രക്ഷാബന്ധൻ ദിവസമായ ഇന്ന് അന്തരിച്ച മുൻ കേന്ദ്രമന്ത്രി സുഷമ സ്വരാജിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. സുഷമ സ്വരാജ് രക്ഷാബന്ധൻ ദിനത്തിൽ വെങ്കയ്യ നായിഡുവിന് രാഖി കെട്ടികൊടുക്കുന്ന ചിത്രമാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.
Dear sister Sushma, missing you a lot today... pic.twitter.com/BARY1Mi367
— Vice President of India (@VPSecretariat) August 3, 2020
എല്ലാവർഷവും രക്ഷാബന്ധൻ ദിനത്തിൽ സുഷമ സ്വരാജ് വെങ്കയ്യ നായിഡുവിന്റെ വസതിയിൽ സന്ദർശിച്ച് ചടങ്ങിൽ പങ്കെടുക്കാറുണ്ടായിരുന്നു. ആ ഓർമ്മയാണ് ഇന്ന് രക്ഷാബന്ധൻ ദിനത്തിൽ അദ്ദേഹം പങ്കുവെച്ചത്.
സുഷമ തനിക്ക് സഹോദരി ആണെന്നാണ് കഴിഞ്ഞ വർഷം സുഷമയ്ക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് വെങ്കയ്യ നായിഡു രാജ്യസഭയിൽ പ്രസംഗിച്ചത്. 2019 ആഗസ്റ്റ് 6 ന് ആയിരുന്നു സുഷമ സ്വരാജിന്റെ അപ്രതീക്ഷിത മരണം. അന്നും രക്ഷാബന്ധന് ദിവസങ്ങൾ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ.