Curd Rice Benefits: ഇത്രയും ​ഗുണങ്ങളോ? ബോളിവുഡ് നടിമാർ പോലും ‍ഡയറ്റിൽ ഉൾപ്പെടുത്തിയ ആ സൗത്ത് ഇന്ത്യൻ ഭക്ഷണം

തൈര് സാദത്തിൽ ചർമ്മ സംരക്ഷണത്തിന് വേണ്ട നിരവധി ഗുണങ്ങൾ ഉൾപ്പെടുന്നു. ഇത് ദഹനത്തിന് സഹായിക്കുകയും നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണകരവുമാണ്. 

Written by - Zee Malayalam News Desk | Last Updated : Jun 1, 2022, 10:20 AM IST
  • ഒരു ബൗൾ തൈര് സാദം ദിവസം മുഴുവൻ കഴിയാൻ ആവശ്യമായ ഊർജം നൽകിയേക്കാം.
  • തൈരിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്.
  • തൈര് സാദം ദഹനത്തിന് സഹായിക്കുകയും ആമാശയം, ദഹന പ്രശ്നങ്ങൾ എന്നിവയിൽ നിന്ന് ആശ്വാസം നൽകുകയും ചെയ്യുന്നു.
Curd Rice Benefits: ഇത്രയും ​ഗുണങ്ങളോ? ബോളിവുഡ് നടിമാർ പോലും ‍ഡയറ്റിൽ ഉൾപ്പെടുത്തിയ ആ സൗത്ത് ഇന്ത്യൻ ഭക്ഷണം

വേനൽക്കാലത്ത് ചൂടിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന ഏറ്റവും നല്ല ഭക്ഷണമാണ് തൈര് സാദം. വളരെ എളുപ്പത്തിൽ തയാറാക്കാൻ സാധിക്കുന്ന ഈ ഭക്ഷണം ഏരെ ​ഗുണകരമാണ്. തൈര് സാദം രുചികരവും പോഷകപ്രദവുമാണ്. ഇതിൽ പ്രോട്ടീൻ, ആന്റിഓക്‌സിഡന്റുകൾ, ഫൈബർ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിന് ആവശ്യമായവയാണിതെല്ലാം. തൈ് സാദത്തിന്റെ ചില ആരോ​ഗ്യ ​ഗുണങ്ങളെ കുറിച്ച് അറിയാം...

1. ദഹനവ്യവസ്ഥയ്ക്ക് ഗുണം ചെയ്യുന്ന ഒരു പ്രോബയോട്ടിക് പാലുൽപ്പന്നമാണ് തൈര്. ദഹനത്തിന് സഹായിക്കുന്ന ഉയർന്ന പ്രോട്ടീൻ ഭക്ഷണമാണ് അരി. തൈര് സാദം ദഹനത്തിന് സഹായിക്കുകയും ആമാശയം, ദഹന പ്രശ്നങ്ങൾ എന്നിവയിൽ നിന്ന് ആശ്വാസം നൽകുകയും ചെയ്യുന്നു.

2. പലവിധ സമ്മർദ്ദങ്ങളും ഒഴിവാക്കാൻ സഹായിക്കുന്ന ഭക്ഷണമാണ് തൈര് സാദം. ഇതിൽ പ്രോബയോട്ടിക്‌സ്, ആന്റി ഓക്‌സിഡന്റുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം സമ്മർദ്ദം അകറ്റി നിർത്താൻ സഹായിക്കുന്നു.

Also Read: Excessive Water Sideeffects : അധികം വെള്ളം കുടിച്ചാലും ആരോഗ്യത്തിന് ദോഷമാണ്

3. ഒരു ബൗൾ തൈര് സാദം ദിവസം മുഴുവൻ കഴിയാൻ ആവശ്യമായ ഊർജം നൽകിയേക്കാം. തൈരിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് ദഹന എൻസൈമുകളാൽ വിഘടിപ്പിക്കപ്പെടുകയും ശരീരത്തിന് ഊർജ്ജം നൽകുകയും ചെയ്യുന്നു.

4. തൈര് സാദത്തിൽ ചർമ്മ സംരക്ഷണത്തിന് വേണ്ട നിരവധി ഗുണങ്ങൾ ഉൾപ്പെടുന്നു. ഇത് ദഹനത്തിന് സഹായിക്കുകയും നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണകരവുമാണ്. തൈര് സാദം നിങ്ങളുടെ ചർമ്മത്തെ ശുദ്ധവും പാടുകളില്ലാതെയും നിലനിർത്താൻ സഹായിക്കുന്നു.

5. തൈര് സാദം നിങ്ങളുടെ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. നിങ്ങളുടെ രക്തസമ്മർദ്ദം നിയന്ത്രണത്തിലാക്കാൻ തൈര് ചോറ് ദിവസവും കഴിക്കണം.

ഇത്രയും ​ഗുണങ്ങൾ ഉള്ള ഈ ഭക്ഷണം ചില ബോളിവുഡ് നടിമാരുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷമാണ്. സൗത്ത് ഇന്ത്യൻ വിഭവങ്ങളിൽ ഭൂരിഭാഗവും കുറഞ്ഞ എണ്ണയും കലോറിയും ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. തങ്ങളുടെ ഡയറ്റ് പ്ലാനിൽ ഈ സൗത്ത് ഇന്ത്യൻ വിഭവം ചേർത്ത ബോളിവുഡിലെ ആ സെലിബ്രിറ്റികൾ ആരൊക്കെയെന്നറിയാമോ?

ആലിയ ഭട്ട്, മലൈക അറോറ, രാകുൽ പ്രീത് സിം​ഗ് എന്നിവരാണ് തങ്ങളുടെ ഡയറ്റിൽ തൈര് സാദം ഉൾപ്പെടുത്തിയിരിക്കുന്നത്. ആലിയ ഭട്ട് ഒരു വലിയ ഫിറ്റ്നസ് ഫ്രീക്ക് ആണ്. ഫിറ്റ്നസിനൊപ്പം താരം ഡയറ്റ് പ്ലാനിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ബോളിവുഡിലെ മലൈക അറോറയുടെ ബോഡി ഫിറ്റ്നെസ് മികച്ചതാണെന്നാണ് അഭിപ്രായം. തൈര് സാദം ആരാധികയാണെന്നും അത് തന്റെ ഡയറ്റ് പ്ലാനിൽ ഉൾപ്പെടുത്താൻ ഇഷ്ടപ്പെടുന്നുവെന്നും മലൈക പറഞ്ഞിരുന്നു. ഫാഷൻ ഐക്കണും ഫിറ്റ്‌നസ് രാജ്ഞിയുമായ രാകുൽ പ്രീത് സിംഗിനും ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം തൈര് സാദമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News