World Kidney Day 2022: വൃക്കയുടെ ആരോഗ്യം സംരക്ഷിക്കാൻ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

ലോകമെമ്പാടുമുള്ള ആളുകൾ ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് വൃക്കരോഗം .

Written by - Zee Malayalam News Desk | Last Updated : Mar 10, 2022, 12:02 PM IST
  • വൃക്കകളുടെ പ്രധാന്യത്തെക്കുറിച്ച് അവബോധം വളർത്തുകയെന്ന ലക്ഷ്യവുമായാണ് ലോക വൃക്ക ദിനം ആചരിക്കുന്നത്.
  • 2006 മുതലാണ് ആഗോളതലത്തിൽ വൃക്ക ദിനം ആചരിച്ചുവരുന്നത്.
  • ലോകമെമ്പാടുമുള്ള ആളുകൾ ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് വൃക്കരോഗം .
World Kidney Day 2022:  വൃക്കയുടെ ആരോഗ്യം സംരക്ഷിക്കാൻ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

ലക്ഷ്യവുമായാണ് ലോക വൃക്ക ദിനം ആചരിക്കുന്നത്.  2006 മുതലാണ് ആഗോളതലത്തിൽ വൃക്ക ദിനം ആചരിച്ചുവരുന്നത്. ലോകമെമ്പാടുമുള്ള ആളുകൾ ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് വൃക്കരോഗം .വൃക്ക രോഗം നിശബ്ദ കൊലയാളിയാണെന്ന് പലർക്കും അറിയില്ല . കൃത്യമായ സമയത്ത് രോഗം നിർണയിക്കപ്പെടുന്നില്ല എന്നതും ആശങ്ക വർധിപ്പിക്കുന്നു. വൃക്കയുടെ ആരോഗ്യം സംരക്ഷിക്കാൻ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

വ്യായാമം ചെയ്യുക

സ്ഥിരമായി വ്യായാമം ചെയ്യുന്നത് വൃക്കകളുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ക്രോണിക് കിഡ്നി ഡിസീസ് ഉണ്ടക്കാനുള്ള സാധ്യത കുറയ്ക്കാൻ വ്യായാമത്തിന് സാധിക്കും. നടത്തം, ഓട്ടം, സൈക്ലിംഗ്, ഡാൻസ് ഇവയൊക്കെ ആരോഗ്യത്തിന് ഗുണകരമാണ്. നിങ്ങൾക്ക് ഇഷ്ടപ്പെട്ട വ്യായാമം ചെയ്യുന്നതാണ് നല്ലത്.

പ്രമേഹം നിയന്ത്രിക്കുക

ഉയർന്ന പ്രമേഹമുള്ളവർക്ക് വൃക്ക രോഗം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. കോശങ്ങൾക്ക് നിങ്ങളുടെ രക്തത്തിലെ ഗ്ലൂക്കോസ്  ഉപയോഗിക്കാൻ കഴിയാതെ വരുമ്പോൾ, നിങ്ങളുടെ രക്തം ഫിൽട്ടർ ചെയ്യാൻ വൃക്കകൾ കൂടുതൽ പ്രയത്നിക്കേണ്ട അവസ്ഥയുണ്ടാകും. ഇത് വൃക്കയുടെ ആരോഗ്യം നശിപ്പിക്കുകയും മരണത്തിന് വരെ കാരണമാകുകയും ചെയ്യും.

ALSO READ: World Kidney Day 2022: കാത്ത് വെക്കണം പൊന്ന് പോലെ, ഇന്ന് ലോക വൃക്ക ദിനം

രക്തസമ്മർദ്ദം നിയന്ത്രിക്കുക

രക്തസമ്മർദ്ദം മൂലം വൃക്ക രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർധിക്കും. പ്രമേഹം, ഹൃദ്രോഗം, കൊളസ്ട്രോൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്കൊപ്പം ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകുകയാണെങ്കിൽ അത് ആരോഗ്യത്തെ അതിരൂക്ഷമായി ബാധിക്കും. സാധാരണയായി ഒരാളുടെ രക്തസമ്മർദ്ദം 120/80 ആണ്. 139/89 വരെ രക്തസമ്മർദ്ദം ഉയരുകയാണെങ്കിൽ ജീവിതശൈലിയിലെ മാറ്റങ്ങൾ കൊണ്ട് ഇത് നിയ്രന്തിക്കാം.

ധാരാളം വെള്ളം കുടിക്കുക

ധാരാളം വെള്ളം കുടിക്കുന്നത് വൃക്കയുടെ ആരോഗ്യത്തിന് പ്രധാനമാണ്. ഒരു ദിവസം ഏറ്റവും കുറഞ്ഞത് 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.സ്ഥിരമായി ധാരാളം വെള്ളം കുടിക്കുന്നത് വൃക്കയുടെ ആരോഗ്യത്തെ സംരക്ഷിക്കാൻ സഹായിക്കും. ഒരു ദിവസം 2 ലിറ്റർ വെള്ളമെങ്കിലും കുടിക്കണം. കൂടാതെ മറ്റ് ആരോഗ്യ പ്രശ്‍നങ്ങളിൽ നിന്നും, കാലാവസ്ഥ മാറ്റങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാനുമൊക്കെ ഇത് സഹായിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News