പട്‌ന: ബീഹാറിൽ ഒരു സ്ത്രീ 14 മാസത്തിനുള്ളിൽ ജന്മം നൽകിയത് 8 പെൺകുട്ടികൾക്ക്. ഈ വാർത്ത കേൾക്കുമ്പോൾ നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയില്ല അല്ലെ എന്നാൽ ഇത് സത്യമാണ്. ഇതൊരു സിനിമാക്കഥയോ അല്ലെങ്കിൽ അത്ഭുത കഥയോ ഒന്നുമല്ല മറിച്ച് ഇത് സർക്കാർ റിക്കോർഡിൽ (Official record) രേഖപ്പെടുത്തിയിട്ടുള്ള വിവരമാണ്.
എട്ട് പെൺകുട്ടികൾക്ക് ജന്മം നൽകിയ സ്ത്രീയുടെ വയസും കൂടി കേട്ടാൽ നിങ്ങൾ ശരിക്കും ഞെട്ടും. എത്രയാണെന്നോ 65. ഇവരാണ് 14 മാസത്തിനുള്ളിൽ 8 പെൺകുട്ടികൾക്ക് ജന്മം നൽകിയത്. ഇതുപോലെതന്നെ മറ്റൊരു കേസിൽ കഴിഞ്ഞ 9 മാസത്തിനിടെയിൽ ഒരു സ്ത്രീ 5 പെൺകുട്ടികൾക്ക് ജന്മം നൽകിയിട്ടുണ്ട്. ഇത് പെൺകുട്ടികൾക്ക് ജന്മം നൽകുമ്പോൾ ലഭിക്കുന്ന Incentives ന് വേണ്ടിയാണോ എന്ന സംശയം നിലനിൽക്കുമ്പോൾ ഉയർന്നുവരുന്ന മറ്റൊരു ചോദ്യം എന്നുപറയുന്നത് പിന്നെ ഇതെങ്ങനെ സർക്കാർ റിക്കോർഡിൽ (Official record)വന്നു? എന്നതാണ്.
Also read: ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി തിരികെ കൊണ്ട് വരുക സാധ്യമല്ലെന്ന് ബിജെപി!
ദേശീയ ആരോഗ്യ മിഷന്റെ (National Health Mission)വ്യവസ്ഥ പ്രകാരം ഒരു പെൺകുഞ്ഞിന് ജന്മം നൽകുമ്പോൾ സംസ്ഥാന ആരോഗ്യ വകുപ്പിൽ നിന്നും 1,400 രൂപ Incentive ആയി ലഭിക്കും. മുസാഫർപൂരിലെ (Muzaffarpur) മുഷാരി ബ്ലോക്കിലെ (Mushahari Block) 65 കാരിയായ ലീലാ ദേവി കഴിഞ്ഞ 14 മാസത്തിനിടെ എട്ട് പെൺമക്കൾക്കുമുള്ള Incentives വാങ്ങിയിട്ടുണ്ട്. അതുപോലെതന്നെ മറ്റൊരു സ്ത്രീയായ സോണിയ ദേവിയും കഴിഞ്ഞ 9 മാസത്തിനുള്ളിൽ തന്റെ 5 പെൺകുട്ടികളുടെ Incentives വാങ്ങിയിട്ടുണ്ട്. ഇത് റെക്കോർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
Also read: ഹോട്ട് ലുക്കിൽ Nora Fatehi, ചിത്രങ്ങൾ വൈറലാകുന്നു..
ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മുസാഫർപൂർ ജില്ലാ കളക്ടർ (Collector) ചന്ദ്രശേഖർ സിംഗ് അന്വേഷണത്തിനായി അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റിന്റെ (Additional District Magistrate) നേതൃത്വത്തിൽ ഉന്നതതല അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ട്. പ്രഥമ ദൃഷ്ടിയിൽ ഇതൊരു അഴിമതിയായിട്ടാണ് (Scam) തോന്നുന്നതെന്ന് ജില്ലാ കളക്ടർ പറഞ്ഞു. മാത്രമല്ല ചിലപ്പോൾ ഇതിൽ സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെട്ടിരിക്കാമെന്നും അന്വേഷണത്തിന് ഞങ്ങൾ ഒരു ടീം രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ പ്രശ്നത്തിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് എതിരെയാണ് ചോദ്യങ്ങൾ ഉയരുന്നത്. ഇതിനിടയിൽ ഈ ഡിപാർട്ട്മെന്റിലെ മറ്റ് അഴിമതികളെക്കുറിച്ചും സൂചനകളുണ്ട്. എന്തായാലും അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ നിന്നും സത്യം എന്താണെന്ന് മനസിലാക്കാം. അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ നിന്നും മാത്രമേ ഈ അത്ഭുതകരമായ അഴിമതിയുടെ പിന്നിലുള്ള സത്യം അറിയാൻ കഴിയൂ.