ദഹനപ്രശ്നങ്ങൾക്ക് പരിഹാരം; പുതിനയില ചായ കുടിക്കാം

പുതിനയില ദഹന പ്രശ്നങ്ങൾ ഉള്ളവർക്ക് മികച്ചതാണ്.

Written by - Zee Malayalam News Desk | Last Updated : May 8, 2022, 03:34 PM IST
  • ദഹനപ്രക്രിയ മികച്ചതാക്കാൻ പുതിനയില ചായ കുടിക്കുന്നത് നല്ലതാണ്
  • പുതിന ചായ കുടിക്കുന്നത് വായിലെ ബാക്ടീരിയകളെ കൊല്ലുന്നതിനും വായ്നാറ്റം കുറയ്ക്കുന്നതിനും സഹായിക്കും
  • തൊണ്ടവേദനയ്ക്കും പുതിന ചായ ഉത്തമമാണ്
  • വായ്നാറ്റം, മോണയിൽ നിന്നുള്ള രക്തസ്രാവം എന്നിവയ്ക്ക് മികച്ച പ്രതിവിധിയാണ് പുതിന ചായ
ദഹനപ്രശ്നങ്ങൾക്ക് പരിഹാരം; പുതിനയില ചായ കുടിക്കാം

നിരവധി ഔഷധ​ഗുണങ്ങളുള്ള ഒന്നാണ് പുതിനയില. പുതിനയില കഴിക്കുന്നത് ഉമിനീർ ഗ്രന്ഥികളെ സജീവമാക്കാൻ സഹായിക്കുന്നു. ഇത് ദഹന എൻസൈമുകളുടെ സ്രവത്തെ ഉത്തേജിപ്പിക്കുകയും ദഹന പ്രക്രിയ വേഗത്തിലാക്കുകയും ചെയ്യും. വയറുവേദനയെ ശമിപ്പിക്കാനും ദഹനക്കേട്, വയറുവീക്കം എന്നിവ കുറയ്ക്കാനും സഹായിക്കുന്ന ആന്റിസെപ്റ്റിക്, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ പുതിനയിലുണ്ട്. പുതിനയില ദഹന പ്രശ്നങ്ങൾ ഉള്ളവർക്ക് മികച്ചതാണ്. പുതിനയിലയിൽ ധാരാളമായി ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി അടങ്ങിയ ഇവ പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും.

ദഹനപ്രക്രിയ മികച്ചതാക്കാൻ പുതിനയില ചായ കുടിക്കുന്നത് നല്ലതാണ്. പുതിനയില ചായ തയ്യാറാക്കാൻ ആദ്യം രണ്ട് ​ഗ്ലാസ് വെള്ളം നല്ല പോലെ തിളപ്പിക്കുക. വെള്ളം തിളച്ച് കഴിഞ്ഞാൽ അതിലേക്ക് ഒരു ടീസ്പൂൺ തേയില പൊടി ചേർക്കുക. ശേഷം അഞ്ച് പുതിനയില ചേർക്കുക. കുടിക്കുന്നതിന് പത്ത് മിനുട്ട് ഒരു ടീസ്പൂൺ തേനും ഒരു ടീസ്പൂൺ നാരങ്ങ നീരും ചേർത്ത് കുടിക്കാം. പുതിന ചായ കുടിക്കുന്നത് വായിലെ ബാക്ടീരിയകളെ കൊല്ലുന്നതിനും വായ്നാറ്റം കുറയ്ക്കുന്നതിനും സഹായിക്കും. തൊണ്ടവേദനയ്ക്കും പുതിന ചായ ഉത്തമമാണ്. വായ്നാറ്റം, മോണയിൽ നിന്നുള്ള രക്തസ്രാവം എന്നിവയ്ക്ക് മികച്ച പ്രതിവിധിയാണ് പുതിന ചായ.

ALSO READ: ഉണക്കമുന്തിരിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം; നിരവധിയാണ് ​ഗുണങ്ങൾ

ആന്റി ബാക്ടീരിയൽ ഗുണങ്ങളുള്ള പുതിനയിലക്ക് മുഖക്കുരുവിനെ തടയാനുള്ള കഴിവുണ്ടെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും പുതിനയില മികച്ചതാണ്. പുതിന പതിവായി കഴിക്കുന്നത് ആമാശയ ശുദ്ധീകരണത്തിനും ഉദരരോഗങ്ങൾക്കും നല്ലതാണ്. പുതിനയില കഴിക്കുന്നത് മൂത്രം നന്നായി പോകുന്നതിനും സഹായിക്കുന്നു. ആസ്തമ, അലർജി തുടങ്ങിയ രോ​ഗങ്ങൾക്ക് പ്രതിവിധിയായും പുതിന ഉപയോഗിക്കുന്നു. ആയുർവേദപ്രകാരം പുതിന ചെടിയുടെ മുഴുവൻ ഭാഗങ്ങളും ഔഷധയോഗ്യമാണ്. ജലദോഷം, ത്വക് രോഗങ്ങൾ എന്നിവയെ ചെറുക്കാനും പുതിനയില ഉപയോ​ഗിക്കുന്നു.

പുതിനയില് അടങ്ങിയിരിക്കുന്ന ദഹന എന്‍സൈമുകള്‍ ദഹന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനൊപ്പം ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ഈ എന്‍സൈമുകള്‍ പോഷകങ്ങൾ നന്നായി ആഗിരണം ചെയ്യാനും ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും സഹായിക്കും. ശരീരഭാരം കുറയ്ക്കുന്നതിനും ആരോഗ്യകരമായ ചര്‍മ്മത്തിനും പുതിന ചായ കുടിക്കുന്നത് നല്ലതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News