മുംബൈ: അഫ്ഗാനിസ്ഥാനിൽ നിന്നും മുംബൈ ലഹരി വിപണികളിൽ വിൽപനയ്ക്ക് എത്തിച്ച 2000 കോടി രൂപയുടെ ഹെറോയിൻ പിടിച്ചെടുത്തു. അഫ്ഗാനിസ്ഥാനിൽ നിന്നും ഇറാനിലെ ചബഹാർ തുറമുഖം വഴിയാണ് ഈ മയക്കുമരുന്ന് ഇന്ത്യയിലെത്തിച്ചത്.
നവ സേവ തുറമുഖത്താണ് (Jawaharlal Nehru Port) സംഭവം. ആറ് ബാഗുകളിലായി 293.81 കിലോ മയക്കുമരുന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് പിടിച്ചെടുത്തത്.
നാഷണൽ കസ്റ്റംസ് ടാർഗെറ്റിംഗ് സെന്ററും നവ സേവ കസ്റ്റംസും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 2 കണ്ടെയ്‌നറിൽ നിന്നും മയക്കുമരുന്ന് പിടിച്ചെടുത്തത്.
ടാൽക്ക് സ്‌റ്റോണുകളാണ് എന്ന പേരിൽ വന്ന കണ്ടെയ്‌നറുകളിലെ 350 ബാഗുകൾ പരിശോധിച്ചപ്പോഴാണ് ആറ് ബാഗുകളിൽ നിന്നായി ഹെറോയിൽ കണ്ടെത്തിയത്.
പഞ്ചാബിലെ ടരൺ ടരണിലെ സന്ധു എക്‌സ്‌പോർട്ട്‌സാണ് (Sandhu Export ഓഫ് Taran Taran) ഇത് ഇറക്കുമതി ചെയ്തത്. സ്ഥാപനത്തിന്റെ മേധാവി പ്രഭിജിത്ത് സിംഗിനെയും ഇയാളുടെ രണ്ട് സഹായികളെയും അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രഭിജിത്തിന്റെ കുടുംബത്തിന്റെ പെട്ടെന്നുള്ള സ്വത്ത് സമ്പാദനത്തെക്കുറിച്ചും അന്വേഷിക്കുമെന്ന് പഞ്ചാബ് പൊലീസ് പറഞ്ഞു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ പ്രഭ്ജിത്തിന്റെ കുടുംബത്തിന് നാല് ഏക്കർ ഭൂമി മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ഇപ്പോൾ കാര്യമായ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നും അതിന്റെ ഉറവിടം അന്വേഷിക്കുമെന്നും പഞ്ചാബ് പൊലീസ് വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.
Also Read: Mumbai: ബേക്കറിയിൽ ലഹരി മരുന്ന് ഉപയോഗിച്ച് കേക്കുണ്ടാക്കൽ; ഒരാൾ കൂടി അറസ്റ്റിൽ
കഴിഞ്ഞ നാല് വർഷമായി പ്രഭിജിത് ഒരു കാർഷിക ഇനങ്ങളുടെ സ്റ്റോർ നടത്തിവരികയാണെന്നും വ്യാപാരത്തിനായി തുറന്നുകൊടുക്കുത്തിരുന്നതുവരെ പാക്കിസ്ഥാനിൽ നിന്ന് അട്ടാരി-വാഗ അതിർത്തി വഴി ടാൽക്കും ജിപ്സവും ഇറക്കുമതി ചെയ്തിരുന്നതായും പഞ്ചാബ് പൊലീസ് അറിയിച്ചു. ഈ വ്യാപാര വഴിയിൽ വ്യാപാരം നിർത്തിവച്ചതിനാൽ അദ്ദേഹം കടൽ മാർഗം ഇറാൻ വഴി വ്യാപാരം നടത്തിവരികയായിരുന്നു.
ടാർ ടാരനിൽ അദ്ദേഹത്തിന് കുറഞ്ഞത് നാല് വലിയ വീടുകളുണ്ടെന്നും ടാർൻ തരാനിലെ (Tarn Taran) ദുൻ ധായ് വാല ഗ്രാമത്തിൽ നിന്നുള്ള കുപ്രസിദ്ധ മയക്കുമരുന്ന് കള്ളക്കടത്ത് കുടുംബവുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും അടുത്ത കാലത്തായി അദ്ദേഹം മതപരമായ കാര്യങ്ങളിൽ സ്വാധീനം ചെലുത്തിയിരുന്നുവെന്നും അറിയപ്പെടുന്ന ഒരു മതനേതാവ് അദ്ദേഹത്തിന്റെ വീട് സന്ദർശിക്കുമായിരുന്നുവെന്നും പഞ്ചാബ് പോലീസിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
അതേസമയം പ്രഭിജിത്തിന്റെ രാഷ്ട്രീയ ബന്ധത്തെക്കുറിച്ച് പോലീസ് മൗനം പാലിക്കുകയാണ്. എങ്കിലും സ്വാധീനമുള്ള ഒരു രാഷ്ട്രീയ നേതാവുമായി പ്രഭിജിത്തിന് അടുത്ത ബന്ധമുണ്ടെന്നും ഒരു രാഷ്ട്രീയ പാർട്ടിക്ക് ധനസഹായം നൽകാറുണ്ടെന്നും ഇയാളുമായി അടുത്തവൃത്തങ്ങൾ പറയുന്നു.
ജൂലൈ 2 ന് അറസ്റ്റ് ചെയ്ത പ്രഭിജിത്തിനെ ഇന്നലെ മുംബൈ കോടതി ജൂലൈ 12 വരെ റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...