Optical Illusion: മറഞ്ഞിരിക്കുന്ന മുതലയെ കണ്ടെത്താമോ? നിങ്ങൾ ജീനിയസാണെങ്കിൽ 13 സെക്കൻഡിൽ സാധിക്കും

Optical Illusion: ഒരാളുടെ നിരീക്ഷണ കഴിവുകൾ എത്രത്തോളം ഉണ്ടെന്ന് പരീക്ഷിക്കാൻ സഹായിക്കുന്ന ഏറ്റവും എളുപ്പമുള്ള മാർ​ഗമാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ടെസ്റ്റ്.  

Written by - Zee Malayalam News Desk | Last Updated : Nov 30, 2022, 09:14 AM IST
  • ചിത്രത്തിൽ ഒരു മുതലയും മറഞ്ഞിരിപ്പുണ്ട്.
  • ഈ മറഞ്ഞിരിക്കുന്ന മുതലയെ കണ്ടെത്തുകയെന്നതാണ് നിങ്ങൾക്കുള്ള ടാസ്ക്.
  • അതും 13 സെക്കൻഡിനുള്ളിൽ കണ്ടെത്തണം.
Optical Illusion: മറഞ്ഞിരിക്കുന്ന മുതലയെ കണ്ടെത്താമോ? നിങ്ങൾ ജീനിയസാണെങ്കിൽ 13 സെക്കൻഡിൽ സാധിക്കും

മനുഷ്യ മനസിനെ കബളിപ്പിക്കുന്ന അല്ലെങ്കിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചിത്രങ്ങളെയാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളെന്ന് പറയുന്നത്. വിഷ്വൽ ഇല്യൂഷൻ എന്നും ഈ ചിത്രങ്ങളെ പറയും. ഇത്തരം ചിത്രങ്ങളിൽ ഒരുപാട് സമസ്യകൾ ഒളിഞ്ഞിരിപ്പുണ്ട്. ഇവ കണ്ടെത്തുന്നത് ഒരുപാട് പേർക്ക് ഇഷ്ടമുള്ള കാര്യമാണ്. നമ്മുടെ ഏകാ​ഗ്രത കൂടാൻ സഹായിക്കുന്നവയാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ. ഒരാളുടെ വ്യക്തിത്വം പോലും കണ്ടെത്താൻ ഈ ചിത്രങ്ങൾ സഹായിക്കും. അത് കൊണ്ട് തന്നെ ആളുകളുടെ സ്വഭാവം മനസിലാക്കാൻ പലപ്പോഴും സൈക്കോളജിസ്റ്റുകളും ഇത്തരം ചിത്രങ്ങൾ ഉപയോഗിക്കാറുണ്ട്. അത്തരത്തിലുള്ള ഒരു ചിത്രമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഇടം നേടിയിരിക്കുന്നത്.

ഒരു പിക്നിക് അവസരത്തിൽ എടുത്ത ചിത്രമാണിതെന്നാണ് വ്യക്തമാകുന്നത്. അതിൽ കുറെയധികം ഭക്ഷണങ്ങൾ വിളമ്പി വെച്ചിരിക്കുന്നതും കാണാൻ കഴിയും. ഈ ചിത്രത്തിൽ ഭക്ഷണങ്ങൾ കൂടാതെ മറ്റൊന്ന് കൂടിയുണ്ട്. അതെ, ചിത്രത്തിൽ ഒരു മുതലയും മറഞ്ഞിരിപ്പുണ്ട്. ഈ മറഞ്ഞിരിക്കുന്ന മുതലയെ കണ്ടെത്തുകയെന്നതാണ് നിങ്ങൾക്കുള്ള ടാസ്ക്. അതും 13 സെക്കൻഡിനുള്ളിൽ കണ്ടെത്തണം. മികച്ച നിരീക്ഷപാടവമുള്ള ഒരാൾക്ക് മാത്രമേ 13 സെക്കൻഡിനുള്ളിൽ ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രത്തിൽ നിന്നും മുതലയെ കണ്ടെത്താൻ കഴിയൂ. 

Also Read: Optical Illusion : ഈ ചിത്രത്തിൽ നിങ്ങൾ ആദ്യം കണ്ടത് എന്ത്? അത് നിങ്ങളുടെ സ്വഭാവം വ്യക്തമാക്കും

 

ചിത്രത്തിൽ ശ്രദ്ധിച്ച് നോക്കിയാൽ ചിലപ്പോൾ കാണാൻ കഴിഞ്ഞേക്കും. ഇല്ലെങ്കിൽ ഒരു സൂചന നൽകാം. പാലത്തിനടുത്തായാണ് മുതലയുള്ളത്. ഇപ്പോൾ കണ്ടെത്തിയില്ലേ? 

ഇല്ലെങ്കിൽ മുതലയെ അടയാളപ്പെടുത്തിയ ചിത്രം നിങ്ങൾക്കായി ചുവടെ കൊടുക്കുന്നു. പാലത്തിനും ജലാശയത്തിനും സമീപത്താണ് മുതലയെ കാണാൻ കഴിയുക. 

ഇതുപോലുള്ള ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ നിങ്ങളുടെ നിരീക്ഷണ കഴിവുകളും ബുദ്ധിശക്തിയും പരീക്ഷിക്കുന്നതിനുള്ള ഒരു മാർഗമാണ്. തലച്ചോറിനെ കബളിപ്പിക്കുകയും കാര്യങ്ങൾ നിരീക്ഷിക്കാനുള്ള ഒരാളുടെ കഴിവ് പരീക്ഷിക്കുകയും ചെയ്യുന്ന ചിത്രങ്ങളാണ് ഒപ്റ്റിക്കൽ ഇല്യൂഷനുകൾ. കോഗ്നിറ്റീവ്, ഫിസിയോളജിക്കൽ, ലിറ്ററൽ വിഷ്വൽ എന്നിങ്ങനെ മൂന്ന് വിഭാ​ഗങ്ങളാണ് ഒപ്റ്റിക്കൽ ഇല്യൂഷനുകൾ. ഒപ്റ്റിക്കൽ ഇല്യൂഷൻ ചലഞ്ചുകളുടെ പതിവ് പരിശീലനം ഏകാഗ്രത കൂട്ടുന്നതിനും നിരീക്ഷണ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News