Babri Masjid verdict: ഗൂഡാലോചനയ്ക്ക് തെളിവില്ല; എല്ലാ പ്രതികളേയും വെറുതെ വിട്ടു

ഇവർ ഗൂഡാലോചന നടത്തിയെന്നതിന് തെളിവില്ല എന്ന അടിസ്ഥാനത്തിലാണ് എല്ലാ പ്രതികളേയും കോടതി വെറുതെ വിട്ടത്  

Last Updated : Sep 30, 2020, 01:24 PM IST
  • ഇവർ ഗൂഡാലോചന നടത്തിയെന്നതിന് തെളിവില്ല എന്ന അടിസ്ഥാനത്തിലാണ് എല്ലാ പ്രതികളേയും കോടതി വെറുതെ വിട്ടത്
Babri Masjid verdict: ഗൂഡാലോചനയ്ക്ക് തെളിവില്ല; എല്ലാ പ്രതികളേയും വെറുതെ വിട്ടു

ലഖ്നൗ: ബാബറി മസ്ജിദ് കേസിൽ (Babri Masjid Case) നിർണായക വിധി വന്നിരിക്കുകയാണ്.   കേസിലെ 32 പ്രതികളേയും വെറുതെ വിട്ട വിധിയാണ് സിബിഐ (CBI) പ്രത്യേക കോടതി ജസ്റ്റിസ് സുരേന്ദർ കുമാർ യാദവ് പ്രസ്താവിച്ചത്. കേസിലെ 32  പ്രതികളിൽ 5 പേർ  ഒഴികെ ബാക്കിയെല്ലാവരും ഹാജരായിരുന്നു. 

ഇവർ ഗൂഡാലോചന നടത്തിയെന്നതിന് തെളിവില്ല എന്ന അടിസ്ഥാനത്തിലാണ് എല്ലാ പ്രതികളേയും കോടതി വെറുതെ വിട്ടത്. മാത്രമല്ല ബാബറി മസ്ജിദ് (Babri Masjid Case) തകർത്തത് ആസൂത്രിതമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഉമാഭാരതി, എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി എന്നിവർ വീഡിയോ കോൺഫറൻസിംഗ് വഴിയാണ് പങ്കെടുത്തത്.  

Also read: ബാബറി മസ്ജിദ് കേസിന്റെ നാൾവഴികളിലേക്ക് ഒരെത്തിനോട്ടം.. 

പള്ളി തകർത്തത് പെട്ടെന്നുണ്ടായ വികാരത്തിന്റെ പുറത്താണെന്നും അക്രമം കാട്ടിയത് സാമൂഹ്യ വിരുദ്ധരാണെന്നും അദ്വാനിയും (L K Advani) ജോഷിയും ജനക്കൂട്ടത്തെ തടയാനാണ് ശ്രമിച്ചതെന്നും കോടതി വിലയിരുത്തി.  കൂടാതെ പള്ളി പൊളിച്ചതിന് തെളിവായി നൽകിയ ദൃശ്യങ്ങളും കോടതി തള്ളിയിരുന്നു.  ഇതോടെ 1996 ഡിസംബര് ആറിന് റജിസ്റ്റർ  ചെയ്ത കേസിന് ഇതോടെ വിരാമമായി എന്നുതന്നെ പറയാം. 

Also read: ബാബറി മസ്ജിദ് കേസിൽ നിർണായക വിധി അൽപസമയത്തിനകം  

കേസിൽ 48 പ്രതികളാണ് ഉണ്ടായിരുന്നത് ഇതിൽ 32 പേരാണ് ഇപ്പോൾ ജീവിച്ചിരിക്കുന്നത്.   കേസിന്റെ വിധി പുറപ്പെടുവിക്കുന്നത് പ്രമാണിച്ച് വൻ സുരക്ഷസന്നാഹമാണ് കോടതി പരിസരത്ത് ഒരുക്കിയിരുന്നത്.   ബാബറി മസ്ജിദ് തകർത്ത് (Babri Masjid Demolition) ഇന്നേക്ക് 27 വർഷം, ഒൻപത് മാസം, 24 ദിവസം തികഞ്ഞ ഇന്നാണ് കേസിൽ നിർണായക വിധി വന്നിരിക്കുന്നത്.  

Trending News