World Alzheimer's Day: പോഷകാഹാരങ്ങൾ കഴിക്കുന്നത് അൽഷിമേഴ്സ് സാധ്യത കുറയ്ക്കുമോ?

World Alzheimers Day: പുകവലി ഒഴിവാക്കുക, വ്യായാമം ചെയ്യുക, മദ്യപാനം കുറയ്ക്കുക അല്ലെങ്കിൽ ഒഴിവാക്കുക, മിതമായ ഉറക്കം ശീലമാക്കുക, ആരോ​ഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക എന്നിവ അൽഷിമേഴ്സ് വരാനുള്ള സാധ്യത കുറയ്ക്കും.

Written by - Zee Malayalam News Desk | Last Updated : Sep 21, 2022, 11:46 AM IST
  • ആശങ്കാജനകമായ മറ്റൊരു പഠനം പറയുന്നത് 65 വയസിന് മുകളിലുള്ള മുതിർന്നവർക്ക് കോവിഡ് ബാധിച്ചതിന് ശേഷം അൽഷിമേഴ്സ് വരാനുള്ള സാധ്യത കൂടുതലാണെന്നാണ്
  • ജീവിതശൈലി മാറ്റങ്ങൾ, പ്രത്യേകിച്ച് ഭക്ഷണക്രമം, തലച്ചോറിന്റെ പ്രവർത്തനം സംരക്ഷിക്കുന്നതിൽ അത്യന്താപേക്ഷിതമാണ്
  • സെപ്തംബർ 21ന് ലോക അൽഷിമേഴ്‌സ് ദിനമായി ആചരിക്കുകയാണ്
World Alzheimer's Day: പോഷകാഹാരങ്ങൾ കഴിക്കുന്നത് അൽഷിമേഴ്സ് സാധ്യത കുറയ്ക്കുമോ?

ലോക അൽഷിമേഴ്‌സ് ദിനം 2022: നാം കഴിക്കുന്ന ഭക്ഷണങ്ങൾ നമ്മുടെ പിന്നീടുള്ള ജീവിതത്തിൽ വൈജ്ഞാനിക പ്രവർത്തനത്തെ നേരിട്ട് ബാധിക്കും. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നത് അൽഷിമേഴ്‌സ് രോഗത്തിനും അനുബന്ധ ഡിമെൻഷ്യയും ഉണ്ടാകാനുള്ള സാധ്യത 11 ശതമാനം മുതൽ 25 ശതമാനം വരെ കുറയ്ക്കുന്നതായി ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. പുകവലി ഒഴിവാക്കുക, വ്യായാമം ചെയ്യുക, മദ്യപാനം കുറയ്ക്കുക അല്ലെങ്കിൽ ഒഴിവാക്കുക, മിതമായ ഉറക്കം ശീലമാക്കുക, ആരോ​ഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക എന്നിവ അൽഷിമേഴ്സ് വരാനുള്ള സാധ്യത കുറയ്ക്കും.

ആശങ്കാജനകമായ മറ്റൊരു പഠനം പറയുന്നത് 65 വയസിന് മുകളിലുള്ള മുതിർന്നവർക്ക് കോവിഡ് ബാധിച്ചതിന് ശേഷം അൽഷിമേഴ്സ് വരാനുള്ള സാധ്യത കൂടുതലാണെന്നാണ്. ജീവിതശൈലി മാറ്റങ്ങൾ, പ്രത്യേകിച്ച് ഭക്ഷണക്രമം, തലച്ചോറിന്റെ പ്രവർത്തനം സംരക്ഷിക്കുന്നതിൽ അത്യന്താപേക്ഷിതമാണ്. സെപ്തംബർ 21ന് ലോക അൽഷിമേഴ്‌സ് ദിനമായി ആചരിക്കുകയാണ്. അൽഷിമേഴ്‌സ് രോഗം എന്താണെന്നും മാറ്റാനാവാത്ത ഈ രോഗം വരുന്നത് തടയാൻ പോഷകാഹാരം എങ്ങനെ സഹായിക്കുമെന്നും നോക്കാം.

അൽഷിമേഴ്സ് രോഗം തടയാൻ പോഷകാഹാരം എത്രത്തോളം സഹായിക്കുന്നു?

മെഡിറ്ററേനിയൻ ഭക്ഷണക്രമം: മെഡിറ്ററേനിയൻ ഭക്ഷണക്രമം ഡിമെൻഷ്യയിൽ നിന്നും മറവി രോ​ഗങ്ങളിൽ നിന്നും സംരക്ഷിക്കും പയർവർഗ്ഗങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പഴങ്ങൾ, മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ, മത്സ്യം എന്നിവ കൂടുതലായി കഴിക്കുന്ന ഭക്ഷണരീതി തലച്ചോറിലെ മറവി രോ​ഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു. ഈ ഭക്ഷണങ്ങൾ തലച്ചോറിന്റെ പ്രവർത്തനങ്ങളെ മികച്ചതായി നിലനിർത്താൻ സഹായിക്കുന്നു.

കലോറി ഉപഭോഗം നിയന്ത്രിക്കുക: അൽഷിമേഴ്‌സ് രോഗമുള്ള രോഗികൾക്ക് ഉയർന്ന അളവിൽ ബീറ്റാ-അമിലോയ്ഡ് പെപ്റ്റൈഡുകൾ ഉണ്ട്, ഇത് തലച്ചോറിൽ പ്ലാക്ക് അടിഞ്ഞുകൂടാൻ പ്രേരിപ്പിക്കുന്നു. ഗവേഷണമനുസരിച്ച്, പ്രധാനമായും കുറഞ്ഞ കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങളെ അടിസ്ഥാനമാക്കിയുള്ള ഭക്ഷണ കലോറി നിയന്ത്രണം, തലച്ചോറിലെ ബീറ്റാ-അമിലോയ്ഡ് പെപ്റ്റൈഡുകൾ കുറയ്ക്കും. ബീറ്റാ-അമിലോയിഡ് പെപ്റ്റൈഡുകളുടെ അളവ് വർധിപ്പിക്കുന്നതിന് പൂരിത കൊഴുപ്പിനെ അടിസ്ഥാനമാക്കിയുള്ള ഉയർന്ന കലോറി ഭക്ഷണക്രമമാണ്. അതിനാൽ കലോറി കുറഞ്ഞ ഭക്ഷണങ്ങൾ തെര‍ഞ്ഞെടുക്കുന്നത് ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും.

ALSO READ: World Alzheimer's Day: മാഞ്ഞുപോകുന്ന ഓർമ്മകൾ... ഇന്ന് ലോക അൽഷിമേഴ്സ് ദിനം; അൽഷിമേഴ്സിന്റെ ലക്ഷണങ്ങൾ ഇവയാണ്

സംസ്കരിച്ച മാംസ ഉപഭോഗം ഡിമെൻഷ്യയുടെ അപകടസാധ്യത ഉയർത്തിയേക്കാം: ലോകമെമ്പാടും ഏകദേശം 50 ദശലക്ഷം ഡിമെൻഷ്യ കേസുകൾ ഉണ്ട്. ഓരോ വർഷവും 10 ദശലക്ഷം പുതിയ കേസുകൾ തിരിച്ചറിയപ്പെടുന്നു. അൽഷിമേഴ്സ് രോ​ഗങ്ങളിൽ 50 ശതമാനം മുതൽ 70 ശതമാനം വരെ കേസുകളാണ് വർധിക്കുന്നത്. മാംസ ഉപഭോഗവും ഡിമെൻഷ്യയും തമ്മിൽ പരസ്പര ബന്ധമുണ്ടെന്ന് ഗവേഷകർ കണ്ടെത്തി. പ്രതിദിനം 25 ഗ്രാം സംസ്കരിച്ച മാംസം കഴിക്കുന്നത് ഡിമെൻഷ്യ ഉണ്ടാകാൻ 44 ശതമാനം സാധ്യത വർധിപ്പിക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു.

ചീസും വൈനും മിതമായ അളവിൽ കഴിക്കാം: ചീസ് കഴിക്കുന്നത് പ്രായവുമായി ബന്ധപ്പെട്ട മറവി പ്രശ്നങ്ങളിൽ നിന്ന് സംരക്ഷിക്കുന്ന മികച്ച ഭക്ഷണമാണെന്ന് പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ചെറിയ അളവിൽ വൈൻ കുടിക്കുന്നതും മറവി രോ​ഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

ഉപ്പിന്റെ ഉപയോ​ഗം കുറയ്ക്കുക: അമിതമായ ഉപ്പ് ഉപഭോഗം അനാരോഗ്യകരമാണ്. അൽഷിമേഴ്‌സ് രോഗത്തിന് ഇതിനകം തന്നെ അപകടസാധ്യതയുള്ള ആളുകൾ ഭക്ഷണത്തിൽ ഉപ്പ് ചേർക്കുന്നതിന്റെ അളവ് നിയന്ത്രിക്കണം. ഉപ്പിന്റെ അമിതമായ ഉപയോ​ഗം തലച്ചോറിലേക്കുള്ള രക്ത വിതരണം കുറയ്ക്കുന്നു.

പച്ച ഇലക്കറികൾ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുക: ചീര പോലുള്ള ഇലക്കറികൾ ദിവസേന കഴിക്കുന്നത് പ്രായവുമായി ബന്ധപ്പെട്ട ഓർമ്മ നഷ്ടത്തിന്റെ നിരക്കുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇലക്കറികളും പച്ചക്കറികളും ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുന്നത് ഓർമ്മശക്തി വർധിപ്പിക്കുന്നതിന് സഹായിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News