അമരാവതി: സംസ്ഥാനത്തെ ഐടി മേഖലയില്‍ മികച്ച മാറ്റങ്ങള്‍ വരുത്താന്‍ പുതിയ നയവുമായി ആന്ധ്രാപ്രദേശ്. ഐടി കമ്പനികളിലെ സ്ഥലസൗകര്യം മെച്ചപ്പെടുത്താനായി 'ഡെസിഗ്നേറ്റഡ് ടെക്നോളജി പാര്‍ക്ക് പോളിസി 2017-2020' ആണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അവതരിപ്പിച്ചത്.
ആന്ധ്രയില്‍ നിലവില്‍ ഈ മേഖലയിലെ വളര്‍ച്ചയ്ക്കായി ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പോളിസി, ഇന്നവേഷന്‍ ആന്‍ഡ് സ്റ്റാര്‍ട്ടപ്പ് പോളിസി, സൈബര്‍ സെക്യൂരിറ്റി പോളിസി, ഗ്ലോബല്‍ ഇന്‍ഹൗസ് പോളിസി തുടങ്ങിയവ അവതരിപ്പിച്ചിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ഐടി കമ്പനികള്‍ക്ക് ഓഫീസിനായി സ്ഥലം അനുവദിക്കുന്നതിനുള്ള സമയം 50 ദിവസമായും തുടര്‍ന്ന് വീണ്ടും 21 ദിവസമായും കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
2019 ആവുന്നതോടെ ഐടി മേഖലയില്‍ ഒരു ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് ലക്‌ഷ്യമെന്നും അദ്ദേഹം പറഞ്ഞു