World Mental Health Day : ലോക മാനസികാരോഗ്യ ദിനം; വിഷാദ രോഗത്തെ കുറിച്ച് അറിയേണ്ടതെല്ലാം

അസമത്വ ലോകത്തെ മാനസികാരോഗ്യം എന്നതാണ് ഈ വർഷത്തെ ലോക മാനസികാരോഗ്യ ദിനത്തിന്റെ തീം. 

Written by - Zee Malayalam News Desk | Last Updated : Oct 9, 2022, 06:40 PM IST
  • ആഗോളതലത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം വർധിപ്പിക്കാനാണ് ഈ ദിനം ആചരിക്കുന്നത്.
  • അസമത്വ ലോകത്തെ മാനസികാരോഗ്യം എന്നതാണ് ഈ വർഷത്തെ ലോക മാനസികാരോഗ്യ ദിനത്തിന്റെ തീം.
  • ഒരു മനുഷ്യന്റെ ചിന്തകളെയും, പ്രവർത്തികളെയും സ്വാധീനിക്കുന്ന ഒരു മാനസികാവസ്ഥയാണ് വിഷാദം.
World Mental Health Day : ലോക മാനസികാരോഗ്യ ദിനം; വിഷാദ രോഗത്തെ കുറിച്ച് അറിയേണ്ടതെല്ലാം

ഒക്ടോബർ 10  ലോക മാനസികാരോഗ്യ ദിനമാണ്. ആഗോളതലത്തിൽ മാനസികാരോഗ്യത്തിന്റെ  പ്രാധാന്യത്തെ കുറിച്ച് അവബോധം വർധിപ്പിക്കാനാണ് ഈ ദിനം ആചരിക്കുന്നത്. അസമത്വ ലോകത്തെ മാനസികാരോഗ്യം എന്നതാണ് ഈ വർഷത്തെ ലോക മാനസികാരോഗ്യ ദിനത്തിന്റെ തീം. ഇപ്പോൾ സർവ്വസാധാരണയായി കണ്ടുവരുന്ന ഒരു മാനസികാരോഗ്യ പ്രശ്നമാണ് വിഷാദരോഗം. പലപ്പോഴും വിഷാദ രോഗത്തെ കുറിച്ച് അവബോധം ഇല്ലാത്തതും  പ്രശ്‌നം രൂക്ഷമാക്കാറുണ്ട്.

ഒരു മനുഷ്യന്റെ ചിന്തകളെയും, പ്രവർത്തികളെയും സ്വാധീനിക്കുന്ന ഒരു മാനസികാവസ്ഥയാണ് വിഷാദം. ഈ പ്രശ്‌നം ഉള്ളവർക്ക് വിഷമം, ദേഷ്യം, നഷ്ടബോധം എന്നിവയൊക്കെ അധികമായി തോന്നാറുണ്ട്, മാത്രമല്ല ഇതൊക്കെ അവരുടെ ദൈന്യദിന ജീവിതത്തെ സാരമായി ബാധിക്കുകയും ചെയ്യാറുണ്ട്. ഇത് ഓരോ വ്യക്തികളെയും വിവിധ രീതികളിലാണ് ബാധിക്കുന്നത്. ചിലർക്ക് ജോലി ചെയ്യാൻ സാധിക്കാതെ വരും ചിലർക്ക് ചെയ്യുന്ന ജോലി അളവ് കുറയും. ചിലരിൽ അത് ബന്ധങ്ങളെയാകും ബാധിക്കുക, മറ്റു ചിലർക്ക് വിവിധ അസുഖങ്ങളും ഉണ്ടാകാറുണ്ട്. ചിലരിൽ  സന്ധിവാതം, ആസ്ത്മ, ഹൃദയ സംബന്ധമായ അസുഖം, കാൻസർ, പ്രമേഹം, അമിതവണ്ണം എന്നീ രോഗങ്ങൾ വിഷാദം മൂലം രൂക്ഷമാകും.

ALSO READ: Dandruff Remedies: മുടിയിൽ എണ്ണ തേക്കുന്നത് താരൻ വർദ്ധിപ്പിക്കുമോ?

സെന്റർ ഓഫ് ഡിസീസ് കണ്ട്രോൾ ആൻറ് പ്രിവൻഷന്റെ റിപ്പോർട്ടുകൾ പ്രകാരം പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് വിഷാദ രോഗം കൂടുതലായി കണ്ട് വരുന്നത്. എന്നാൽ അങ്ങനെയല്ല പുരുഷന്മാരിലെ വിഷാദ രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടാത്തതാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. സോഷ്യൽ, ബയോളോജിക്കൽ ഘടകങ്ങളാണ് പുരുഷന്മാരിലെ വിഷാദരോഗം കണ്ടെത്താനും ചികിത്സിക്കാനും  ബുദ്ധിമുട്ടുള്ളതായി തീർക്കുന്നത്. സംസ്കാരങ്ങൾ അനുസരിച്ച് ഇത്തരം വികാരങ്ങളെ പുറത്ത് കാണിക്കാതെ അടക്കി വെക്കുന്നതാണ് ആണത്വം എന്ന് കരുതുന്നവരും കുറവല്ല. ഇതും ഈ രോഗം കണ്ടെത്തുന്നതിൽ ഒരു വലിയ വെല്ലുവിളിയാണ്. 

എന്തൊക്കെയാണ് രോഗലക്ഷണങ്ങൾ?

സ്ത്രീകൾ

വിഷാദം ഉള്ള സ്ത്രീകളിൽ സാധാരണയായി  കോപവും ക്ഷോഭവും  അധികമായി കാണാറുണ്ട്. ഇവരുടെ വികാരങ്ങൾ മാറിമറിഞ്ഞ് വരാറുണ്ട്. പ്രധാനയും ഇവരിൽ സങ്കടമോ നിരാശയോ ഉത്ക്കണ്ഠയോ ആണ് കാണുന്നത്. ജോലി ചെയ്യാനുള്ള വിമുഖത, സാമൂഹിക പരിപാടികളിൽ പങ്കെടുക്കാനുള്ള വിമുഖത എന്നിവയും വിഷാദത്തിന്റെ  ലക്ഷങ്ങളാണ് .തിരിച്ചറിയാനുള്ള കഴിവും ചിന്തിക്കുന്നതും സംസാരിക്കുന്നതും ഒക്കെ വിഷാദമുള്ളവരിൽ പതുക്കെ ആകാറുണ്ട്. രാത്രി ഉറക്കക്കുറവ്, ഉറക്കക്കൂടുതൽ, പകൽ ഉറക്കം ഇവയൊക്കെയും വിഷാദാഹത്തിന്റെ ലക്ഷണങ്ങളാണ് .  ചിലര്ക്ക് തലകറക്കവും ഭാരക്കുറവും, തലവേദനയും ഒക്കെ ഉണ്ടാകാറുണ്ട്.

പുരുഷന്മാർ

പുരുഷന്മാരിൽ വിഷാദ രോഗം ഉണ്ടാകുമ്പോൾ ആദ്യം ശ്രദ്ധിക്കുന്നത് ശാരീരികമായ ബുദ്ധിമുട്ടുകൾ ആയിരിക്കും. വിഷാദം മാനസികാവസ്ഥയിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ ആണെങ്കിലും ഇത് ശരീരത്തിനെയും ബാധിക്കും. പുരുഷന്മാർ മനസികാപരമായ പ്രശ്നങ്ങളെക്കാൾ ശാരീരിക പ്രശ്‍നങ്ങൾക്ക് ഡോക്ടറിനെ കാണാനാണ് സാധ്യത കൂടുതൽ. നേരിയ നെഞ്ച് വേദന, വയറിളക്കം, മലബന്ധം, ഗ്യാസ് പോലുള്ള ദഹന പ്രശ്‍നങ്ങൾ, ഉദ്ധാരണക്കുറവും മറ്റ് ലൈംഗിക പ്രശ്നങ്ങളും, തലവേദന , ഹോര്മോണാൽ പ്രശ്‍നങ്ങൾ, ശാരീരിക വേദന, ഉയരാണെന്ന് ഹൃദയമിടിപ്പ് എന്നിവയാണ് വിഷാദം മൂലം പുരുഷന്മാരിൽ ഉണ്ടാകുന്ന പ്രധാന ശാരീരിക പ്രശ്നങ്ങൾ.  ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത അവസ്ഥ, ഓർമ്മക്കുറവ് , ഒബ്‌സെസ്സിവ് കംമ്പൽസിവ് ഡിസോർഡർ , ഉറക്കമില്ലായ്മ,  ആത്മഹത്യ പ്രവണത എന്നിവയാണ് മാനസികാവസ്ഥയിൽ കാണുന്ന ലക്ഷണങ്ങൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം

Trending News