കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ലോകാരോഗ്യസംഘടനയുടെ നിര്‍ദ്ദേശങ്ങള്‍ കണക്കിലെടുത്ത്
ആരോഗ്യ മന്ത്രാലയം നിരവധി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.
കൊറോണ ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍
സംസ്ക്കരിക്കുന്നതിനും ആരോഗ്യമന്ത്രാലയം പ്രോട്ടോകോള്‍ വിശദീകരിച്ചിട്ടുണ്ട്.
മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിനും എംബാം ചെയ്യുന്നതിനും പാടില്ലെന്നും ആരോഗ്യമന്ത്രാലയം പറയുന്നു.
ഏതെങ്കിലും സാഹചര്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തേണ്ടി വന്നാല്‍ ഇതിനായുള്ള സുരക്ഷാ മാര്‍ഗങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകര്‍
നിര്‍ബന്ധമായും പാലിക്കണം എന്ന മുന്നറിയിപ്പും ആരോഗ്യമന്ത്രാലയം നല്‍കുന്നു.
മൃതദേഹം സംസ്ക്കരിക്കുമ്പോള്‍ ശ്മശാനത്തിലെ ജീവനക്കാര്‍ അതീവ ജാഗ്രത പാലിക്കേണ്ടതാണ്.
മൃതദേഹം കൈകാര്യം ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍ കൈകള്‍ ശുചിയാക്കുകയും മാസ്ക്,ഗ്ലൌസ് എന്നിവ നിര്‍ബന്ധമായും ധരിക്കണം.
മരിച്ച വ്യക്തിയെ ബന്ധുക്കള്‍ക്ക് അവസാനമായി കാണുന്നതിനായി മൃതദേഹം സൂക്ഷിച്ച ബാഗിന്‍റെ സിബ് മുഖം വരെ മാത്രം താഴ്ത്തണം.
ഇങ്ങനെ ചെയ്യുകയാണെങ്കില്‍ തന്നെ അത് മൃതദേഹം കൈകാര്യം ചെയ്യുന്ന വിദഗ്ധര്‍ മാത്രമേ ചെയ്യാന്‍ പാടുള്ളൂ,
മൃതദേഹത്തില്‍ സ്പര്‍ശിക്കാതെയുള്ള മതപരമായ ചടങ്ങുകള്‍ നടത്തുവാന്‍ അനുവദിക്കുന്നുണ്ട്.മത ഗ്രന്ഥം വായിക്കുക,പുണ്യജലം തളിക്കുക എന്നിവ നടത്താവുന്നതാണ്.
എന്നാല്‍ മൃതദേഹം കുളിപ്പിക്കുന്നതിനോ അന്ത്യചുംബനം നല്‍കുന്നതിനോ ആലിംഗനം ചെയ്യുന്നതിനോ പാടില്ല,
സംസ്ക്കാരത്തിന് ശേഷം ചാരം അന്ത്യകര്‍മ്മങ്ങള്‍ക്ക് ഉപയോഗിക്കാം,ചാരം അപകടകാരിയല്ല,
മൃതദേഹം സംസ്ക്കരിച്ച് ശേഷം ആരോഗ്യ പ്രവര്‍ത്തകരും സംസ്ക്കാര ചടങ്ങില്‍ പങ്കെടുത്ത ബന്ധുക്കളും കൈകള്‍ നന്നായി വൃത്തിയാക്കണം.
വളരെ കുറച്ച് പേര്‍ മാത്രമേ സംസ്ക്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പാടുള്ളൂ എന്ന് നിര്‍ദേശം ഉണ്ട്.
അവര്‍ സാമൂഹിക അകലം പാലിക്കണം എന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കൈകള്‍ ശുചിയാക്കുക,ഗ്ലൗസ്,വാട്ടര്‍ പ്രൂഫ്,ഏപ്രണ്‍ പോലുള്ള വ്യക്തി സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കണം,
മൃതദേഹം സൂക്ഷിക്കുന്ന ബാഗ് അണുനശീകരണം നടത്തണം,മരണം സംഭവിച്ച വ്യക്തിയില്‍ ഉപയോഗിച്ച ഉപകരണങ്ങളും മറ്റും അണുവിമുക്തമാക്കണം.
എന്നീ കാര്യങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ടതാണ്.