Viral Optical Illusion : കപ്പൽ നാവികന്റെ കാണാതായ വാൾ കണ്ടെത്താമോ? 30 സെക്കന്റുകൾ മാത്രമാണ് സമയം

Hidden Sword Optical Illusion : മികച്ച നിരീക്ഷണ പാടവം  ഉള്ളവർക്ക് മാത്രമേ ഈ വാൾ കണ്ടെത്താൻ സാധിക്കൂ. 

Written by - Zee Malayalam News Desk | Last Updated : Oct 22, 2022, 02:50 PM IST
  • ഇപ്പോൾ ഒരു ആർട്ടിസ്റ്റ് വരച്ച ഒരു പഴയ ചിത്രമാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
  • ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ കഴിയുന്ന തരം ചിത്രങ്ങളെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ അല്ലെങ്കിൽ വിഷ്വൽ ഇല്ല്യൂഷൻ ചിത്രങ്ങളെന്ന് പറയുന്നത്.
  • മികച്ച നിരീക്ഷണ പാടവം ഉള്ളവർക്ക് മാത്രമേ ഈ വാൾ കണ്ടെത്താൻ സാധിക്കൂ.
Viral Optical Illusion : കപ്പൽ നാവികന്റെ കാണാതായ വാൾ കണ്ടെത്താമോ? 30 സെക്കന്റുകൾ മാത്രമാണ് സമയം

ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ പലപ്പോഴും നമ്മളെ കുഴപ്പിക്കാറുണ്ട്. ഒരു ചിത്രത്തിൽ തന്നെ പല കാര്യങ്ങൾ ഒളിഞ്ഞിരിക്കും. ഒപ്റ്റിക്കൽ ഇല്യൂഷനെ വിഷ്വൽ ഇല്യൂഷൻ എന്നും പറയും.  . ഇല്ല്യൂഡേർ എന്ന വാക്കിൽ നിന്ന് ഉത്ഭവിച്ച വാക്കാണ് ഇല്ല്യൂഷൻ. പരിഹസിക്കുക അല്ലെങ്കിൽ കബളിപ്പിക്കുക എന്നതാണ് ഇല്ല്യൂഡേർ എന്ന വാക്കിന്റെ അർത്ഥം. മനസിനെ കളിപ്പിക്കുന്ന തരം ചിത്രങ്ങളാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ.  ഇത്തരം ചിത്രങ്ങൾ ആളുകളെ വളരെയധികം ആശയകുഴപ്പത്തിൽ ആക്കാറുണ്ട്. ഇത്തരം ചിത്രങ്ങളിലെ സമസ്യകൾ കണ്ടെത്തുകയെന്നത് ഒരേസമയം രസകരവും എന്നാൽ ആശയകുഴപ്പം സൃഷ്ടിക്കുന്നതുമാണ്. നിങ്ങൾക്ക് നിങ്ങളെ കുറിച്ച് അറിയാത്ത ചില കാര്യങ്ങൾ പോലും കണ്ടെത്താൻ ഇത്തരം ചിത്രങ്ങളിലൂടെ സാധിക്കാറുണ്ട്. ചിലപ്പോഴൊക്കെ മാനസിക ആരോഗ്യ വിദഗ്ദ്ധന്മാരും ഇതിനായി ഈ ചിത്രങ്ങൾ ഉപയോഗിക്കാറുണ്ട്.

ഇപ്പോൾ ഒരു ആർട്ടിസ്റ്റ് വരച്ച ഒരു പഴയ ചിത്രമാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ചിത്രത്തിൽ ഒരു കപ്പലും കപ്പലിലെ ഒരു ജോലിക്കാരനെയും നാവികനെയും കാണാം. ചിത്രത്തിൽ നാവികന് വാൾ കാണാനില്ല. എന്നാൽ ചിത്രത്തിൽ തന്നെ ഒളിപ്പിച്ചിട്ടുണ്ട്. 30 സെക്കന്റുകൾക്കുള്ളിൽ ഈ നാവികന്റെ വാൾ കണ്ടെത്താമോ? കണ്ടെത്താൻ കഴിയുമോയെന്ന് ശ്രമിച്ച് നോക്കൂ. മികച്ച നിരീക്ഷണ പാടവം  ഉള്ളവർക്ക് മാത്രമേ ഈ വാൾ കണ്ടെത്താൻ സാധിക്കൂ. ഒരു സൂചന തരാം  നാവികന്റെ ശരീരത്തിൽ തന്നെയാണ് ഈ വാൾ ഒളിച്ചിരിപ്പിക്കുന്നത്.

ALSO READ: Optical Illusion : നിങ്ങൾ ആളുകളെ പെട്ടെന്ന് വിശ്വസിക്കുന്നവരാണോ? ഉത്തരം ഈ ചിത്രം പറയും

വാൾ കാണാം 

Optical Illusion

ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ കഴിയുന്ന തരം ചിത്രങ്ങളെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ അല്ലെങ്കിൽ വിഷ്വൽ ഇല്ല്യൂഷൻ ചിത്രങ്ങളെന്ന് പറയുന്നത്. നിങ്ങളുടെ നിലവിലെ മൂഡ്, നിങ്ങൾ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നിങ്ങൾ ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും. കൂടാതെ ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശ ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങിയ നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ചിത്രത്തെ കുറിച്ച് മിഥ്യാധാരണകൾ നമ്മുടെ തലച്ചോറിൽ ഉണ്ടാകും. ഇത്തരം ചിത്രങ്ങൾ ഉള്ള ചില കാര്യങ്ങൾ നിങ്ങൾ കാണാതിരിക്കുകയും, ഇല്ലാത്ത ചില കാര്യങ്ങൾ ചിലപ്പോൾ കാണുകയും ചെയ്യും. ദിവസം നിരവധി ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. ഇത്തരം ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചിത്രങ്ങൾ ആളുകളെ കുഴക്കാറുമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News