Shan Murder Case: എസ്ഡിപിഐ നേതാവ് ഷാൻ വധക്കേസ്; പ്രതികളുടെ ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും

K S Shan Murder case: അന്വേഷണ ഉദ്യോ​ഗസ്ഥൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആണെന്ന് ചൂണ്ടിക്കാട്ടി പ്രതികൾക്കെതിരായ കുറ്റപത്രം പിൻവലിക്കണമെന്നാണ് പ്രതിഭാ​ഗം അഭിഭാഷകന്റെ വാദം. 

Written by - Zee Malayalam News Desk | Last Updated : Feb 2, 2024, 04:14 PM IST
  • ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ ആണ് അന്ന് കേസിന്റെ അന്വേഷണത്തിനായി നിയോ​ഗിച്ചിരുന്നത്.
  • സമാനമായ സാഹചര്യം ഹൈക്കോടതിയിലും സുപ്രീംകോടതിയിലും മുൻപ് ഉണ്ടായിരുന്നത് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ആ വാദത്തെ എതിർത്തു.
Shan Murder Case: എസ്ഡിപിഐ നേതാവ് ഷാൻ വധക്കേസ്; പ്രതികളുടെ ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും

തിരുവനന്തപുരം: എസ്ഡിപിഐ നേതാവ് കെഎസ് ഷാൻ വധക്കേസിൽ പ്രതികളുടെ ഹർജി വീണ്ടും പരി​ഗണിക്കും. കേസിൽ കുറ്റപത്രം മടക്കണമെന്ന പ്രതികളുടെ ആവശ്യമാണ് തിങ്കളാഴ്ച്ച ആല്പപുഴ അഡീഷണൽ കോടതി പരി​ഗണിക്കുക. ഹർജിയിൽ പ്രോസിക്യൂഷന്റെ വാദം കോടതി കേട്ടു. പ്രതിഭാ​ഗത്തിന്റെ വാദം തിങ്കളാഴ്ച്ച കേൾക്കും. അന്വേഷണ ഉദ്യോ​ഗസ്ഥൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആണെന്ന് ചൂണ്ടിക്കാട്ടി പ്രതികൾക്കെതിരായ കുറ്റപത്രം പിൻവലിക്കണമെന്നാണ് പ്രതിഭാ​ഗം അഭിഭാഷകന്റെ വാദം. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ ആണ് അന്ന് കേസിന്റെ അന്വേഷണത്തിനായി നിയോ​ഗിച്ചിരുന്നത്.

ALSO READ: ഭർതൃ വീട്ടിൽ ഭാര്യ തൂങ്ങി മരിച്ച നിലയിൽ; കൊലപാതകമെന്ന് ബന്ധുക്കൾ

അതിനാൽ ഉദ്ദേഹത്തിന്റെ കുറ്റപത്രം നിലനിൽക്കില്ല എന്നാണ് പ്രതിഭാ​ഗം കോടതിയിൽ വാദിച്ചത്. എന്നാൽ സമാനമായ സാഹചര്യം ഹൈക്കോടതിയിലും സുപ്രീംകോടതിയിലും മുൻപ് ഉണ്ടായിരുന്നത് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ആ വാദത്തെ എതിർത്തു. തുടർന്ന് അഞ്ചാം തീയ്യതി പ്രതിഭാ​​ഗത്തിന്റെ വാദം കേൾക്കുന്നതിനായി കേസ് മാറ്റിവെച്ചിരിക്കുകയാണ്. ദിവസങ്ങൾക്കു മുമ്പാണ് രൺജിത്ത് വധക്കേസിന്റെ കോടതി വിധി വന്നത്. 15 പ്രതികൾക്കാണ് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്. ഇതിനു പിന്നാലെ എല്ലാവർക്കും തുല്ല്യ നീതി ലഭിക്കണമെന്നും ഷാൻ മരിച്ചില്ലായിരുന്നെങ്കിൽ രൺജിത്തും മരിക്കില്ലായിരുന്നുവെന്നാണ് ഷാനിന്റെ പിതാവ് വിധിയിൽ പ്രതികരിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News