ന്യുഡൽഹി:  രാമക്ഷേത്രത്തിന്റെ ഭൂമിപൂജയുടെ ആദ്യ ക്ഷണപത്രം കിട്ടിയ ഇഖ്ബാൽ അൻസാരിയുടെ പ്രതികരണം എല്ലാം ഭഗവാൻ രാമന്റെ അനുഗ്രഹം എന്ന്.   200 പ്രത്യേക ക്ഷണിതാക്കളിൽ ഒരാളാണ് ഇഖ്ബാൽ.  രാമജന്മഭൂമി-ബാബറി മസ്ജിദ് തർക്കം കോടതിയിലെത്തിച്ചതിന് പിന്നിലെ പ്രധാനിയാണ് ഇക്ബാൽ അൻസാരി.


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: രാഷ്ട്രപതിയുടെ രക്ഷാബന്ധൻ ആരോഗ്യ പ്രവർത്തകർക്കൊപ്പം  


ഭഗവാൻ രാമന്റെ അനുഗ്രഹത്താലാണ് ഭൂമി പൂജയിൽ തനിക്ക് ആദ്യ ക്ഷണം ലഭിച്ചതെന്നും അതുകൊണ്ടുതന്നെ ഇത് സ്വീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.  ഹിന്ദുക്കളും മുസ്ലീംങ്ങളും ഒത്തൊരുമയോടെ കഴിയുന്ന ഇടമാണ് അയോധ്യയെന്നും ക്ഷേത്ര ഭൂമിയിൽ പൂജ നടക്കുന്നതും നരേന്ദ്ര മോദി ഇവിടെ വരുന്നതുമെല്ലാം സന്തോഷമുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.


Also read: രക്ഷാബന്ധൻ ദിനത്തിൽ സുഷമ സ്വരാജിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഉപരാഷ്ട്രപതി 


മാത്രമല്ല ക്ഷേത്ര നിർമ്മാണം പൂർത്തിയായി കഴിയുമ്പോൾ അയോധ്യ ആകെ മാറുമെന്നും കൂട്ടുതൽ സുന്ദരമാകുമെന്നും പറഞ്ഞ അദ്ദേഹം ഇതോടെ ഇവിടെയുള്ള സാധാരണക്കാർക്ക് കൂടുതൽ ജോലി സാധ്യത ഉണ്ടാകുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.  ഗംഗ-യമുന നാഗരികത പിന്തുടരുന്നവരാണ് അയോദ്ധ്യയിലുള്ളതെന്നും ഇവിടെ ആരിലും മോശമായ വികാരങ്ങളില്ലെന്നും ഇഖ്ബാൽ കൂട്ടിച്ചേർത്തു.  


രാജ്യം വളരെയധികം ആശയോടെ കാത്തിരുന്ന ചടങ്ങാണ് ഇതെന്നും ഈ ചടങ്ങിൽ താൻ തീർച്ചയായും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.