New Delhi: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് (Bihar Assembly Election) തീയതി തിരഞ്ഞെടുപ്പ് കമ്മീഷൻ ഉടൻ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് നടക്കുന്ന വാര്‍ത്ത സമ്മേളനത്തിലാകും തീയതികള്‍ പ്രഖ്യാപിക്കുക. കൊറോണ വൈറസ് പ്രതിസന്ധിയ്ക്കിടെ രാജ്യത്ത് നടക്കുന്ന ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പാണിത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒക്ടോബർ അവസാന വാരത്തില്‍ പല ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കാനാണ് സാധ്യത.  ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ഒഴിവ് വന്ന ലോക്സഭാ-നിയമസഭാ സീറ്റുകളിലെ ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച തീരുമാനവും ഇന്നുണ്ടാകും. 65 മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ചാണ് ഇന്ന് തീരുമാനമുണ്ടാകുക. കേരള(Kerala)ത്തിലെ ഉപതിരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച തീരുമാനവും ഇന്നുണ്ടാകും.


Bihar Assembly Election: തി​ര​ഞ്ഞെ​ടു​പ്പ് സംബന്ധിച്ച് നിര്‍ണായക നിലപാടുമായി സു​പ്രീം​കോ​ടതി


ചവറ, കുട്ടനാട് (Kuttanad)മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ചാണ് ഇന്ന് തീരുമാനമെടുക്കുക. കനത്ത മഴയും കൊറോണ വൈറസ് വ്യാപനവും മൂലമാണ് പല ഉപതിരഞ്ഞെടുപ്പുകളും മാറ്റിവച്ചത്.പൊതു തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ഉപതിരഞ്ഞെടുപ്പ് വേണ്ടെന്ന നിലപാട് സര്‍വകക്ഷിയോഗം എടുത്തിരുന്നു. ഇക്കാര്യത്തില്‍ കമ്മീഷന്‍റെ നിലപാട് എന്താണെന്നാണ് ഇനി അറിയേണ്ടത്.


ബീഹാര്‍ തിരഞ്ഞെടുപ്പിനൊപ്പം വിവിധ സംസ്ഥാന നിയമസഭകളിലേക്കും ലോക്സഭകളിലേക്കും ഒഴിഞ്ഞുകിടക്കുന്ന 65 മണ്ഡലങ്ങളില്‍ കൂടി ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്. നേരത്തെ ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തുകളില്‍ കൊറോണ വൈറസ് (Corona Virus) രോഗികള്‍ക്ക് വേണ്ടി പ്രത്യേക വരി ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു.


ബി​ഹാ​ർ; ഇടത് പാര്‍ട്ടികള്‍ കോണ്‍ഗ്രസിനൊപ്പം ആര്‍ജെഡി നയിക്കുന്ന മഹാ സഖ്യത്തില്‍!


പോളിംഗ് ഓഫീസര്‍മാര്‍, പ്രിസൈഡി൦ഗ് ഓഫീസര്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പോളിംഗ് ഏജന്‍റുമാര്‍ എന്നിവര്‍ രോഗവ്യാപനം തടയാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടത് നിര്‍ബന്ധമാണെന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.  ബിജെപി (BJP) സഖ്യത്തില്‍ ഇത് നാലാം തവണയാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. മറുവശത്ത് RJDഉം കോണ്‍ഗ്രസുമാണുള്ളത്.


അത്ഭുതം.. ബീഹാറിൽ 65 വയസുള്ള സ്ത്രീ 14 മാസത്തിനുള്ളിൽ അമ്മയായത് 8 തവണ!!


കഴിഞ്ഞ ആഴ്ച ബീഹാറി(Bihar)ലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തിയ ശേഷം ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സാമൂഹിക അകലവും COVID 19 സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുക്കൊണ്ട് തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് വെല്ലുവിളിയാണ് കമ്മീഷന് മുന്നിലുള്ളത്. എന്നാല്‍, കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രചാരണ പരിപാടികളും വീടുകള്‍ കയറിയുള്ള പ്രചരണങ്ങളിലും കമ്മീഷന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 


MG University ഒന്നാം റാങ്ക് നേടി അതിഥി തൊഴിലാളിയുടെ മകള്‍, പായലിന് അഭിനന്ദന പ്രവാഹം


വീടുകള്‍ കയറിയുള്ള കാമ്പയിന്‍ അഞ്ചുപേരില്‍ കൂടുതല്‍ പേര്‍ പാടില്ല. സ്ഥാനാര്‍ത്ഥികളുടെ റോഡ്‌ ഷോയ്ക്ക് അഞ്ച് വാഹങ്ങളില്‍ അധികം ഉപയോഗിക്കാന്‍ പാടില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.  കൂടുതല്‍ പോളിംഗ് സ്റ്റേഷനുകളില്‍ വോട്ടെടുപ്പ് നടത്താനാണ് കമ്മീഷന്‍ (Election Commission) ഒരുങ്ങുന്നത്.


ഒരു പോളിംഗ് സ്റ്റേഷനില്‍ പരമാവധി ആയിരം പേരെ മാത്രമേ ഒരു സമയം അനുവദിക്കൂ. നേരത്തെ ഇത് 1500 ആയിരുന്നു. വോട്ടര്‍മാരെല്ലാം നിര്‍ബന്ധമായും മാസ്ക് ധരിച്ചിരിക്കണം. തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കുന്ന കുറച്ചു സമയത്തേക്ക് മാത്രം മാസ്ക് മാറ്റേണ്ടിവരും.