Viral video: ഷൂട്ടിങ്ങിനിടെ നടനെ കയ്യേറ്റം ചെയ്ത് ടെക്നീഷ്യൻമാർ; ഒടുക്കം നടൻ മാപ്പ് പറഞ്ഞ് തടിയൂരി- വീഡിയോ

Viral video: ‘ശ്രീമതി ശ്രീനിവാസ്’ എന്ന പരിപാടിയുടെ സെറ്റിൽ വച്ച് ടെക്നീഷ്യൻമാർ ചന്ദൻ കുമാറിനെ മർദ്ദിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 

Last Updated : Aug 2, 2022, 03:13 PM IST
  • സീരിയലിലെ ടെക്നീഷ്യൻമാർ ചന്ദൻ കുമാറിനെ കയ്യേറ്റം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്
  • ചന്ദൻ ക്യാമറാമാനോട് എന്തോ പറയുന്നതും ക്യാമറാമാൻ ചന്ദനെ മർദിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം
  • താരം ക്ഷമാപണം നടത്തിയിട്ടും പ്രശ്നം പരിഹരിക്കപ്പെട്ടില്ല
Viral video: ഷൂട്ടിങ്ങിനിടെ നടനെ കയ്യേറ്റം ചെയ്ത് ടെക്നീഷ്യൻമാർ; ഒടുക്കം നടൻ മാപ്പ് പറഞ്ഞ് തടിയൂരി- വീഡിയോ

ഹൈദരാബാദ്: പ്രശസ്ത കന്നഡ ടിവി നടൻ ചന്ദൻ കുമാറിനെ മർദ്ദിച്ച് ടെക്നീഷ്യൻമാർ. ‘ശ്രീമതി ശ്രീനിവാസ്’ എന്ന പരിപാടിയുടെ സെറ്റിൽ വച്ച് ടെക്നീഷ്യൻമാർ ചന്ദൻ കുമാറിനെ മർദ്ദിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ജൂലൈ 31 ന് നടൻ ഷൂട്ടിങ് സെറ്റിൽ നിൽക്കുന്നതിനിടെയാണ് സംഭവം. കന്നഡ, തെലുങ്ക് നടനായ ചന്ദൻ കുമാർ ഹൈദരാബാദിൽ തന്റെ തെലുങ്ക് സീരിയലിന്റെ ഷൂട്ടിങ് സെറ്റിൽ വച്ചാണ് ടീമിന്റെ ആക്രമണത്തിന് ഇരയായത്.

സീരിയലിലെ ടെക്നീഷ്യൻമാർ ചന്ദൻ കുമാറിനെ കയ്യേറ്റം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ചന്ദൻ ക്യാമറാമാനോട് എന്തോ പറയുന്നതും ക്യാമറാമാൻ ചന്ദനെ മർദിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. താരം ക്ഷമാപണം നടത്തിയിട്ടും പ്രശ്നം പരിഹരിക്കപ്പെട്ടില്ല.

ALSO READ: Viral video: കയറിന് മുകളിലിരുന്ന് കൂളിങ് ​ഗ്ലാസും വച്ച് കൂളായി പഴം തിന്നുന്ന ആളെ കണ്ടോ; മാസ്സെന്ന് സോഷ്യൽ മീഡിയ- വീഡിയോ വൈറൽ

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയെ സംബന്ധിച്ച് ചന്ദൻ പിന്നീട് പത്രസമ്മേളനം നടത്തിയിരുന്നു. “ഇതൊരു ചെറിയ സംഭവമാണ്. ഈ സംഭവം നടക്കുന്നതിന് മുമ്പ് ഞാൻ അൽപ്പം ടെൻഷനിലായിരുന്നു. കാരണം അമ്മയ്ക്ക് ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നു. ഞാൻ അമ്മയെ ബാംഗ്ലൂരിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷമാണ് ഷൂട്ടിങ്ങിനായി ഹൈദരാബാദിൽ വന്നത്. എന്നാൽ ഇവിടെ കൃത്യമായി ഷൂട്ടിംഗ് നടന്നില്ല. എനിക്ക് തലവേദനയും കലശലായിരുന്നു. സെറ്റിലുള്ളവരോട് പറഞ്ഞിട്ട് ഞാൻ ഉറങ്ങാൻ പോയി.'' ഇത് സംബന്ധിച്ചുണ്ടായ തർക്കമാണ് കയ്യേറ്റത്തിൽ കലാശിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News