Coconut For Weight Loss: ഇന്ന് ലോക നാളികേര ദിനം; ശരീരഭാരം കുറയ്ക്കാൻ നാളികേരം എങ്ങനെ സഹായിക്കുമെന്നറിയാം

World Coconut Day 2023: ആരോഗ്യകരമായ പഴങ്ങളിൽ പ്രധാനപ്പെട്ടതാണ് നാളികേരം. ഈ ഉഷ്ണമേഖലാ പഴത്തിന്റെ ഗുണങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും സെപ്റ്റംബർ രണ്ടിന് ലോക നാളികേര ദിനമായി ആചരിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Sep 2, 2023, 03:09 PM IST
  • ആരോഗ്യകരമായ പഴങ്ങളിൽ പ്രധാനപ്പെട്ടതാണ് നാളികേരം
  • ഈ ഉഷ്ണമേഖലാ പഴത്തിന്റെ ഗുണങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും സെപ്റ്റംബർ രണ്ടിന് ലോക നാളികേര ദിനമായി ആചരിക്കുന്നു
  • കർണാടക, കേരളം, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങൾ നാളികേരത്തിന്റെ ഉത്പാദനത്തിലും ഉപഭോ​ഗത്തിലും മുൻപന്തിയിലാണ്
Coconut For Weight Loss: ഇന്ന് ലോക നാളികേര ദിനം; ശരീരഭാരം കുറയ്ക്കാൻ നാളികേരം എങ്ങനെ സഹായിക്കുമെന്നറിയാം

പഴങ്ങൾ, പാനീയങ്ങൾ, പച്ചക്കറികൾ എന്നിവ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് സഹായകമാകുന്ന വിവിധ ഭക്ഷണരീതികളാണ്. വ്യത്യസ്ത ആളുകൾക്ക് ഇവ വ്യത്യസ്ത രീതിയിലാണ് സഹായകമാകുക. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ എന്ത് കഴിക്കണം, എന്ത് കഴിക്കരുത് എന്നത് പ്രധാനമാണ്.

ആരോഗ്യകരമായ പഴങ്ങളിൽ പ്രധാനപ്പെട്ടതാണ് നാളികേരം. ഈ ഉഷ്ണമേഖലാ പഴത്തിന്റെ ഗുണങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും സെപ്റ്റംബർ രണ്ടിന് ലോക നാളികേര ദിനമായി ആചരിക്കുന്നു. കർണാടക, കേരളം, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങൾ നാളികേരത്തിന്റെ ഉത്പാദനത്തിലും ഉപഭോ​ഗത്തിലും മുൻപന്തിയിലാണ്.

ഈ ഉഷ്ണമേഖലാ പഴം തീർച്ചയായും നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ളതാണ്. കൂടാതെ, ശരീരഭാരം കുറയ്ക്കാനുള്ള മികച്ച ഭക്ഷണമാണ് നാളികേരം. ഇത് വിവിധ ഔഷധ ആവശ്യങ്ങൾക്കും ഉപയോ​ഗിക്കുന്നു. ടൈഫോയ്ഡ്, ഫ്ലൂ തുടങ്ങിയ തുടങ്ങിയ രോഗങ്ങളിൽ നിന്ന് മുക്തി നേടാൻ ഇത് മികച്ചതാണ്. ശരീരഭാരം കുറയ്ക്കാൻ നാളികേരം എങ്ങനെ സഹായിക്കുമെന്ന് നോക്കാം.

ശരീരഭാരം കുറയ്ക്കാൻ തേങ്ങയുടെ അഞ്ച് ഗുണങ്ങൾ

കലോറി കുറവ്: ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഒരു നിയമം കൂടുതൽ കലോറി കത്തിക്കുകയും കലോറി ഉപഭോ​ഗം കുറയ്ക്കുകയും ചെയ്യുക എന്നതാണ്. തേങ്ങാവെള്ളത്തിന് കലോറി കുറവാണ്, മാത്രമല്ല ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണക്രമത്തിൽ ചേർക്കാനുള്ള ഉന്മേഷദായകമായ പാനീയവുമാണ്.

പോഷകങ്ങൾ നിറഞ്ഞത്: തേങ്ങാവെള്ളം പോഷകങ്ങളും ധാതുക്കളും നിറഞ്ഞതാണ്. ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്ന എൻസൈമുകളും ഇലക്ട്രോലൈറ്റുകളും നാളികേര വെള്ളത്തിൽ അടങ്ങിയിട്ടുണ്ട്.

ALSO READ: Pista Benefits: പ്രമേഹം മുതൽ കുടലിന്റെ ആരോ​ഗ്യം മികച്ചതാക്കുന്നത് വരെ; പിസ്ത നൽകും നിരവധി ​ഗുണങ്ങൾ

നാരുകളാൽ സമ്പന്നം: ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്ന ലയിക്കുന്ന നാരുകൾ തേങ്ങയിലുണ്ട്. ഇത് വയർ ദീർഘനേരം നിറഞ്ഞിരിക്കുന്നതായി തോന്നാൻ സഹായിക്കുന്നു.

വിശപ്പ് കുറയ്ക്കുന്നു: തേങ്ങയിൽ ഇടത്തരം ചെയിൻ ട്രൈഗ്ലിസറൈഡ് കൊഴുപ്പ് ഉണ്ടെന്ന് പറയപ്പെടുന്നു. ഇത് ഭക്ഷണ ആസക്തി കുറയ്ക്കാനും നിങ്ങളെ വിശപ്പ് തോന്നാതെ നിലനിർത്താനും സഹായിക്കുന്നു.

മെറ്റബോളിസം മെച്ചപ്പെടുത്തുന്നു: രാസവിനിമയം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന എൻസൈമുകൾ, പൊട്ടാസ്യം, മറ്റ് പോഷകങ്ങൾ എന്നിവ നാളികേരത്തിൽ അടങ്ങിയിരിക്കുന്നു. കൂടാതെ, കൂടുതൽ കലോറി കത്തിക്കാനും ഇത് സഹായിക്കുന്നു.

ബയോ എൻസൈമുകൾ: ശരീരഭാരം കുറയ്ക്കാൻ നാളികേരത്തെ അനുയോജ്യമാക്കുന്ന മറ്റൊരു കാരണം, ഉപാപചയ ആരോഗ്യം വർദ്ധിപ്പിക്കുന്ന ദഹനം സുഗമമാക്കാൻ സഹായിക്കുന്ന എൻസൈമുകൾ അതിലുണ്ട് എന്നതാണ്. ഇത് കൂടുതൽ വേഗത്തിൽ കൊഴുപ്പ് കത്തിക്കാൻ സഹായിക്കുന്നു.

ഇവ കൂടാതെ, ശരീരത്തിൽ ജലാംശം നിലനിർത്താനും ആന്റി ഓക്സിഡന്റ് ഗുണങ്ങൾക്കും മറ്റും തേങ്ങ നല്ലതാണ്. അതിനാൽ, ശരീരഭാരം കുറയ്ക്കാൻ തേങ്ങ മികച്ചതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News