കൊളസ്ട്രോൾ പ്രശ്‌നമുള്ളവർ പൊതുവെ എണ്ണ കലർന്ന ഫാസ്റ്റ് ഫുഡും ജങ്ക് ഫുഡും കഴിക്കരുത്. അവയ്ക്ക് പകരം നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുക. ഇന്ന് ഞങ്ങൾ നിങ്ങൾക്ക് ചില സൂപ്പർ പാനീയങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ആണ് ഇവിടെ നൽകുന്നുത്. അവ കഴിക്കുന്നതിലൂടെ നിങ്ങളുടെ ചീത്ത കൊളസ്ട്രോൾ പ്രശ്നത്തിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം ലഭിക്കും.
ഗ്രീൻ ടീ
ഗ്രീൻ ടീയിൽ കാറ്റെച്ചിൻ, എപിഗല്ലോകാറ്റെച്ചിൻ ഗാലേറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്, കൂടാതെ ആന്റിഓക്‌സിഡന്റ് ഗുണങ്ങളാൽ സമ്പുഷ്ടവുമാണ്. ഇത് ദിവസവും രണ്ട് നേരം കഴിയ്ക്കണം.ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു.
ഓട്സ്
പ്രഭാതഭക്ഷണത്തിന് ഓട്സ് പാൽ കഴിക്കുന്നത് ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. ഇതിലെ ബീറ്റാ-ഗ്ലൂക്കൻ പിത്തരസം ലവണങ്ങളുമായി ചേർന്ന് കുടലിൽ ഒരു ജെൽ പോലെയുള്ള പാളി ഉണ്ടാക്കുന്നു, ഇത് കൊളസ്ട്രോൾ ആഗിരണം ചെയ്യാൻ സഹായിക്കുന്നു.
തക്കാളി
വെള്ളത്തിന്റെ അംശം കൂടുതലായതിനാൽ വേനൽക്കാലത്ത് തക്കാളി കഴിക്കുന്നത് നല്ലതാണ്. കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്ന ലൈക്കോപീൻ എന്ന ആന്റിഓക്‌സിഡന്റിൻറെ സമ്പന്നമായ ഉറവിടമാണിത്. ഇതിലെ നാരുകൾ ഉയർന്ന കൊളസ്ട്രോൾ നിയന്ത്രണത്തിലാക്കുന്നു. അതുകൊണ്ട് തക്കാളി ജ്യൂസ് പതിവായി കുടിക്കുക.
സോയ പാൽ
സോയ പാൽ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. കാരണം ഇതിന് കൊളസ്‌ട്രോളിന്റെ അളവ് നിലനിർത്താനുള്ള കഴിവുണ്ട്. ഇത് ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...