ്പെൻഡ് ചെയ്തു

കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി 429 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 43 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചു. വൃത്തിഹീനമായി പ്രവര്‍ത്തിച്ച 22 സ്ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതിരുന്ന 21 സ്ഥാപനങ്ങളുടേയും ഉള്‍പ്പെടെ 43 സ്ഥാപനങ്ങളാണ് പൂട്ടിച്ചത്.

138 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 44 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ശക്തമായ പരിശോധനകള്‍ തുടരുമെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് 14 ജില്ലകളിലും വ്യാപക പരിശോധനകള്‍ നടത്താന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ALSO READ: Food poisoning: ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച സംഭവം; കോട്ടയം സംക്രാന്തിയിലെ ഹോട്ടൽ ഡിവൈഎഫ്ഐ പ്രവർത്തകർ അടിച്ചു തകർത്തു

ഭക്ഷണത്തിൽ മായം കലർത്തുകയോ പഴകിയ ഭക്ഷണം വിൽക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ്  മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇത്തരം പ്രവൃത്തികൾ ക്രിമിനൽ കുറ്റമാണ്. പരിശോധനയിൽ ഇത്തരം പ്രവൃത്തികൾ പിടിക്കപ്പെട്ടാൽ, ആ സ്ഥാപനത്തിൻ്റെ ലൈസെൻസ് റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു.

ഒരിക്കൽ റദ്ദാക്കിയ ലൈസൻസ് പിന്നീട് വീണ്ടും ലഭിക്കുക എന്നത് വളരെ പ്രയാസമായിരിക്കുമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. ഭക്ഷ്യ സുരക്ഷാ കമ്മീഷണർമ്മാരുടെ നേതൃത്വത്തിൽ പരിശോധനകൾ നടന്ന് വരുന്നുണ്ട്. അത് കൂടുതൽ കർശനമാക്കും. പൊതുജനങ്ങൾക്ക്  ഓൺലൈനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന് പരാതി നൽകാൻ സൗകര്യമൊരുക്കുമെന്നും വീണാ ജോർജ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News