നിത്യജീവിതത്തിൽ ലിപ്സ്റ്റിക്ക് ഉപയോഗിക്കാത്ത പെൺകുട്ടികൾ ഉണ്ടാകില്ല, പലർക്കും മേക്കപ്പ് ഇല്ലെങ്കിലും കുറച്ച് ലിപ്സ്റ്റിക്ക് ഇട്ടാൽ മതി. ചുണ്ടുകൾക്ക് ആകർഷണീയതയും ഭംഗിയും നൽകുന്ന വ്യത്യസ്ത നിറങ്ങളിൽ ലിപ്സ്റ്റിക്കുകൾ വിപണിയിലുണ്ട്. എന്നാൽ എല്ലാ ദിവസവും ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നത് ആരോഗ്യത്തെയും ബാധിക്കും.
ചുണ്ടിൽ ലിപ്സ്റ്റിക് ഇട്ട ശേഷം എത്ര സമയം നിറം മങ്ങാതിരിക്കുമെന്ന കാര്യം ശ്രദ്ധിച്ചാൽ മതി. കുറച്ച് കഴിയുമ്പോൾ നിറം മങ്ങിവരുന്നത് കാണാൻ സാധിക്കും. സത്യത്തിൽ ചുണ്ടിൽ പുരട്ടുന്ന ലിപ്സ്റ്റിക്കിന്റെ പകുതിയും എത്തുന്നത് നമ്മുടെ വയറ്റിലേക്കാണ്. കാരണം നാം ചുണ്ടുകൾ നനയ്ക്കാറുണ്ട്. തവണകളായി ഇങ്ങനെ ചെയ്യുമ്പോൾ ചുണ്ടിൽ പുരട്ടിയ നിറങ്ങളും അതിലടങ്ങിയ രാസവസ്തുക്കളും നമ്മുടെ ശരീരത്ത് എത്തുന്നു. ലിപ് ഗ്ലോ, ലിപ് ലൈനർ എന്നിവയിൽ അലുമിനിയം,ലെഡ്, കാഡ്മിയം, ക്രോമിയം, തുടങ്ങിയ ദോഷകരമായ രാസവസ്തുക്കളുണ്ട്.
ലിപ്സ്റ്റിക്കുകളുടെ ദോഷഫലങ്ങൾ
*ചുണ്ടിൽ കറുപ്പ്
ഉപയോഗിക്കുന്ന ലിപ്സ്റ്റിക്കുകളിൽ പ്രിസർവേറ്റീവുകൾ കൃത്യമായ നിലവാരം പുലർത്താത്തതാണെങ്കിൽ അത് ദോഷമായി ബാധിക്കും. മാംഗനീസ്, കാഡ്മിയം, ക്രോമിയം, അലുമിനിയം എന്നിവ ശരീരത്തിലെത്തുമ്പോൾ അത് വിഷാംശമുള്ളതായി മാറും. ശരീരത്തിനകത്ത് ഇത് എത്തുമ്പോൾ ദോഷങ്ങൾക്കും അപകടസാധ്യതകൾക്കും കാരണമാകുന്നു. ചിലത് ഉപയോഗിക്കുമ്പോൾ ചുണ്ട് കറുപ്പ് നിറം ആകുന്നു.ചുണ്ടിലെ തൊലി പൊളിഞ്ഞു പോകാനും പൊട്ടാനും ഇടയാക്കുന്നു.
* അലർജികൾ
ലിപ്സ്റ്റിക്കുകൾ കുറെനാൾ നിൽക്കാൻ ബിസ്മത്ത് ഓക്സിക്ലോറൈഡ് എന്ന രാസവസ്തു ഉപയോഗിക്കുന്നു. ഈ രാസവസ്തു അർബുദ സാധ്യത ഉണ്ടാക്കുന്ന ഒന്നാണ്. വലരെ ഹാനികരമായ ഇത് ചർമത്തിൽ അലർജിയുണ്ടാക്കുന്നു.
*കാൻസർ
ലിപ്സ്റ്റിക്കുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഘടകങ്ങളും കേടു വരാതെ സൂക്ഷിക്കുന്ന വസ്‌തുക്കളും ശ്വാസതടസ്സം, ചുമ, കാഴ്ച എന്നിവയ്ക്കെല്ലാം കാരണമാവാറുണ്ട്. ചില ബ്രാൻഡുകൾ ക്യാൻസറിനും കാരണമാകുന്നു എന്ന് പഠനങ്ങൾ പറയുന്നു.
*എൻഡോക്രൈൻ ഗ്രന്ധിയിൽ തകരാർ
ലിപ്സ്റ്റിക്കുകളിൽ ഹാനികരമായ പെട്രോകെമിക്കലുകൾ അടങ്ങിയിരിക്കുന്നു. പ്രകൃതിവാതകത്തിന്റെയും അസംസ്കൃത എണ്ണയുടെയും ഉപ ഉൽപ്പന്നമാണ് പെട്രോകെമിക്കലുകൾ. ഇത് ശരീരത്തിലെ എൻഡോക്രൈൻ ഗ്രന്ധിയിൽ തകരാറ് ഉണ്ടാക്കുകയും വളർച്ച, ബുദ്ധി, പ്രത്യുത്പാദനം, മാനസിക വികസനം എന്നിവയിൽ ഇത് തടസ്സം സൃഷ്ടിക്കുകയും ചെയ്യും.
* ശാരീരിക അവയവങ്ങളെ ബാധിക്കുമോ ?
ലെഡ് മിക്ക ലിപ്സ്റ്റിക്കുകളിലും അടങ്ങിയിരിക്കുന്ന ഒരു പൊതു ഘടകമാണ്. ലെഡ് ശരീരത്തിലെ ഹോർമോൺ അസന്തുലിതാവസ്ഥയ്ക്കും തലച്ചോറിന്റെ ക്ഷതങ്ങൾക്കും കാരണമാകുന്നു. ഇവയിലുളള ന്യൂറോടോക്സിൻ നാഡീവ്യവസ്ഥയുടെ കോശങ്ങളെ വലിയ രീതിയിൽ നശിപ്പിക്കാൻ സാധ്യതയുണ്ട്. ലിപ്സ്റ്റിക്കിലെ കാഡ്മിയത്തിന്റെ പ്രവർത്തനം വൃക്ക സംബന്ധമായ തകരാറിന് കാരണമാകുന്നു. ഇത് കൂടാതെ ലിപ്സ്റ്റിക്ക് പതിവായി ഉള്ളിലേക്ക് ചെല്ലുന്നത് വഴി വയറ്റിൽ ട്യൂമർ രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് ഗവേഷകർ പറയുന്നു.
ഭാരം കുറഞ്ഞതും ഇളം നിറമുള്ള ലിപ്സ്റ്റിക് ഷേഡുകൾ തിരഞ്ഞെടുക്കുന്നതും,ചുണ്ടിൽ പെട്രോളിയം ജെല്ലി ആദ്യം പുരട്ടിയ ശേഷം ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നതും നല്ലതാണ്.അതായത് മെതൈൽപാരബിൻ, പോളിബാരബിൻ, റെറ്റിനൈൽ പാൽമിറ്റേറ്റ്, ടോകോഫെറൈൽ എസിറ്റേറ്റ്, ലെഡ് എന്നീ ഘടകങ്ങൾ അടങ്ങിയിട്ടില്ലാത്ത ലിപ്സ്റ്റിക്കുകൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.