Dinner: രാത്രി ഭക്ഷണം ഒഴിവാക്കിയാൽ ഭാരം കുറയുമോ..? സത്യാവസ്ഥയെന്ത്

Dinner Food: വയറിന്റെയും അരക്കെട്ടിന്റെയും തടി കുറയണമെങ്കിൽ ഭക്ഷണം കുറച്ചേ മതിയാകൂ എന്നാണ് മിക്കവരും കരുതുന്നത്. 

Written by - Zee Malayalam News Desk | Last Updated : Nov 24, 2023, 03:25 PM IST
  • അത്താഴം ഒഴിവാക്കുന്നത് നിങ്ങളുടെ തലച്ചോറിന്റെ പ്രവർത്തനത്തെ മോശമായി ബാധിക്കും.
  • ഭക്ഷണം ഒഴിവാക്കുന്നതിന്റെ രണ്ടാമത്തെ വലിയ പോരായ്മ ശരീരത്തിന്റെ ഉപാപചയ നിരക്ക് കുറയ്ക്കുന്നു എന്നതാണ് .
Dinner: രാത്രി ഭക്ഷണം ഒഴിവാക്കിയാൽ ഭാരം കുറയുമോ..? സത്യാവസ്ഥയെന്ത്

മാറിയ ജീവിതരീതിയും ഭക്ഷണക്രമവും കാരണം ഇന്ന് പലരും പൊണ്ണത്തടി എന്ന പ്രശ്നം നേരിടുന്നു. ഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പലകാര്യങ്ങളും ചെയ്യുന്നു. പ്രധാനമായും ഭക്ഷണ നിയന്ത്രണമാണ് പലരും ചെയ്യുന്നത്. അതിന്റെ ഭാ​ഗമായി അത്താഴം കഴിക്കാതിരിക്കുന്നു. എന്നാൽ അത് വിഡ്ഢിത്തമാണ്. വയറിന്റെയും അരക്കെട്ടിന്റെയും തടി കുറയണമെങ്കിൽ ഭക്ഷണം കുറച്ചേ മതിയാകൂ എന്നാണ് മിക്കവരും കരുതുന്നത്. ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കുക എന്നത് ആരോ​ഗ്യകരമായ സമീപനമല്ല. 

അത്താഴം പൂർണ്ണമായും ഒഴിവാക്കുന്നത് എത്രത്തോളം ശരിയാണ്? 

നല്ല ആരോഗ്യത്തിനും ശരീരഭാരം കുറയ്ക്കാനും, ആരോഗ്യകരമായ പ്രഭാതഭക്ഷണവും ലഘു അത്താഴവും കഴിക്കണം. എന്നിരുന്നാലും, അത്താഴം പൂർണ്ണമായും ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ , നിങ്ങൾക്ക് തെറ്റി. അങ്ങനെ ചെയ്യുന്നത് ശരീരഭാരം കുറയ്ക്കുന്നതിനുപകരം ശരീരഭാരം കൂട്ടാനാണ് സാധ്യത.

ALSO READ: ഉയരുന്ന കൊളസ്ട്രോളിനെ നിലയ്ക്കു നിർത്തണ്ടേ...? ഈ പഴങ്ങൾ കഴിക്കൂ

രാത്രി ഭക്ഷണം കഴിക്കാത്തതിന്റെ ദോഷങ്ങൾ
 
1. നിങ്ങൾ രാത്രി ഭക്ഷണം കഴിക്കുന്നില്ലെങ്കിൽ, ശരീരത്തിന് പ്രധാനപ്പെട്ട പോഷകങ്ങളുടെ അഭാവം ഉണ്ടാകാം, കൂടാതെ മാനസിക സമ്മർദ്ധവും ഉണ്ടാകാം. രാത്രിയിൽ ഒന്നും കഴിക്കാതെ ഉറങ്ങുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാൻ കാരണമാകുന്നു. 

2. ഭക്ഷണം ഒഴിവാക്കുന്നതിന്റെ രണ്ടാമത്തെ വലിയ പോരായ്മ ശരീരത്തിന്റെ ഉപാപചയ നിരക്ക് കുറയ്ക്കുന്നു എന്നതാണ് . ഇത് ശരീരഭാരം വർദ്ധിപ്പിക്കും, അല്ലെങ്കിൽ ശരീരഭാരം കുറയ്ക്കാൻ ബുദ്ധിമുട്ടും ഉണ്ടാക്കാം. 

3. അത്താഴം ഒഴിവാക്കുന്നത് നിങ്ങളുടെ തലച്ചോറിന്റെ പ്രവർത്തനത്തെ മോശമായി ബാധിക്കും. ഇത് നിങ്ങളുടെ സ്ട്രെസ് ലെവലുകൾ വർദ്ധിപ്പിക്കും. ഇത് നിങ്ങളെ വിഷാദത്തിലാക്കും. 

4. അത്താഴം മാത്രമല്ല, ഏത് സമയത്തും ഏത് ഭക്ഷണവും ഒഴിവാക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. ഏറെ നേരം ഇങ്ങനെ ഭക്ഷണം കഴിക്കാതെ ഇരുന്നാൽ ശരീരം തളർന്നു തുടങ്ങും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.   

Trending News