ന്യൂഡെല്‍ഹി:ഡല്‍ഹി കലാപത്തില്‍ മരിച്ചവരുടെ എണ്ണം 47 ആയി,വീണ്ടും കലാപം പൊട്ടി പുറപെട്ടെന്ന അഭ്യൂഹം പ്രചരിപ്പിച്ച 24 പേരെ പോലീസ് അറെസ്റ്റ് ചെയ്തു.വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ നിന്ന് 21 പേരെയും മധ്യ ഡല്‍ഹിയില്‍ നിന്ന് രണ്ട് പേരെയും രോഹിണിയില്‍ നിന്ന് ഒരാളെയുമാണ് പോലീസ് പിടികൂടിയത്.
ഞ്ഞായറാഴ്ച്ചയാണ് വീണ്ടും കലാപം പൊട്ടി പുറപെട്ടെന്ന അഭ്യൂഹം പ്രചരിപ്പിച്ചത്.കലാപ ബാധിത മേഖലയില്‍ ഡല്‍ഹി പോലീസിന്റെയും അര്‍ദ്ധസൈനിക വിഭാഗങ്ങളുടെയും കാവല്‍ തുടരുകയാണ്.അതേ സമയം കലാപ ബാധിത മേഖലയില്‍ സന്ദര്‍ശനം നടത്തിയ ലെഫ്ടനന്റ്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ അഭ്യന്തര മന്ത്രി അമിത് ഷായെ സന്ദര്‍ശിക്കുകയും സ്ഥിതിഗതികള്‍ ധരിപ്പിക്കുകയും ചെയ്തു.
കലാപം കണക്കിലെടുത്ത് മാറ്റി വെച്ച സിബിഎസ്ഇ പരീക്ഷകള്‍ പുനരാരംഭിച്ചിട്ടുണ്ട്.ഡല്‍ഹി സാധാരണ നിലയിലേക്ക് മടങ്ങുകയാണ്.കലാപവുമായി ബന്ധപെട്ട് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കലാപത്തിനിരയായ സഹായം ആവശ്യമുള്ളവരെ കുറിച്ച് വിവരങ്ങള്‍ അറിയിക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അഭ്യര്‍ഥിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്.ഡല്‍ഹി പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി അഭ്യന്തരമാന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ നിരന്തരം ആശയ വിനിമയം നടത്തുകയാണ്.