Irregular Menstruation: ക്രമരഹിതമായ ആർത്തവം നിങ്ങളെ അലട്ടുന്നോ? ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ

Menstrual Cycle: ജീവിതശൈലിയിലും ഭക്ഷണ ശീലങ്ങളിലുമുള്ള ചില മാറ്റങ്ങൾ ആരോഗ്യകരമായ ആർത്തവചക്രം നിലനിർത്താൻ സഹായിക്കും.

Written by - Zee Malayalam News Desk | Last Updated : May 6, 2023, 01:23 PM IST
  • ആരോ​ഗ്യകരമായ ഭക്ഷണം കഴിക്കുന്നത് നിരവധി ആരോഗ്യ പ്രശ്‌നങ്ങളെ നേരിടാൻ സഹായിക്കും
  • ക്രമരഹിതമായ ആർത്തവത്തിനും ഇത് ബാധകമാണ്
Irregular Menstruation: ക്രമരഹിതമായ ആർത്തവം നിങ്ങളെ അലട്ടുന്നോ? ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ

ക്രമരഹിതമായ ആർത്തവം സ്ത്രീകളിൽ ഒരു സാധാരണ ആരോഗ്യ പ്രശ്‌നമായി മാറുകയാണ്. ആരോഗ്യകരമായ ആർത്തവചക്രം നല്ല ആരോഗ്യത്തിന്റെ സൂചനയാണ്. അതേസമയം, ക്രമരഹിതമായ ആർത്തവചക്രം നിങ്ങളുടെ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്താനുള്ള സൂചനയാണ്. ആർത്തവം ക്രമരഹിതമായിരിക്കുന്നത് ദീർഘകാലം തുടരുകയാണെങ്കിൽ ഡോക്ടറെ സമീപിക്കണം. രണ്ട് തവണ ആർത്തവം ആകുന്നതിന് ഇടയിലുള്ള നീണ്ട ഇടവേളകൾ ആണ് ആർത്തവചക്രം എന്നുപറയുന്നത്.

പിസിഒഎസ്, സമ്മർദ്ദം അല്ലെങ്കിൽ മറ്റ് പല ആരോ​ഗ്യപ്രശ്നങ്ങളും ആർത്തവചക്രം തെറ്റുന്നതിലേക്ക് നയിക്കാം. എന്നിരുന്നാലും, ജീവിതശൈലിയിലും ഭക്ഷണ ശീലങ്ങളിലുമുള്ള ചില മാറ്റങ്ങൾ ആരോഗ്യകരമായ ആർത്തവചക്രം നിലനിർത്താൻ സഹായിക്കും. ആരോ​ഗ്യകരമായ ഭക്ഷണം കഴിക്കുന്നത് നിരവധി ആരോഗ്യ പ്രശ്‌നങ്ങളെ നേരിടാൻ സഹായിക്കും. ക്രമരഹിതമായ ആർത്തവത്തിനും ഇത് ബാധകമാണ്. അതിനാൽ, ക്രമരഹിതമായ ആർത്തവം നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിൽ, ഈ ഭക്ഷണങ്ങൾ കഴിച്ചുനോക്കൂ.

പപ്പായ: പപ്പായ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. ഇതിൽ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. ഈസ്ട്രജന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്ന ഒരു പോഷകമാണ് കരോട്ടിൻ. പപ്പായ കഴിക്കുന്നത് ആർത്തവം കൃത്യമായി ഉണ്ടാകുന്നതിന് സഹായിക്കും.

അയമോദകം: നിങ്ങളുടെ ദിവസം ആരംഭിക്കുന്നതിനുള്ള ഏറ്റവും ആരോഗ്യകരമായ മാർഗമായി അയമോദക വെള്ളം കണക്കാക്കപ്പെടുന്നു. ഇത് ആർത്തവചക്രം ക്രമീകരിക്കാൻ സഹായിക്കുന്നു. ഇത് ദഹനത്തെ സഹായിക്കുകയും ആർത്തവ വേദന കുറയ്ക്കുകയും ചെയ്യുന്നു.

ALSO READ: Sugarcane for Diabetes: കരിമ്പ് ജ്യൂസ് പ്രമേഹത്തിന് നല്ലതാണോ? അറിയാം ഇക്കാര്യങ്ങൾ

പൈനാപ്പിൾ: പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന ബ്രോമെലൈൻ എന്ന എൻസൈമുകൾ ശരീരത്തിലെ വീക്കം കുറയ്ക്കുകയും ക്രമരഹിതമായ ആർത്തവത്തെ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ആർത്തവം കൃത്യമാകുന്നതിന് ഇത് സഹായിക്കും.

പെരുംജീരകം: ക്രമരഹിതമായ ആർത്തവത്തെ നിയന്ത്രിക്കുന്നതിനുള്ള ഫലപ്രദമായ ഒന്നാണ് പെരുംജീരകം. ഇത് ഹോർമോണുകളെ സന്തുലിതമാക്കുന്നതിനും അണ്ഡോത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇത് ആർത്തവ വേദന കുറയ്ക്കാനും സഹായിക്കും.

കറുവാപ്പട്ട: ഇൻസുലിന്റെ അളവ് ഹോർമോണുകളിലും ആർത്തവചക്രത്തിലും സ്വാധീനം ചെലുത്തുമെന്ന് പറയപ്പെടുന്നു. ശരീരത്തിലെ ഇൻസുലിന്റെ അളവ് നിയന്ത്രിക്കാൻ കറുവപ്പട്ട സഹായിക്കുന്നു, കാരണം ഇത് ഗ്ലൂക്കോസും ഇൻസുലിനും പ്രോസസ്സ് ചെയ്യാനുള്ള ശരീരത്തിന്റെ കഴിവ് മെച്ചപ്പെടുത്തും. പോളിസിസ്റ്റിക് ഓവറി സിൻഡ്രോമിനും ഇത് സഹായകരമാണ്.

കറ്റാർ വാഴ: ക്രമരഹിതമായ ആർത്തവത്തിനുള്ള പ്രകൃതിദത്തമായ പ്രതിവിധിയാണ് കറ്റാർ വാഴ. കറ്റാർവാഴയിൽ ഫോളിക് ആസിഡ്, അമിൻപ് ആസിഡ്, സാലിസിലിക് ആസിഡ്, വിറ്റാമിൻ എ, സി, ഇ, ബി12 എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ആർത്തവത്തിന് കാരണമാകുന്ന ഹോർമോണുകളെ നിയന്ത്രിക്കുകയും എല്ലാ മാസവും കൃത്യസമയത്ത് ആർത്തവം ഉണ്ടാകുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ‌ആർത്തവം ക്രമരഹിതമായി തുടരുകയാണെങ്കിലോ മറ്റെന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിലോ നിങ്ങൾ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News