ഇന്ത്യൻ സേനയ്ക്ക് കരുത്തു പകരാൻ ഇനി അത്യാധുനിക ഡ്രോണുകളും

ഈ ഡ്രോണുകൾ 40 മണിക്കൂർ പറക്കാനും 40000 അടി ഉയരത്തിൽ പറന്ന് ശത്രുവിനെ തകർക്കാനും സാധിക്കുന്നവയാണ്.    

Last Updated : Sep 29, 2020, 12:54 PM IST
  • ഭീകരർക്കെതിരെ അമേരിക്ക ലെബനിലടക്കം ഉപയോഗിച്ച അത്യാധുനിക ഡ്രോണാണ് എംക്യൂ-9 ബി സ്കൈ ഗാർഡിയൻ.
  • ഡ്രോണുകൾ നിർമ്മിക്കുന്നത് അമേരിക്കയിലെ ജനറൽ ആട്ടോമിക്സാണ്.
ഇന്ത്യൻ സേനയ്ക്ക് കരുത്തു പകരാൻ ഇനി അത്യാധുനിക ഡ്രോണുകളും

ലഡാക്ക്: ഇന്ത്യൻ സേനയ്ക്ക് കരുത്തു പകരാൻ ഇനി അത്യാധുനിക ഡ്രോണുകളും (Drones).  ഇസ്രയേലിന്റെ നിരീക്ഷണ ഡ്രോണായ ഹൈറോണിനൊപ്പം അമേരിക്കൻ നിർമ്മിത ആക്രമണ ശേഷിയുള്ള ഗ്വാർഡിയനും രംഗത്തിറങ്ങുകയാണ്.  

മാത്രമല്ല ഇസ്രയേലിന്റെ ഹെറോണിനെ കൂടുതൽ ആധുനികവത്ക്കരിക്കാനും സൈന്യം തീരുമാനിച്ചിട്ടുണ്ട്.  മൂന്ന് സേനാ വിഭാഗങ്ങളും ഇന്ത്യ നിരീക്ഷണ ഡ്രോണുകൾക്ക് തുക മുടക്കുന്നതിന് പകരം ആക്രമിക്കാൻ ശേഷിയുള്ള ഡ്രോണുകൾ അതിർത്തിയിൽ ഉപയോഗിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.  ഇതിനെത്തുടർന്നാണ് അടിയന്തരമായി ഡ്രോണുകൾക്ക് മാറ്റങ്ങൾ വരുത്താൻ പ്രതിരോധ മന്ത്രാലയം (Ministry of Defence) തീരുമാനിക്കുകയായിരുന്നു.     

Also read: Bank Holidays: ഒക്ടോബറിൽ പകുതി ദിവസത്തോളം ബാങ്ക് അവധിയായിരിക്കും, ശ്രദ്ധിക്കുക.. 

ഭീകരർക്കെതിരെ അമേരിക്ക ലെബനിലടക്കം ഉപയോഗിച്ച അത്യാധുനിക ഡ്രോണാണ് എംക്യൂ-9 ബി സ്കൈ ഗാർഡിയൻ.  ഡ്രോണുകൾ നിർമ്മിക്കുന്നത് അമേരിക്കയിലെ ജനറൽ ആട്ടോമിക്സാണ്.    ഈ ഡ്രോണുകൾ 40 മണിക്കൂർ പറക്കാനും 40000 അടി ഉയരത്തിൽ പറന്ന് ശത്രുവിനെ തകർക്കാനും സാധിക്കുന്നവയാണ്.  കൂടാതെ 2.5 ടൺ ഭാരം വഹിക്കാൻ സാധിക്കുന്ന ഡ്രോണുകൾക്ക് മിസൈലുകൾവരെ (MIssiles) കൈകാര്യം ചെയ്യാനാവും എന്നാണ് റിപ്പോർട്ട് .  

ഡ്രോണുകൾ വാങ്ങാനുള്ള പ്രതിരോധ മന്ത്രാലയത്തിന്റെ (Defence Ministry) അടിയന്തര സന്ദേശം ട്രംപിനെ (Donald Trump) അറിയിച്ചതായാണ് സൂചന.  എന്തായാലും ഇന്ത്യൻ പ്രതിരോധ ആയുധ നിർമ്മാണ രംഗത്ത് ചൈനയുടെ ഭീഷണി കൂടുതൽ കരുത്തുപകർന്നതായി പ്രതിരോധ മന്ത്രാലയ വിദഗ്ധർ അറിയിച്ചു.    

Trending News